സംസ്ഥാനത്ത് 53 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 23, മലപ്പുറം ജില്ലയിലെ 12, കണ്ണൂര്‍ ജില്ലയിലെ 8, എറണാകുളം ജില്ലയിലെ 4, കൊല്ലം ജില്ലയിലെ 2, പാലക്കാട്, വയനാട്, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1099 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കാസര്‍ഗോഡ് ജില്ലയിലെ 203 പേരുടേയും, തിരുവനന്തപുരം ജില്ലയിലെ 190 പേരുടേയും, എറണാകുളം ജില്ലയിലെ 120 പേരുടേയും, പാലക്കാട് ജില്ലയിലെ 107 പേരുടേയും, മലപ്പുറം ജില്ലയിലെ 82 പേരുടേയും, തൃശൂര്‍ ജില്ലയിലെ 64 പേരുടേയും, കോട്ടയം, വയനാട് ജില്ലകളിലെ 61 പേരുടെ വീതവും, കൊല്ലം ജില്ലയിലെ 55 പേരുടേയും, കോഴിക്കോട് ജില്ലയിലെ 43 പേരുടേയും, ഇടുക്കി ജില്ലയിലെ 39 പേരുടേയും, ആലപ്പുഴ ജില്ലയിലെ 30 പേരുടേയും, പത്തനംതിട്ട ജില്ലയിലെ 24 പേരുടേയും, കണ്ണൂര്‍ ജില്ലയിലെ 20 പേരുടേയും പരിശോധനാഫലമാണ് ഇന്ന് നെഗറ്റീവായത്. ഇതോടെ 15,310 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 28,878 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,62,217 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,48,793 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 13,424 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1548 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 30,123 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 11,82,727 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 8256 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,49,385 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 1187 പേരുടെ ഫലം വരാനുണ്ട്.