Tag: custody

വീട്ടുമുറ്റത്ത് അമ്മയുടെ മൃതദേഹം രഹസ്യമായി കുഴിച്ചിടാൻ ശ്രമം, നാട്ടുകാർ അറിയിച്ചതിനേത്തുടർന്ന് അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്, അമ്മ മരണപ്പെട്ടതിനേത്തുടർന്ന് കുഴിച്ചിടുകയായിരുന്നെന്ന് മകൻ

കൊച്ചി: എറണാകുളം വെണ്ണലയിൽ അമ്മയുടെ മൃതദേഹം ആരുമറിയാതെ വീട്ടുമുറ്റത്ത് കുഴിച്ചിടാൻ ശ്രമിച്ച മകൻ പിടിയിൽ. വെണ്ണല സ്വദേശിനി അല്ലി (72)യുടെ മൃതദേഹം രഹസ്യമായി സംസ്കാരിക്കാനായി ശ്രമിച്ച മകൻ പ്രദീപിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം വീട്ടുമുറ്റത്ത് കുഴിച്ചിടാൻ ശ്രമിക്കുന്നതുകണ്ട നാട്ടുകാർ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. വ്യാഴാഴ്ച പുലർച്ചെ...

എറണാകുളം മഹാരാജാസ് കോളേജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകനെ കുത്തിക്കൊന്നു!!! മൂന്ന് ക്യാപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

കൊച്ചി: മഹാരാജാസ് കോളെജില്‍ എസ്എഫ്ഐ പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു. കോളെജിലെ രണ്ടാം വര്‍ഷ ഫിലോസഫി വിദ്യാര്‍ഥിയും ഇടുക്കി വട്ടവട സ്വദേശിയുമായ അഭിമന്യു (20) ആണ് മരിച്ചത്. എസ്എഫ്ഐ പ്രവര്‍ത്തകനായ അര്‍ജുന്‍ (19) അതീവ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികില്‍സയിലാണ്. ഹോസ്റ്റലില്‍ എസ്എഫ്ഐ പ്രവര്‍ത്തകരും...

കെവിന്‍ വധം: മുഖ്യപ്രതികളായ നീനുവിന്റെ പിതാവ് ചാക്കോയും സഹോദരന്‍ ഷാനുവും പോലീസില്‍ കീഴടങ്ങി..

കണ്ണൂര്‍: കെവിന്‍ വധക്കേസില്‍ പ്രധാന പ്രതികളായ നീനുവിന്റെ പിതാവ് ചാക്കോ ജോണും സഹോദരന്‍ ഷാനു ചാക്കോയും പൊലീസില്‍ കീഴടങ്ങി. കണ്ണൂര്‍ കരിക്കോട്ടക്കരി സ്റ്റേഷനിലാണ് ഇരുവരും കീഴടങ്ങിയത്. ചാക്കോയും ഷാനുവും ബംഗളൂരുവിലായിരുന്നു ഒളിവില്‍ കഴിഞ്ഞത്. പ്രതികളുടെ പാസ് പോര്‍ട്ട് പൊലീസ് പിടിച്ചെടുത്തു. ...

ലിഗ കണ്ടല്‍ക്കാട്ടിലെത്താന്‍ ഉപയോഗിച്ച തോണി കണ്ടെത്തി; വിരലടയാള വിദഗ്ധര്‍ തെളിവ് ശേഖരിച്ചു, നാലു പേര്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: കോവളത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ വിദേശ വനിത ലിഗ പൂനം തുരുത്തിലെ കണ്ടല്‍ക്കാട്ടിലെത്താന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന തോണി കണ്ടെത്തി. ഇതില്‍ നിന്ന് വിരലടയാളവിദഗ്ധര്‍ തെളിവുകള്‍ ശേഖരിച്ചു. അതേസമയം ലിഗയെ ഇവിടേക്ക് കൂട്ടിക്കൊണ്ടുവന്നവരെന്ന് സംശയിക്കുന്ന നാലുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ലിഗ ഇവര്‍ക്കൊപ്പം സഞ്ചരിച്ചുവെന്ന് കരുതുന്ന...

ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്തത് ആളുമാറി തന്നെ!!! സ്ഥിരീകരണവുമായി അന്വേഷണ സംഘം

കൊച്ചി: ശ്രീജിത്തിനെ ആളുമാറി തന്നെയാണ് കസ്റ്റഡിയിലെടുത്തതെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചു. തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ശ്രീജിത്തിനെ പൊലീസ് പിടിച്ചത്. വാസുദേവന്റെ സഹോദരന്‍ ഗണേശനാണ് തെറ്റായ വിവരം നല്‍കിയത്. കസ്റ്റഡിയിലെടുത്ത ഉദ്യോഗസ്ഥര്‍ക്ക് സ്ഥലപരിചയം ഉണ്ടായിരുന്നില്ല. ആക്രമണം നടക്കുമ്പോള്‍ ശ്രീജിത്ത് സ്വന്തം വീട്ടിലായിരുന്നെന്ന് സഹോദരനും മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം ശ്രീജിത്തിന്റെ...

ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ സി.ബി.ഐ അന്വേഷണം വേണം; നീതി തേടി ഏതറ്റംവരെയും പോകുമെന്ന് കുടുംബം

കൊച്ചി: ശ്രീജിത്തിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. നീതി തേടി ഏതറ്റംവരെയും പോകുമെന്ന് അമ്മ ശ്യാമള പറഞ്ഞു. പൊലീസുകാരായ പ്രതികളെ സംരക്ഷിക്കുകയാണെന്നാണ് ആരോപണം. ശ്രീജിത്തിനെ പൊലീസുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചെന്ന് ഭാര്യ അഖില പറഞ്ഞു. മജിസ്ട്രേറ്റിന് മുന്നില്‍ എത്തിക്കാതിരിക്കാനും ശ്രമിച്ചുവെന്നും കുടുംബം ആരോപിച്ചു. കസ്റ്റഡിയിലെടുത്തവരാണ് മര്‍ദിച്ചതെന്ന്...

വരാപ്പുഴ കസ്റ്റഡി മരണത്തില്‍ പോസ്റ്റുമോര്‍ട്ടത്തിന്റെ വിശദാംശങ്ങള്‍ ഇന്ന് ലഭിക്കും; പ്രത്യേക അന്വേഷണ സംഘം പോസ്റ്റ്‌മോര്‍ട്ടത്തിന് നേതൃത്വം നല്‍കിയ സര്‍ജനോട് വിവരങ്ങള്‍ ചോദിച്ചറിയും

കൊച്ചി: വരാപ്പുഴ യുവാവിന്റെ കസ്റ്റഡിമരണത്തില്‍ പോസ്റ്റുമോര്‍ട്ടത്തിന്റെ വിശദാംശങ്ങള്‍ ഇന്ന് പൊലീസിന് ലഭിക്കും. അതേസമയം ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഡിജിപി നിയോഗിച്ച ഐജി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഇന്ന് അന്വേഷണനടപടി തുടങ്ങും. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് കാത്തുനില്‍ക്കാതെ തന്നെ അന്വേഷണം തുടങ്ങാനാണ് പ്രത്യേക അന്വേഷണസംഘത്തിന്...

വരാപ്പുഴ കസ്റ്റഡി മരണം പ്രത്യേക സംഘം അന്വേഷിക്കും; അന്വേഷണ ഉദ്യോഗസ്ഥരുടെ കാര്യത്തില്‍ മുന്‍വിധി വേണ്ടെന്ന് ഡി.ജി.പി

കൊച്ചി: വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണം പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. അന്വേഷണ ഉദ്യോഗസ്ഥരുടെ കാര്യത്തില്‍ മുന്‍വിധി വേണ്ട. എല്ലാ വശവും വിശദമായി പരിശോധിക്കുമെന്നും ബെഹ്റ പറഞ്ഞു. പൊലീസ് കസ്റ്റഡിയില്‍ ക്രൂരമര്‍ദ്ദനമേറ്റ ശ്രീജിത്ത് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെ തിങ്കളാഴ്ച വൈകിട്ടോടെയാണ്...
Advertismentspot_img

Most Popular

G-8R01BE49R7