മറ്റ് സംസ്ഥാനങ്ങളിലുള്ള മലയാളികൾക്ക് പാസ് ലഭിക്കുന്നതിനുള്ള നടപടികൾ കർശനമാക്കുന്നു. കേരളത്തിന്റെ പാസ് ഉണ്ടങ്കിൽ മാത്രം മറ്റ് സംസ്ഥാനങ്ങൾ പാസ് നൽകാവൂവെന്ന നിർദേശം സംസ്ഥാനം മുന്നോട് വച്ചു. ഇത് കർശനമാക്കണമെന്ന് അദ്യർത്ഥിച്ച് ഡി.ജി.പി എല്ലാ സംസ്ഥനത്തെയും ഡി.ജി.പിമാർക്കും കമ്മീഷ്ണർമാർക്കും കത്തയച്ചു.
മലയാളികൾ പാസിന് അപേക്ഷ നൽകുമ്പോൾ തന്നെ...
ലോക്ഡൗണ്‍ നീട്ടേണ്ടിവരുമെന്ന് സൂചിപ്പിച്ച് പ്രധാനമന്ത്രി. ഏതൊക്കെ മേഖലകളില്‍ ഇളവുവേണമെന്ന് സംസ്ഥാനങ്ങള്‍ അറിയിക്കണം. മൂന്നുദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം. കോവിഡിനുശേഷം പുതിയ ജീവിതശൈലി രൂപപ്പെടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിമാരുമായുള്ള വിഡിയോ കോണ്‍ഫറന്‍സ് അവസാനിച്ചു. രാജ്യത്തെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നടത്തിയ അഞ്ചാമത്തെ യോഗമായിരുന്നു ഇന്നത്തേത്.
അതേസമയം രാജ്യത്ത്...
മഹാരാഷ്ട്രയിൽ കൊവിഡ് വ്യാപനം അപകടകരമായ നിലയിൽ വർധിക്കുന്നു. സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 22,000 കടന്നു. പുതുതായി 1,278 പേർക്ക് രോഗം സ്ഥിരീകരിച്ചു. 53 പേർ മരിച്ചു. മുംബൈയിൽ രോഗികളുടെ എണ്ണം 13,000 കടന്നു. ആർതർ റോഡ് സെൻട്രൽ ജയിലിലെ തടവുകാർക്ക് കൂട്ടത്തോടെ രോഗം സ്ഥിരീകരിച്ചു.
ഇതോടെ...
തിരുവനന്തപുരം: കേരളത്തിലേയ്ക്ക് ഇതര സംസ്ഥാനത്ത് നിന്നുള്ള മലയാളികളുടെ മടങ്ങിവരവ് ആരംഭിച്ചതിനെ തുടര്‍ന്ന് കോവിഡ് വ്യാപന ഭീഷണി നിലനില്‍ക്കുന്നതിനാല്‍ സംസ്ഥാനത്തെ ഹോം ക്വാറന്റൈന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പുതുക്കി ഉത്തരവിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.
പരിമിതമായ സൗകര്യങ്ങളുള്ള ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍...
മൂന്നാംഘട്ട ലോക്ഡൗൺ അഞ്ചുദിവസം പിന്നിടുമ്പോഴും രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. രാജ്യത്ത് ആകെ കോവിഡ് കേസുകൾ 56,342 ആയി ഉയർന്നു. മരണം 1886 ആയി. മഹാരാഷ്ട്രയ്ക്ക് പുറമേ കോവിഡ് വ്യാപനം രൂക്ഷമായ ഗുജറാത്ത്, ഡൽഹി സംസ്ഥാനങ്ങളിൽ കോവിഡ് കേസുകൾ ക്രമാതീതമായി കൂടുകയാണ്. ഗുജറാത്തിൽ...
ലോക്ക് ഡൗണിൽ കുടുങ്ങിയവരുമായി ലക്ഷദ്വീപിൽ നിന്നുള്ള കപ്പൽ കൊച്ചിയിലെത്തി. എം വി അറേബ്യൻസീ എന്ന കപ്പൽ ഇന്ന് രാവിലെ ഏഴിനാണ് കൊച്ചിയിലെത്തിയത്. വിദ്യാർത്ഥികളും സർക്കാർ ജീവനക്കാരും ഉൾപ്പെടെ 121 യാത്രക്കാരുമായാണ് കപ്പൽ കൊച്ചിയുടെ തീരമണഞ്ഞത്.
വെല്ലിങ്ടൺ ഐലൻഡിലെ ക്രൂയിസ് ബെർത്തിലെത്തിയ കപ്പലിൽ നിന്ന് പരിശോധനകൾക്ക്...
ഇതര സംസ്ഥാനത്തുനിന്നു രജിസ്‌ട്രേഷനും അംഗീകൃത പാസും ഇല്ലാതെയെത്തുന്നവരെ കടത്തി വിടേണ്ടെന്ന സര്‍ക്കാര്‍ തീരുമാനം വന്നതോടെ സംസ്ഥാനത്തിന്റെ വിവിധ അതിര്‍ത്തികളില്‍ മലയാളികള്‍ കുടുങ്ങിക്കിടക്കുന്നു. മുത്തങ്ങയില്‍ തിരക്ക് കുറവുണ്ടെങ്കിലും മഞ്ചേശ്വരം, വാളയാര്‍ ചെക്ക് പോസ്റ്റുകളില്‍ ഒട്ടേറെ പേരാണ് കുടുങ്ങിക്കിടക്കുന്നത്. ഇതില്‍ വാളയാറാണ് ഏറ്റവും കൂടുതല്‍ ആളുകളുള്ളത്....