Tag: cricket

വിജയ് ശങ്കറിന് പകരം പന്ത് ഇറങ്ങിയേക്കും; ഇന്ത്യ നാളെ വിന്‍ഡിസിനെതിരേ

ലോകകപ്പ് ക്രിക്കറ്റില്‍ വിജയക്കുതിപ്പ് തുടരാന്‍ ഇന്ത്യ നാളെ വീണ്ടും ഇറങ്ങുന്നു. സെമി സാധ്യതകള്‍ ഏതാണ്ട് അവസാനിച്ച വെസ്റ്റ് ഇന്‍ഡീസ് ആണ് ഇന്ത്യയുടെ എതിരാളികള്‍. ആദ്യ മൂന്ന് കളികളിലെ ആധികാരിക ജയത്തിനുശേഷം അഫ്ഗാനെതിരെ പൊരുതി നേടിയ വിജയം ഇന്ത്യന്‍ ആരാധകരെ ആവേശത്തിലാഴ്ത്തിയിട്ടുണ്ട്. അഫ്ഗാനെക്കാള്‍ കരുത്തരായ വിന്‍ഡീസിനെതിരെ...

കോഹ്ലി പുതിയ റെക്കോര്‍ഡ് തേടി നാളെയിറങ്ങും…!!

റെക്കോര്‍ഡുകള്‍ മറികടക്കുന്നത് ശീലമാക്കിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ലോകകപ്പ് ക്രിക്കറ്റില്‍ നാളെ വെസ്റ്റ് ഇന്‍ഡിസിനെതിരെ ഇറങ്ങുമ്പോള്‍ കൈയകലത്തിലുള്ളത് രണ്ട് മഹാരഥന്‍മാരുടെ റെക്കോര്‍ഡ്. വിന്‍ഡീസിനെതെരി 37 റണ്‍സ് കൂടി നേടിയാല്‍ രാജ്യാന്തര ക്രിക്കറ്റില്‍ അതിവേഗം 20000 റണ്‍സ് പിന്നിടുന്ന ബാറ്റ്‌സ്മാനെന്ന റെക്കോര്‍ഡ് കോലിക്ക് സ്വന്തമാവും. നിലവില്‍...

ഇന്ത്യയോട് തോറ്റപ്പോള്‍ ആത്മഹത്യ ചെയ്യാന്‍ തോന്നി..!!!

ലോകകപ്പില്‍ ചിരവൈരികളായ പാകിസ്താനെ ഇന്ത്യ 89 റണ്‍സിന് പരാജയപ്പെടുത്തിയിരുന്നു. ഇന്ത്യയ്ക്കാര്‍ക്ക് ഇത് ആഹ്ലാദത്തിന്റെ ദിനമായപ്പോള്‍ പാകിസ്ഥാന്‍കാര്‍ക്ക് വേദനയുടെ ദിനമായിരുന്നു. ഇന്ത്യയോടേറ്റ തോല്‍വി ആത്മഹത്യയ്ക്ക് പോലും പ്രേരിപ്പിച്ചെന്നാണ് പുതിയ വെളിപ്പെടുത്തല്‍. പാകിസ്താന്‍ ക്രിക്കറ്റ് ടീം കോച്ച് മിക്കി ആര്‍തറാണ് ഇന്ത്യയ്ക്കെതിരായ തോല്‍വിക്കു പിന്നാലെ താന്‍...

കോഹ്ലിക്കും ബുമ്രയ്ക്കും വിശ്രമം

ജൂലൈ 14ന് ലോഡ്‌സില്‍ ഇന്ത്യ ലോകകിരീടം ഉയര്‍ത്താന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. ലോകകപ്പ് കഴിഞ്ഞാല്‍ വിശ്രമിക്കാന്‍ പോലും അവസരമില്ലാതെ തുടരെ പരമ്പരകളാണ് ഇന്ത്യന്‍ ടീമിന്. വെസ്റ്റ് ഇന്‍ഡീസ്, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ് ടീമുകളുമായാണ് മത്സരങ്ങള്‍. ഇത്രയും മത്സരങ്ങള്‍ തുടര്‍ച്ചയായി കളിക്കുന്നത് താരങ്ങള്‍ക്ക് തിരിച്ചടിയാകുമെന്നതിനാല്‍ പ്രധാന താരങ്ങള്‍ക്ക് വിന്‍ഡീസുമായുള്ള...

ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെതിരേ… അമ്പതാം ജയത്തിന് സാധ്യത

ലോകകപ്പില്‍ നാലാം ജയം തേടി ഇന്ത്യ ഇന്നിറങ്ങും. വൈകീട്ട് മൂന്നിന് സതാംപ്ടണിൽ തുടങ്ങുന്ന മത്സരത്തില്‍ അഫ്ഗാനിസ്ഥാനാണ് എതിരാളികള്‍. കടുപ്പമേറിയ വെല്ലുവിളികള്‍ വിജയകരമായി അതിജീവിച്ചാണ് ഇന്ന് ടീം ഇന്ത്യ എത്തുന്നത്. ലോകകപ്പില്‍ ഒന്ന് പോലും ജയിക്കാത്ത അഫ്ഗാനിസ്ഥാനെയാണ് തോൽവിയറിയാതെ എത്തുന്ന ഇന്ത്യക്ക് നേരിടേണ്ടത്. വിജയകോമ്പിനേഷനില്‍...

യുവി പറക്കുന്നു കാനഡയിലേക്ക്…!!

രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച മുന്‍ ഇന്ത്യന്‍ താരം യുവ്രാജ് സിങ് കാനഡ ഗ്ലോബല്‍ ടി20 ലീഗില്‍ കളിച്ചേക്കും. ലീഗിലെ ടൊറന്റോ നാഷണല്‍സ് ടീം യുവിയെ സ്വന്തമാക്കിയിട്ടുണ്ട്. ടൂര്‍ണമെന്റിന്റെ രണ്ടാം പതിപ്പിന് ജൂലൈ 25-ന് തുടക്കമാകും. എന്നാല്‍ ഇതിന് ബി.സി.സി.ഐയുടെ അനുമതി ലഭിക്കേണ്ടതുണ്ട്. വിദേശ...

ഓസിസിനെ വിറപ്പിച്ചു; ഒടുവില്‍ കീഴടങ്ങി ബംഗ്ലാദേശ്…

ഓസ്‌ട്രേലിയ ഉയര്‍ത്തിയ കൂറ്റന്‍വിജയലക്ഷ്യത്തിന് മുന്നില്‍ ബംഗ്ലാദേശ് പൊരുതി കീഴടങ്ങി. 382 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ബംഗ്ല കടുവകള്‍ക്ക് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 333 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. ഓസീസ് ബൗളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിച്ച ബംഗ്ലാദേശ് ഒടുവില്‍ 48 റണ്‍സിന്റെ തോല്‍വി...

ഇന്ത്യന്‍ ടീം വീണ്ടും പരുക്കിന്റെ പിടിയില്‍; ധവാനും ഭുവിക്കും പിന്നാലെ മൂന്നാമതൊരാള്‍ കൂടി പുറത്തേക്ക്…

ലോകകപ്പില്‍ മികച്ച ഫോമില്‍ മുന്നേറ്റം തുടരുന്ന ഇന്ത്യന്‍ ടീമിന് തിരിച്ചടിയായി വീണ്ടും പരുക്ക്. ഇന്ത്യന്‍ ടീമിലെ മൂന്ന് താരങ്ങള്‍ പരുക്കിന്റെ പിടിയില്‍ ആണെന്ന് റിപ്പോര്‍ട്ട്. ശിഖര്‍ ധവാനും ഭുവനേശ്വര്‍ കുമാറിനും പിന്നാലെ ഓള്‍ റൗണ്ടര്‍ വിജയ് ശങ്കറിനാണ് ഇന്ത്യന്‍ നിരയില്‍ പുതുതായി പരുക്കേറ്റത്....
Advertismentspot_img

Most Popular

G-8R01BE49R7