Tag: cricket

സെവാഗിന്റെ തലയിലുള്ള മുടിയുടെ എണ്ണത്തേക്കാള്‍ പണം തന്റെ കൈയിലുണ്ടെന്ന് അക്തര്‍ ( വീഡിയോ)

ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗിന്റെ മൂന്നു വര്‍ഷം മുമ്പുള്ള പരാമര്‍ശത്തിന് പരിഹാസ മറുപടിയുമായി മുന്‍ പാക് പേസ് ബൗളര്‍ ഷൊയ്ബ് അക്തര്‍. സെവാഗിന്റെ തലയിലുള്ള മുടിയുടെ എണ്ണത്തേക്കാള്‍ പണം തന്റെ കൈയിലുണ്ടെന്നായിരുന്നു അക്തറിന്റെ പരിഹാസം. തന്റെ യുട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്ത വീഡിയോയിലായിരുന്നു...

വീണ്ടും അത് സംഭവിച്ചു; ഇത്തവണയെങ്കിലും ഗ്രൗണ്ടില്‍ ഇറക്കുമോ..?

മലയാളി ക്രിക്കറ്റ് ആരാധകര്‍ക്ക് വീണ്ടും പ്രതീക്ഷയേകി പ്രിയ താരം സഞ്ജു സാംസണ്‍ വീണ്ടും ഇന്ത്യന്‍ ടീമില്‍ ഇടം നേടി. ഓസ്ട്രേലിയയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഫീല്‍ഡിങ്ങിനിടെ തോളിനു പരുക്കേറ്റ ഓപ്പണര്‍ ശിഖര്‍ ധവാന്‍ ന്യൂസീലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍നിന്ന് പുറത്തായതോടെയാണ് സഞ്ജുവിന് അവസരം ലഭിച്ചത്. ധവാന്റെ...

വെറും 4.5 ഓവറിൽ പണി തീർത്ത ഇന്ത്യൻ ടീം മരണ മാസ്സാണ്..

ഇന്ത്യ എ ടീം മിന്നും ഫോമിലാണ്. അണ്ടർ-19 ലോകകപ്പിൽ ജപ്പനെതിരെ ഇന്ത്യക്ക് അനായാസ ജയം. 43 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 4.5 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ ജയം കുറിക്കുകയായിരുന്നു. ഇന്ത്യക്കായി യശ്വസി ജെയ്‌സ്വാളും (29), കുമാർ കുശാഗ്രയും (13) പുറത്താവാതെ നിന്നു.18 പന്തുകളിൽ...

ധവാന്‍ വീണ്ടും പുറത്ത്; ഇഷാന്തിനും പരുക്ക്

തുടര്‍വിജയങ്ങള്‍ക്കു പിന്നാലെ ന്യൂസീലന്‍ഡ് പര്യടനത്തിനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന് തിരിച്ചടി. ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിനിടെ തോളിന് പരിക്കേറ്റ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ ന്യൂസീലന്‍ഡ് പരമ്പരയ്ക്കുള്ള ടീമില്‍ നിന്ന് പുറത്തായി. മൂന്നാം ഏകദിനത്തിലെ അഞ്ചാം ഓവറില്‍ ആരോണ്‍ ഫിഞ്ചിന്റെ ഷോട്ട് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് ധവാന്റെ ഇടതു തോളിന്...

പുതിയ ഫോര്‍മുല പന്തിന് പണിയാകുമോ…?

ഇന്ത്യന്‍ ടീമിന്റെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് നിന്നും ധോണി പോയതിന് ശേഷം അദ്ദേഹത്തിന് പകരം നിക്കാവുന്ന ഒരാള്‍ ഇതുവരെ എത്തിയിട്ടില്ല. യുവതാരം ഋഷഭ് പന്തിന്റെ പേരായിരുന്നു ആ സ്ഥാനത്ത് ഉയര്‍ന്ന് കണ്ടത്. ഫോം ഔട്ടാകുമ്പോഴും പന്തിനെ വിരാട് കോലിയോളം പിന്തുണച്ചവര്‍ വേറെയുണ്ടാകുമോ എന്നകാര്യവും...

കേരളത്തിനെതിരേ രാജസ്ഥാന് ലീഡ്

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ രാജസ്ഥാനെതിരേ 178 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങി കേരളം. ആദ്യ ഇന്നിങ്സില്‍ വെറും 90 റണ്‍സിന് പുറത്തായ കേരളത്തിനെതിരേ രാജസ്ഥാന്‍ 268 റണ്‍സെടുത്തു. രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ കേരളം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ ഏഴു റണ്‍സെന്ന...

ഉജ്ജ്വല ജയവുമായി ഇന്ത്യ; ഓസിസിനെ തകര്‍ത്തത് മൂന്ന് വിക്കറ്റിന്; പരമ്പരയും സ്വന്തം

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യയ്ക്ക് ഏഴു വിക്കറ്റിന്റെ ഉജ്വല ജയം. ഓസീസ് ഉയര്‍ത്തിയ 287 റണ്‍സ് വിജയലക്ഷ്യം 47.3 ഓവറില്‍ മൂന്നു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. മൂന്നു മത്സര പരമ്പര ഇതോടെ ഇന്ത്യ സ്വന്തമാക്കി (21). ചിന്നസ്വാമിയിലെ ഭാഗ്യ മൈതാനത്ത്...

രോഹിത്തിന് സെഞ്ച്വറി; കോഹ്ലിക്ക് ഫിഫ്റ്റി; ഇന്ത്യ കുതിക്കുന്നു

ഓസ്‌ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മയ്ക്ക് സെഞ്ചുറി. 110 പന്തില്‍ എട്ടു ഫോറും അഞ്ചു സിക്‌സും സഹിതമാണ് രോഹിത്തിന്റെ 29ാം ഏകദിന സെഞ്ച്വറി. ക്യാപ്റ്റന്‍ വിരാട് കോലിക്കൊപ്പം രോഹിത് സെഞ്ച്വറി കൂട്ടുകെട്ടും തീര്‍ത്തതോടെ 36 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 205...
Advertismentspot_img

Most Popular

G-8R01BE49R7