വീട്ടുമുറ്റത്ത് അമ്മയുടെ മൃതദേഹം രഹസ്യമായി കുഴിച്ചിടാൻ ശ്രമം, നാട്ടുകാർ അറിയിച്ചതിനേത്തുടർന്ന് അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്, അമ്മ മരണപ്പെട്ടതിനേത്തുടർന്ന് കുഴിച്ചിടുകയായിരുന്നെന്ന് മകൻ

കൊച്ചി: എറണാകുളം വെണ്ണലയിൽ അമ്മയുടെ മൃതദേഹം ആരുമറിയാതെ വീട്ടുമുറ്റത്ത് കുഴിച്ചിടാൻ ശ്രമിച്ച മകൻ പിടിയിൽ. വെണ്ണല സ്വദേശിനി അല്ലി (72)യുടെ മൃതദേഹം രഹസ്യമായി സംസ്കാരിക്കാനായി ശ്രമിച്ച മകൻ പ്രദീപിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം വീട്ടുമുറ്റത്ത് കുഴിച്ചിടാൻ ശ്രമിക്കുന്നതുകണ്ട നാട്ടുകാർ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു.

വ്യാഴാഴ്ച പുലർച്ചെ നാലുമണിയോടെണ് സംഭവം നാട്ടുകാർ കാണുന്നത്. യുവാവ് സ്ഥിരം മദ്യപാനിയാണെന്ന് നാട്ടുകാർ പറഞ്ഞു. വീട്ടുമുറ്റത്ത് കുഴിയെടുക്കുന്നത് കണ്ടപ്പോഴാണ് സംഭവം അറിഞ്ഞത്. ഇന്നലെ പ്രദീപ് അമ്മയുമായി മരുന്ന് വാങ്ങാൻ പുറത്ത് പോയിരുന്നു. ഇയാൾ സ്ഥിരം മദ്യപിച്ച് വീട്ടിൽ പ്രശ്നമുണ്ടാക്കാറുണ്ട്. ബുധനാഴ്ച രാത്രിയും മദ്യലഹരിയിലായിരുന്നു. വീട്ടിൽ നിന്ന് ബഹളവും കേട്ടിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.

പ്രദീപിന് ഒരു ടയർ കടയാണുള്ളത്. എല്ലാ ദിവസവും കട തുറക്കാറില്ലെന്നും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കട അടഞ്ഞു കിടക്കുകയാണ്. സ്ഥിരം മദ്യപിച്ച് പ്രശ്നമുണ്ടാക്കുന്നതിനെ തുടർന്ന് ഭാര്യ ഇയാളിൽ നിന്നും പിരിഞ്ഞ് സ്വന്തം വീട്ടിലാണ് കഴിയുന്നത്.

അത് പേളി മാണിയോ..? സ്റ്റുഡിയോ ഫ്ലോറിനു തൊട്ടടുത്ത് ഒരു ഊഞ്ഞാൽ കെട്ടണം..!!! അവതാരകയിൽനിന്ന് ഉണ്ടായ ദുരനുഭവം വെളിപ്പെടുത്തി പ്രൊഡ്യൂസർ…!! തലയ്ക്ക് മുകളിൽ കയറിയതോടെ പ്രൊഡ്യൂസ‍ർ പ്രോ​ഗാം ഉപേക്ഷിച്ചു… പിന്നെയാണ് ട്വിസ്റ്റ്…!!!

അക്രമാസക്തനാകാറുള്ളതിനാൽ നാട്ടുകാർ ആരും പ്രശ്നത്തിൽ ഇടപ്പെടാറില്ലെന്നും ബഹളം കൂടുമ്പോൾ പോലീസിൽ വിവരം അറിയിക്കുകയാണ് പതിവെന്നും നാട്ടുകാർ പറഞ്ഞു. അമ്മ മരണപ്പെട്ടതിനെ തുടർന്ന് കുഴിച്ചിടുകയായിരുന്നു എന്നാണ് ഇയാൾ പോലീസിനെ നൽകിയ മൊഴി. പാലാരിവട്ടം പോലീസ് മേൽനടപടികൾ സ്വീകരിച്ചുവരികയാണ്. പോസ്റ്റ്മോർട്ടത്തിനു ശേഷമേ മരണകാരണം വ്യക്താമാവുകയുള്ളുവെന്ന് പോലീസ് പറഞ്ഞു.

മുംബൈ ബോട്ടപകടത്തിൽ വിനോദ സഞ്ചാരത്തിനെത്തിയ മലയാളി കുടുംബവും, ആറുവയസുകാരനെ രക്ഷപ്പെടുത്തി, മാതാപിതാക്കൾക്കായി തെരച്ചിൽ, അപകട കാരണം സ്പീഡ് ബോട്ട് നിയന്ത്രണം വിട്ട് യാത്രാബോട്ടിലിടിച്ചത്

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7