Tag: crona

രാജ്യത്ത് കോവിഡ് രോഗവ്യാപനം രൂക്ഷമായിത്തന്നെ തുടരുന്നു; ഇന്ന് റിപ്പോർട്ട് ചെയ്തത് 4,01,078 കേസുകള്‍

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗവ്യാപനം രൂക്ഷമായിത്തന്നെ തുടരുന്നു. ഇന്ന് റിപ്പോർട്ട് ചെയ്തത് 4,01,078 പുതിയ കോവിഡ് കേസുകളാണ്. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 4,187 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,18,92,676 ആയി ഉയർന്നു. നിലവിൽ 37,23, 446 സജീവ കേസുകളാണുളളത്....

സംസ്ഥാനത്ത് ഇന്ന് 53 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം

സംസ്ഥാനത്ത് 53 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 23, മലപ്പുറം ജില്ലയിലെ 12, കണ്ണൂര്‍ ജില്ലയിലെ 8, എറണാകുളം ജില്ലയിലെ 4, കൊല്ലം ജില്ലയിലെ 2, പാലക്കാട്, വയനാട്, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം...

സമ്പര്‍ക്കത്തിലൂടെയുള്ള കോവിഡ് കണക്ക് 60 % ; സര്‍ക്കാര്‍ കണക്ക് കൂട്ടിയ 30 %

തിരുവനന്തപുരം : സമ്പര്‍ക്കത്തിലൂടെ കോവിഡ് പോസിറ്റീവ് ആകുന്നവരുടെ തോത് സര്‍ക്കാരിന്റെ കണക്കുകൂട്ടലുകള്‍ മറികടക്കുന്നു. ഇവരുടെ തോത് മൊത്തം കേസുകളുടെ 30 ശതമാനത്തില്‍ താഴെ നിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണു പ്രതിരോധ നടപടികള്‍ ആസൂത്രണം ചെയ്തിരുന്നത്. എന്നാല്‍ ഇപ്പോഴത് 60 ശതമാനമായി. കേരളത്തിനു പുറത്തു നിന്നു വരുന്നവരുടെ കുടുംബാംഗങ്ങളായിരിക്കും സമ്പര്‍ക്ക...

കാസർഗോഡ്; ജില്ലയില്‍ 29 പേര്‍ക്ക് കൂടി കോവിഡ്

കാസർഗോഡ്: ഇന്ന് ജില്ലയില്‍ 29 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നു പേര്‍ ഇതര സംസ്ഥാനത്ത് നിന്ന് വന്നവരും രണ്ട് പേര്‍ വിദേശത്ത് നിന്നെത്തിയവരുമാണെന്ന് ഡി എം ഒ ഡോ എ വി രാംദാസ് അറിയിച്ചു സമ്പര്‍ക്കം ബളാല്‍ പഞ്ചായത്തിലെ 18 വയസുകാരന്‍...

കണ്ണൂര്‍ ആശങ്കയില്‍; ചക്ക തലയില്‍ വീണതിനെത്തുടര്‍ന്നു ചികിത്സ തേടിയ യുവാവിന് കോവിഡ്; മറ്റു രോഗങ്ങള്‍ക്കു ചികിത്സ തേടിയെത്തിയ 2 പേര്‍ക്കു കൂടി രോഗം, ഉറവിടം വ്യക്തമല്ല

കണ്ണൂര്‍: ചക്ക തലയില്‍ വീണതിനെത്തുടര്‍ന്നു പരിയാരം ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയ യുവാവിനു പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു. ഇതുള്‍പ്പെടെ മറ്റു രോഗങ്ങള്‍ക്കു ചികിത്സ തേടിയെത്തിയ 2 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചത് ആശങ്ക കൂട്ടുന്നു. 3 പേര്‍ക്കും എങ്ങനെയാണു രോഗം ബാധിച്ചതെന്നു...

കോവിഡ് ബാധിച്ച് മരിച്ചത് 149 മലയാളികള്‍

തിരുവനന്തപുരം: കോവിഡ് ബാധിച്ച് വിദേശത്ത് മരിച്ചത് 149 മലയാളികള്‍. മാര്‍ച്ച് 31 മുതല്‍ ഇന്നലെ വരെയുള്ള നോര്‍ക്കയുടെ കണക്കാണിത്. ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് യുഎഇയിലാണ്. രാജ്യം തിരിച്ചുള്ള കണക്ക് ഇങ്ങനെ: യുഎസ് – 33, യുഎഇ 70, ബ്രിട്ടന്‍–12, സൗദി...

കണ്ണൂരില്‍ കൊറോണ സ്ഥിരീകരിച്ച രണ്ടു പേര്‍ക്ക് എവിടെനിന്നാണ് രോഗം പകര്‍ന്നതെന്ന് കണ്ടെത്താനാവാതെ ആരോഗ്യ പ്രവര്‍ത്തകര്‍

കണ്ണൂര്‍: ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച രണ്ടു പേര്‍ക്ക് എവിടെനിന്നാണ് രോഗം പകര്‍ന്നതെന്ന് ഇനിയും കണ്ടെത്താന്‍ സാധിച്ചില്ല. ധര്‍മ്മടം, അയ്യന്‍കുന്ന് സ്വദേശിനികളുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്താന്‍ ആരോഗ്യവകുപ്പ് പ്രത്യേക സംഘത്തെ നിയോഗിച്ചു. ജില്ലാ ആശുപത്രിയിലെ രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യവും ഗൗരവമുള്ളതാണ്. ജില്ലയില്‍...

കൊറോണ രോഗം ഭേദമായശേഷം വീണ്ടും പോസിറ്റീവ് ആകുന്നവരില്‍നിന്ന് രോഗം പകരില്ലെന്ന് ഗവേഷകര്‍

കോവിഡ് രോഗം ഭേദമായശേഷം വീണ്ടും പോസിറ്റീവ് ആകുന്നവരില്‍നിന്ന് രോഗം പകരില്ലെന്ന് ഗവേഷകരുടെ കണ്ടെത്തല്‍. രോഗം ബാധിച്ചപ്പോള്‍ ശരീരത്തില്‍ ഉല്‍പാദിപ്പിക്കപ്പെട്ട ആന്റിബോഡികളാണ് ഇതിനു കാരണമെന്നാണ് ദക്ഷിണ കൊറിയയിലെ കൊറിയന്‍ സെന്റേഴ്‌സ് ഫോര്‍ ഡിസീസസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനിലെ ഗവേഷകരുടെ കണ്ടെത്തല്‍. ലോക്ഡൗണിനു ശേഷം, സാമൂഹിക അകലം...
Advertismentspot_img

Most Popular

G-8R01BE49R7