Tag: crime

ഹര്‍ത്താല്‍ അക്രമം: ശശികല, സെന്‍കുമാര്‍, ഉള്‍പ്പെടെയുള്ള നിരവധി നേതാക്കള്‍ക്കെതിരേ കേസെടുക്കാന്‍ നടപടി തുടങ്ങിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: ശബരിമല ഹര്‍ത്താല്‍ ആക്രമത്തില്‍ 13 ആര്‍എസ് എസ് നേതാക്കള്‍ക്കെതിരേ കേസെടുക്കാന്‍ നടപടി തുടങ്ങിയതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. കെ പി ശശികല, ടിപിസെന്‍കുമാര്‍, കെഎസ് രാധാകൃഷണന്‍ ഉള്‍പ്പെടെയുള്ള നിരവധി നേതാക്കള്‍ക്കെതിരേ കെസെടുക്കുമെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. ജനുവരി 3ന് നടന്ന ശബരിമല ഹര്‍ത്താലുമായി...

അമ്മയുമായി വഴിവിട്ട ബന്ധമുണ്ടെന്ന് സംശയം; മകനെ അച്ഛന്‍ വെട്ടിക്കൊന്നു

അമ്മയുമായി മകന് വഴിവിട്ട ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് മകനെ അച്ഛന്‍ വെട്ടിക്കൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ സെന്തമിഴ് നഗരത്തിലെ രാമപുരത്താണ് ദാരുണ സംഭവമുണ്ടായത്. 50കാരനായ ശക്തിവേല്‍ 22കാരനായ മകന്‍ സതീഷിനെയാണ് സംശയത്തെ തുടര്‍ന്ന് വെട്ടിക്കൊന്നത്. ശക്തിവേലിനെതിരെ പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സതീഷും അമ്മയും തമ്മിലുള്ള അടുപ്പത്തില്‍ ശക്തിവേലിന്...

എന്റെ കരുത്തിനെക്കുറിച്ച് എനിക്ക് നല്ല ബോധ്യമുണ്ട്; വധഭീഷണിയെക്കുറിച്ച് കെജിഎഫ് നായകന്‍

തനിക്കെതിരേ വധഭീഷണിയുണ്ടെന്ന തരത്തിലുള്ള പ്രചരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് കന്നട നടന്‍ യഷ്. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് മാധ്യമ പ്രവര്‍ത്തകരോട് അപേക്ഷിക്കുന്നതായും യഷ് ബെംഗളൂരുവില്‍ വിളച്ച വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. യഷിനെതിരേ വധഭീഷണിയുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. വാര്‍ത്തകള്‍ പ്രചരിച്ചതോടെ ഞാന്‍ അഡീഷണല്‍ കമ്മീഷ്ണര്‍...

കോഴിഫാമില്‍ യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തി

പത്തനംതിട്ട: റാന്നി ജണ്ടായിക്കലിലെ കോഴിഫാമില്‍ 2 യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തി.മുഴിക്കല്‍ പുതുപറമ്പില്‍ ബൈജു, കാവും തലക്കല്‍ നിജില്‍ എന്നിവരാണ് മരിച്ചത്. നിജിലിന്റെ ഉടമസ്ഥതയിലുള്ള ഫാമിലാണ് ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ഷോക്കേറ്റാണ് മരണമെന്ന് പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മാവോയിസ്റ്റ് ഏറ്റുമുട്ടല്‍; ആദ്യം വെടിവച്ചത് പൊലീസെന്ന് റിസോര്‍ട്ടിലെ ജീവനക്കാര്‍

വൈത്തിരി: ലക്കിടിയില്‍ മാവോവാദികളുമായി നടന്ന ഏറ്റുമുട്ടലില്‍ ആദ്യം വെടിവച്ചത് മാവോവാദികളാണെന്ന പൊലീസിന്റെ വാദം പൊളിയുന്നു. പോലീസിന്റെ വാദം തള്ളി സ്വകാര്യ റിസോര്‍ട്ടിലെ ജീവനക്കാരും അധികൃതരും രംഗത്തെത്തി. ആദ്യം പോലീസുകാരാണ് വെടിവെച്ചതെന്നും മാവോവാദികള്‍ എത്തിയ വിവരം തങ്ങള്‍ പോലീസിനെ അറിയിച്ചിട്ടില്ലായിരുന്നുവെന്നും ഉപവന്‍ റിസോര്‍ട്ട് ജീവനക്കാര്‍ വെളിപ്പെടുത്തി. മാവോവാദികള്‍...

ജമ്മു ബസ് സ്റ്റാന്‍ഡ് ആക്രമണത്തിന് പിന്നില്‍ ഭീകര സംഘടന

ജമ്മു: ജമ്മുവിലെ ബസ് സ്റ്റാന്‍ഡില്‍ ഒരാളുടെ മരണത്തിനിടയാക്കിയ ഗ്രനേഡാക്രമണത്തിന് പിന്നില്‍ ഭീകര സംഘടനയാണെന്ന് പോലീസ്. രാവിലെയുണ്ടായ ഗ്രനേഡാക്രമണത്തില്‍ 30 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 17 കാരനായ ഉത്തര്‍ഖണ്ഡ് സ്വദേശി മുഹമ്മദ് ഷരീഖാണ് ചികിത്സയിലിരിക്കെ മരിച്ചത്. പുല്‍വാമയില്‍ രാജ്യം നടുങ്ങിയ ഭീകരാക്രമണം കഴിഞ്ഞ് മൂന്നാഴ്ച തികയുമ്പോഴാണ് ഈ...

വയനാട്ടില്‍ മാവോയിസ്റ്റ് -പൊലീസ് വെടിവയ്പ്പ്; ഒരാള്‍ കൊല്ലപ്പെട്ടു; പുലര്‍ച്ചെ നാലരവരെ വെടിവയ്പ്പ്

വൈത്തിരി: വയനാട് വൈത്തിരിയില്‍ പൊലീസും മാവോയിസ്റ്റുകളും തമ്മില്‍ വെടിവെപ്പില്‍ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ്റിന് ഗുരുതരമായി പരിക്കേറ്റുവെന്നായിരുന്നു ആദ്യം പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. പിന്നീട് കാടിനുള്ളില്‍ നടത്തിയ പരിശോധനയിലാണ് ഒരാള്‍ കൊല്ലപ്പെട്ടതായി പൊലീസ് സ്ഥിരീകരിച്ചത്. ആയുധങ്ങളുമായെത്തിയ അഞ്ചംഗ സംഘമാണ്...

രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

തിരൂര്‍: താനൂര്‍ അഞ്ചുടിയില്‍ രണ്ട് സി.പി.എം. പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്. അഞ്ചുടി സ്വദേശി കുപ്പന്റെ പുരയ്ക്കല്‍ ഷംസു (40), വെളിയച്ചാന്റെ പുരയ്ക്കല്‍ മുസ്തഫ (49) എന്നിവര്‍ക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. മുസ്തഫയുടെ കൈപ്പത്തിക്കാണ് വെട്ടേറ്റത്. ഷംസുവിന് തലയ്ക്കും ശരീരമാസകലവും വെട്ടേറ്റ്...
Advertismentspot_img

Most Popular

G-8R01BE49R7