Tag: CPM

സിപിഎം മൂർദാബാദ് വിളിച്ച് മകൾ ആശ മൃതശരീരത്തിൽ കെട്ടിപ്പിടിച്ചു കിടന്നു..!!! സിപിഎം നേതാവ് എം.എം.ലോറൻസിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ തർക്കവും നാടകീയ സംഭവങ്ങളും…

കൊച്ചി: മുതിർന്ന സിപിഎം നേതാവ് എം.എം.ലോറൻസിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ തർക്കവും നാടകീയ സംഭവവികാസങ്ങളും. മൃതദേഹം മാറ്റുന്നതിൽ പ്രതിഷേധിച്ച മകൾ ആശയേയും മകനെയും ബലം പ്രയോഗിച്ചു നീക്കി. തുടർന്ന് പൊലീസിന്റെ സഹായത്തോടെ മൃതദേഹം നീക്കം ചെയ്യുകയായിരുന്നു. മകൾ ആശ ഉൾപ്പെടെയുള്ളവരുടെ സത്യവാങ്മൂലങ്ങൾ പരിശോധിച്ചശേഷം തീരുമാനമെടുക്കണമെന്ന്...

24-ാം പാർട്ടി കോൺ​ഗ്രസ്സ് ബ്രാഞ്ച് സമ്മേളനത്തോടനുബന്ധിച്ച് നേത്ര പരിശോധനാ ക്യാമ്പ്

തിരുവനന്തപുരം; സിപിഎം 24-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായി സംസ്ഥാനത്തെ പാർട്ടി ബ്രാഞ്ച് സമ്മേളനങ്ങൾ ആരംഭിച്ചു. 24-ാം പാർട്ടി കോൺ​ഗ്രസ്സിൻ്റെ ഭാ​ഗമായിട്ട് ബ്രാഞ്ച് മേള സമ്മേനം വിളക്കുപാറ നിരപ്പിൽ വെച്ച് നടക്കുകയാണ്. 28, 29 തീയതികളിലാണ് സമ്മേളനം നടക്കുന്നത്. അതിൻ്റെ ഭാ​ഗമായി നേത്ര ചികിത്സാ ക്യാമ്പും...

പി.കെ. ശശി ചെയ്തത് നീചമായ പ്രവൃത്തി..!! സ്ത്രീപീഡനക്കേസില്‍ പ്രതിയാക്കാനും ശ്രമിച്ചു..!! തെളിവു ലഭിച്ചിട്ടുണ്ട്…, പാര്‍ട്ടിയില്‍ നിന്നും പുറത്താക്കേണ്ടതാണ്… രൂക്ഷ വിമര്‍ശനവുമായി എം.വി. ഗോവിന്ദന്‍

പാലക്കാട്: കെടിഡിസി ചെയര്‍മാനും മുന്‍ എംഎല്‍എയുമായ പി.കെ ശശിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. പി.കെ ശശി ചെയ്തത് നീചമായ പ്രവൃത്തിയാണ്. സഖാവിന് ചേർന്ന പണിയല്ല ശശി ചെയ്തതെന്നും സിപിഎം പാലക്കാട് മേഖല റിപ്പോര്‍ട്ടിങ്ങില്‍ എം വി ഗോവിന്ദന്‍ പറഞ്ഞു....

കോടിയേരി ബാലകൃഷ്ണന്റെ അഭാവം ഇപ്പോഴാണ് മനസ്സിലാകുന്നത്..!! ഈ വിധം പാർട്ടി തകരില്ലായിരുന്നു..!! പൊലീസിനെ കെട്ടഴിച്ചുവിട്ടു..!! പ്രവർത്തകരോടുള്ള പൊലീസിന്റെ പെരുമാറ്റം ചോദ്യം ചെയ്യപ്പെടുന്നു.. സിപിഎം ബ്രാഞ്ച് – ലോക്കൽ സമ്മേളനങ്ങളിൽ പൊതിച്ചോർ മതി

കൊച്ചി: സിപിഐഎം ബ്രാഞ്ച് സമ്മേളനങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയനും ആഭ്യന്തര വകുപ്പിനും രൂക്ഷ വിമർശനം. ബ്രാഞ്ച് സമ്മേളനങ്ങളിൽ പ്രധാന അജണ്ടയായി ഉയർന്ന് പിവി അൻവർ എംഎൽഎ ഉയർത്തിയ ആരോപണങ്ങളാണ്. ആരോപണങ്ങളുടെ നിജസ്ഥിതി കണ്ടെത്തണമെന്ന് ബ്രാഞ്ച് സമ്മേളനങ്ങളിൽ ആവശ്യം ഉയർന്നു. പാർട്ടി കമ്മിറ്റികളിൽ റിപ്പോർട്ട് ചെയ്യണമെന്നും...

എ.കെ.ജി. സെന്റർ ആക്രമണത്തിൽ നിർണായക വിവരങ്ങൾ ലഭിച്ചു; ഒരാളെ ചോദ്യം ചെയ്യുന്നു; നിരവധി പേർ പൊലീസ് നിരീക്ഷണത്തിൽ

തിരുവനന്തപുരം: എ.കെ.ജി സെന്ററിന് നേരെ സ്‌ഫോടക വസ്തുവെറിഞ്ഞ സംഭവത്തില്‍ കൃത്യം നടത്തിയ ആള്‍ക്ക് മറ്റൊരാളുടെ സഹായം ലഭിച്ചതായി സുചന. കൂടുതല്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഇക്കാര്യത്തില്‍ വ്യക്തത വന്നത്. ആക്രമണം നടത്തിയ പ്രതിക്ക് മറ്റൊരാളുടെ സഹായം ലഭിച്ചിരുന്നതായി പൊലീസ്. വഴിക്കുവെച്ച് മറ്റൊരു വാഹനത്തിലെത്തിയ...

എകെജി സെൻ്ററിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു

തിരുവനന്തപുരം: സി.പി.എം. സംസ്ഥാനകമ്മിറ്റി ഓഫീസായ എ.കെ.ജി. സെന്ററിലേക്ക് അജ്ഞാതന്‍ സ്ഫോടകവസ്തു എറിഞ്ഞു. വ്യാഴാഴ്ച രാത്രി 11.25 ഓടെയാണ് സംഭവം. ഉഗ്രശബ്ദത്തോടെ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ചുവെന്ന് ഓഫീസിലുണ്ടായിരുന്നവര്‍ പറഞ്ഞു. ഓഫീസിന്റെ മതിലില്‍ സ്‌ഫോടകവസ്തു പതിച്ചതിന്റെ അടയാളങ്ങളും അവശിഷ്ടങ്ങളും പോലീസ് കണ്ടെത്തി. എ.കെ.ജി. സെന്ററിന്റെ പിന്‍ഭാഗത്തുള്ള എ.കെ.ജി. ഹാളിന്റെ ഗേറ്റിലേക്കാണ്...

വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം; പറഞ്ഞത് മാറ്റി കോടിയേരി

മുഖ്യമന്ത്രി പിണറായി വിജയനെതിരേ വിമാനത്തില്‍ നടന്നത് വധശ്രമമായിരുന്നെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മുഖ്യമന്ത്രി വിമാനത്തില്‍ നിന്ന് പുറത്തിറങ്ങും മുമ്പാണ് കോണ്‍ഗ്രസ് അക്രമികള്‍ മുഖ്യമന്ത്രിയെ ലാക്കാക്കി പാഞ്ഞടുത്തതെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പാര്‍ട്ടി മുഖപത്രത്തിലെഴുതിയ ലേഖനത്തിലാണ് കോടിയേരി മുന്‍ നിലപാട് തിരുത്തിയത്. പ്രതിഷേധിക്കാനായി മൂന്നുപേര്‍...

സന്ദീപ് കുമാറിന്റെ കൊലപാതകം; പിന്നില്‍ വ്യക്തിവൈരാഗ്യമെന്ന വാദം തള്ളി സിപിഎം

തിരുവല്ല: സിപിഎം നേതാവ് പി.ബി.സന്ദീപ് കുമാറിന്റെ കൊലപാതകത്തിനു പിന്നില്‍ വ്യക്തിവൈരാഗ്യമെന്ന വാദം തള്ളി സിപിഎം ജില്ലാ നേതൃത്വം. അമ്മയുടെ ജോലിക്കാര്യത്തില്‍ ജിഷ്ണുവും സന്ദീപ് കുമാറും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നു എന്നത് സൃഷ്ടിച്ചെടുത്ത കഥയാണെന്ന് സിപിഎം നേതാവ് പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റംഗം സനല്‍കുമാര്‍ പറഞ്ഞു....
Advertismentspot_img

Most Popular

G-8R01BE49R7