കണ്ണൂർ: പാപ്പിനിശ്ശേരി തുരുത്തിയിൽ സ്ഥലം ഏറ്റെടുക്കാൻ ദേശീയ പാതാ അധികൃതർ എത്തിയതിനെത്തുടർന്ന് പ്രതിഷേധം. പ്രദേശവാസി ദേഹത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. പ്രദേശവാസിയായ രാഹുൽ കൃഷ്ണയാണ് ആത്മഹത്യക്ക് ശ്രമിച്ചത്.
പ്രദേശത്ത് പോലീസുമായി ഉന്തും തള്ളുമുണ്ടായി. പ്രതിഷേധത്തെതുടർന്ന് സമരസമിതി നേതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
രാവിലെ തന്നെ സ്ഥലമേറ്റെടുപ്പ് നടപടികൾ...
പാലക്കാട് ഒലവക്കോട്ട് യുവതിയെ തീകൊളുത്തിക്കൊല്ലാൻ ഭർത്താവിന്റെ ശ്രമം.
സരിത എന്ന യുവതിക്കു നേരെയാണ് ഭർത്താവ് ബാബുരാജ് ആക്രമണശ്രമം നടത്തിയത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം.
ബ്യൂട്ടീഷ്യൻ കോഴ്സ് വിദ്യാർഥിനിയായ സരിതയുടെ ക്ലാസ് മുറിയിലെത്തിയ ശേഷമായിരുന്നു ബാബുരാജിന്റെ ആക്രമണം. സരിതയുടെ ദേഹത്ത് ബാബുരാജ് പെട്രോൾ ഒഴിക്കുകയായിരുന്നു. തുടർന്ന് ലൈറ്റർ കത്തിച്ച്...
കടയ്ക്കാവൂര്‍ പോക്സോ കേസിന്റെ നിജസ്ഥിതി ശിശുക്ഷേമസമിതിയും അന്വേഷിക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രി. കേസും കെട്ടിച്ചമച്ച പരാതിയെന്ന ആരോപണവും ഏറെ അസ്വസ്ഥതയുണ്ടാക്കിയെന്നും മന്ത്രി കെ.കെ.ശൈലജ പറഞ്ഞു.
ഭര്‍ത്താവിന്റെ രണ്ടാംവിവാഹത്തെ എതിര്‍ത്തതും ജീവനാംശത്തിനായി പരാതി നല്‍കിയതുമാണ് മകനെ ഉപയോഗിച്ച് പീഡനപരാതി കെട്ടിച്ചമച്ചതിന് കാരണമെന്ന് അറസ്റ്റിലായ യുവതിയുടെ മാതാപിതാക്കൾ പറയുന്നു. ജ്യേഷ്ഠനെ ഭീഷണിപ്പെടുത്തിയാണ്...
തിരുവനന്തപുരം: നെയ്യാറ്റിന്‍കര കമുകിന്‍കോട്ടില്‍ ഒമ്പതാം ക്ലാസുകാരി മരിച്ച കേസില്‍ കാമുകനെതിരെ പോലീസ് കേസെടുത്തു. പെണ്‍കുട്ടിയുടെ സീനിയര്‍ വിദ്യാര്‍ത്ഥിയായിരുന്ന കൊടങ്ങാവിള സ്വദേശി ജോമോനെതിരെയാണ് കേസെടുത്തിരിക്കുന്നത്. കാമുകന്‍ വഴക്കുണ്ടാക്കി പോയതിനെ തുടര്‍ന്നുള്ള മനോവിഷമത്തിലാണ് പെണ്‍കുട്ടി ജീവനൊടുക്കിയതെന്ന് സഹോദരി ആരോപിച്ചു.
ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് ഒമ്പതാംക്ലാസുകാരിയെ മരണപ്പെട്ട നിലയില്‍...
കുടുംബവഴക്കിനെ തുടർന്നു കാസറഗോഡ് കാനത്തൂരിൽ ഭർത്താവ് ഭാര്യയെ വെടിവച്ചു കൊന്നു.
മുപ്പത്തിയാറുകാരിയായ ബേബിയാണു മരിച്ചത് . തലയ്ക്കു വെടിയേറ്റ് ബേബി വീടിന്റെ സ്വീകരണമുറിയിൽതന്നെ മരിച്ചുവീണു.
ഭർത്താവ് വിജയനെ പിന്നീട് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
വഴക്കിനെ തുടർന്നു വെടിയൊച്ച കേട്ടതോടെ അയൽവാസികൾ പൊലീസിൽ അറിയിക്കുകയായിരുന്നു .
പൊതു ഇടത്തിൽ സ്ത്രീകൾ നേരിടേണ്ടി വരുന്ന പലതരം അനുഭവങ്ങളുടെ തുടർക്കഥയായി ഒരു സംഭവം കൂടി. സ്കൂൾ കുട്ടിയിൽ നിന്നും നേരിടേണ്ടി വന്ന വിചിത്രമായ അനുഭവം പങ്കുവച്ചിരിക്കുകയാണ് അപർണ എന്ന യുവതി. തന്റെ സ്കൂട്ടറിൽ ലിഫ്റ്റ് ചോദിച്ച് കയറിയ പത്താം ക്ലാസുകാരൻ പൊടുന്നനെ ചോദിച്ച ചോദ്യമാണ്...