Tag: crime

ശബരിമല യുവതീപ്രവേശം; സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ട 40 പേര്‍ക്കെതിരെ പൊലീസ് കേസ്

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശ വിഷയത്തില്‍ അക്രമത്തിന് ആഹ്വാനം ചെയ്തു സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ട 40 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഹൈടെക് സെല്ലിന്റേയും ജില്ലാ സൈബര്‍ സെല്ലുകളുടേയും അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു കേസ് . തിരുവനന്തപുരം റേഞ്ച് ഐജി മനോജ് ഏബ്രഹാമാണ് അന്വേഷണത്തിനു നേതൃത്വം നല്‍കുന്നത്. പോസ്റ്റുകളിട്ട ആയിരത്തോളം...

കാറിലിരിക്കുന്ന യുവതീയുവാക്കളെ ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും മൊബൈല്‍ഫോണും കവരുന്ന സംഘം പിടിയില്‍

തിരുവനന്തപുരം: കാറിലിരിക്കുന്ന യുവതീയുവാക്കളെ ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും മൊബൈല്‍ഫോണും കവരുന്ന സംഘം പിടിയില്‍. വെയിലൂര്‍ ചെമ്പകമംഗലം രാഗം കല്യാണമണ്ഡപത്തിനു സമീപം വിളയില്‍ വീട്ടില്‍ വിപിന്‍ എന്നുവിളിക്കുന്ന മനു (36), മണക്കാട് കുര്യാത്തി ആറ്റുകാല്‍ക്ഷേത്രത്തിനു സമീപം എംഎസ്‌കെ നഗറില്‍ ടിസി 41/1441ല്‍ അനീഷ് (24) എന്നിവരെയാണ്...

മകളെ പീഡിപ്പിച്ച കേസിലെ റിമാന്‍ഡ് തടവുകാരന്‍ ബ്‌ളേഡ് ഉപയോഗിച്ച് സ്വന്തം ജനനേന്ദ്രിയം മുറിച്ചുമാറ്റി

പീരുമേട്: മകളെ പീഡിപ്പിച്ച കേസിലെ റിമാന്‍ഡ് തടവുകാരന്‍ ബ്‌ളേഡ് ഉപയോഗിച്ച് സ്വന്തം ജനനേന്ദ്രിയം മുറിച്ചുമാറ്റി. ഷേവ് ചെയ്യാന്‍ നല്‍കിയ ബ്‌ളേഡ് ഉപയോഗിച്ച് സ്വന്തം ജനനേന്ദ്രിയം മുറിച്ചുമാറ്റുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ജയില്‍ അധികൃതര്‍ പെട്ടെന്ന് തന്നെ ആശുപത്രിയില്‍ എത്തിച്ച മുറിഞ്ഞഭാഗം തുന്നിച്ചേര്‍ത്തു. ചൊവ്വാഴ്ച രാവിലെ...

മന്ത്രിയുമായുള്ള ബിജെപി നേതാക്കളുടെ ചര്‍ച്ച വാക്കുതര്‍ക്കത്തിലെത്തി…ജില്ല പ്രസിഡന്റിനെയടക്കം 8 പേര്‍ പൊലീസ് കസ്റ്റഡിയില്‍

കാസര്‍കോട്: ദേവസ്വം മന്ത്രിയുമായുള്ള ബിജെപി നേതാക്കളുടെ ചര്‍ച്ച വാക്കുതര്‍ക്കത്തില്‍ കലാശിച്ചു. ശരണം വിളിച്ചു പ്രതിഷേധിച്ച ബിജെപി ജില്ല പ്രസിഡന്റിനെയടക്കം 8 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സഹകരണ വാരാഘോഷം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ കാഞ്ഞങ്ങാടെത്തിയ മന്ത്രി കടകംപള്ളി സുരേന്ദ്രനുമായി ചര്‍ച്ചയ്ക്കു ബിജെപി പ്രസിഡന്റ് കെ.ശ്രീകാന്ത്...

ഭാര്യയുടെ നഗ്‌നചിത്രങ്ങളും ഫോണ്‍നമ്പറും അശ്ലീല വെബ്സൈറ്റുകളില്‍…ഭാര്യ പോലീസില്‍ പരാതി നല്‍കിയോതോടെ ഭര്‍ത്താവ് ഒളിവില്‍

നോയിഡ: ഭാര്യയുടെ നഗ്‌നചിത്രങ്ങളും ഫോണ്‍നമ്പറും അശ്ലീല വെബ്സൈറ്റുകളില്‍ പോസ്റ്റ് ചെയ്തതിന് ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. നോയിഡയിലെ സ്വകാര്യസ്ഥാപനത്തില്‍ അസോസിയേറ്റ് റിക്രൂട്ട്മെന്റ് കണ്‍സള്‍ട്ടന്റായി ജോലിചെയ്യുന്ന 38കാരനെയാണ് നോയിഡ സെക്ടര്‍ 20 പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളില്‍നിന്ന് മൊബൈല്‍ ഫോണുകളും സിംകാര്‍ഡുകളും പിടിച്ചെടുത്തു. നവംബര്‍ 13...

അറസ്റ്റ് ചെയ്യരുത്; ജോലിയെ ബാധിക്കും; മുന്‍കൂര്‍ ജാമ്യത്തിനായി രഹന ഫാത്തിമ സുപ്രീംകോടതിയിലേക്ക്

മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്ന് രഹ്ന ഫാത്തിമ സുപ്രീം കോടതിയിലേക്ക്. പൊലീസ് അറസ്റ്റ് ചെയ്താല്‍ ബി.എസ്.എന്‍.എല്ലിലെ ജോലിയെത്തന്നെ ബാധിച്ചേക്കുമെന്നതിനാലാണ് അടിയന്തരമായി സുപ്രീം കോടതിയെ സമീപിക്കാന്‍ രഹ്ന തയാറെടുക്കുന്നത്. തുലാമാസ പൂജയ്ക്കിടെ പോലീസ് വലയത്തിനുള്ളില്‍ സന്നിധാനത്തു വലിയ നടപ്പന്തല്‍ വരെയെത്തിയ രഹ്നയ്ക്ക് കടുത്ത പ്രതിഷേധം...

വീട്ടമ്മയുടെ ദേഹത്ത് സിപിഎം പ്രവര്‍ത്തകര്‍ ചുവന്ന ചായമടിച്ചു

തലശ്ശേരി: എരഞ്ഞോളിപ്പാലത്ത് വീട്ടമ്മയുടെ ദേഹത്ത് സി.പി.എം. സംഘം ചുവപ്പ് ചായമടിച്ചുവെന്ന് പരാതി. ബി.ജെ.പി. പ്രവര്‍ത്തകന്‍ ശരത്തിന്റെ അമ്മ എരഞ്ഞോളിപ്പാലം ഷമിത നിവാസില്‍ രജിത(43)യുടെ നേരെയാണ് അക്രമം. സി.പി.എം. പ്രവര്‍ത്തകര്‍ ബലമായി ചായമടിച്ചതായാണ് പരാതി. ഇവരെ ഇന്ദിരാഗാന്ധി സഹകരണ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. എരഞ്ഞോളി പാലത്തിനടുത്ത് ചുവരെഴുത്തിനിടെയാണ്...

20 ലക്ഷത്തിന്റെ ഭുമി ചുളവിലയക്ക് അടിച്ചെടുക്കാന്‍ ശ്രമം; പരാതി അന്വേഷിക്കാന്‍ വന്ന എസ്‌ഐയും എതിര്‍പക്ഷത്തുള്ളവര്‍ക്കൊപ്പം കൂടി മുഖം അടിച്ചുപൊട്ടിച്ചതായി യുവതിയുടെ പരാതി

കൊച്ചി: അതിരുതര്‍ക്ക പരാതി അന്വേഷിക്കാന്‍ വന്ന എസ്‌ഐ മുഖം അടിച്ചുപൊട്ടിച്ചതായി യുവതിയുടെ പരാതി. അങ്കമാലി പൊലീസ് സ്‌റ്റേഷനിലെ എസ്‌ഐയ്‌ക്കെതിരെയാണ് പരാതി. മുഖത്തു നീരുവച്ച യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്.. സ്‌റ്റേഷനില്‍ തന്നെ പരാതി കൊടുത്തെങ്കിലും അന്വേഷിച്ചിട്ട് തെളിവില്ലെന്നായിരുന്നു മറുപടി. സാക്ഷികളില്ലാത്തിനാല്‍ അടിച്ചിട്ടേ ഇല്ലെന്നായിരുന്നു അങ്കമാലി പൊലീസിന്റെ...
Advertismentspot_img

Most Popular