Tag: Covid

കോഴിക്കോട് ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 13 പേര്‍ക്ക്

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 13 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 11 പേര്‍ വിദേശത്ത് നിന്നും (അബുദാബി 6, കുവൈത്ത് 5 ) രണ്ട് പേര്‍ ചെന്നൈയില്‍ നിന്നും വന്നവരാണ്. എല്ലാവരും കൊവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലാണുള്ളത്. അബുദാബി – കൊച്ചി (ഇ. വൈ....

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം

തൃശൂര്‍ : കോവിഡ് സ്ഥിരീകരിച്ചു തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചാലക്കുടി സ്വദേശി ഡിന്നി ചാക്കോ (43) മരിച്ചു. ജില്ലയിലെ മൂന്നാം കോവിഡ് മരണമാണിത്. സംസ്ഥാനത്തെ മൊത്തം കോവിഡ് മരണം 17 ആയി. ഞായറാഴ്ച ഏങ്ങണ്ടിയൂര്‍ സ്വദേശിയായ കുമാരന്‍ (87) കോവിഡ് ബാധിച്ചു മരിച്ചിരുന്നു....

കോവിഡ് ആന്റിബോഡി പരിശോധന ഉടന്‍ ആരംഭിക്കും

എറണാകുളം: ജില്ലയിലെ കോവിഡ് വ്യാപനം പരിശോധിക്കുന്നതിനായി നടത്തുന്ന ആന്റി ബോഡി പരിശോധന ചൊവ്വാഴ്ച ആരംഭിക്കും. കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പരിശോധനയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്തു. ജില്ലയിലാകെ അഞ്ഞൂറ് സാംപിളുകള്‍ ആണ് ആദ്യ ഘട്ടത്തില്‍ പരിശോധിക്കുന്നത്. ഡോ നിഖിലേഷ് മേനോന്‍,...

അരവിന്ദ് കെജ്‌രിവാളിന് പനിയും തൊണ്ടവേദനയും; കോവിഡ് പരിശോധന നാളെ

ന്യൂഡൽഹി: പനി ലക്ഷണങ്ങൾ കാണിച്ചതിനെത്തുടർന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ സ്വയം സമ്പർക്കവിലക്കിൽ പോയി. പനി തൊണ്ടവേദന എന്നിവയെത്തുടർന്നാണ് കെജ് രിവാൾ സമ്പർക്കവിലക്കിൽ പോയത്. കോവിഡ് പരിശോധനയ്ക്കായി ഇദ്ദേഹത്തിന്റെ സാമ്പിളുകൾ നാളെ ശേഖരിക്കും. ഞായറാഴ്ച മുതലുളള എല്ലാ പരിപാടികളും കെജ്രിവാൾ റദ്ദാക്കിയിരുന്നു. ഞായയറാഴ്ച ഓൺലൈൻ വീഡിയോ...

തത്ക്കാലം ആരാധനാലയങ്ങള്‍ തുറക്കാന്‍ വരട്ടെ! തല്‍സ്ഥിതി അല്‍പ്പ കാലത്തേക്ക് കൂടി മുമ്പോട്ട് കൊണ്ടുപോകുന്നതാണ് നല്ലത്

തിരുവനന്തപുരം: ആരാധനാലയങ്ങള്‍ തുറക്കാമെന്ന സര്‍ക്കാര്‍ നിര്‍ദേശം ഉണ്ടായിട്ടുണ്ടെങ്കിലും നിലവിലെ സാഹചര്യത്തില്‍ തീരുമാനം അടിയന്തിരമായി നടപ്പാക്കേണ്ടിതില്ലെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് അഖില കേരള തന്ത്രി സമാജം ഉത്തര മേഖലയുടെ കത്ത്. കര്‍ശനമായ സുരക്ഷാ മുന്‍കരുതലുകളുമായി ആരാധാലയങ്ങള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ ലോക്ക്ഡൗണ്‍ കാലത്ത് ഭക്തരെ...

ഓഗസ്റ്റ് 15 ന് ശേഷം സ്കൂളുകളും കോളജുകളും തുറക്കുമെന്ന് കേന്ദ്രമന്ത്രി

ഓഗസ്റ്റ് 15 ന് ശേഷം സ്കൂളുകളും കോളജുകളും വീണ്ടും തുറന്നേക്കുമെന്ന സൂചന നൽകി കേന്ദ്ര മാനവശേഷി മന്ത്രി രമേഷ് പൊഖ്രിയാൽ. ജൂണ്‍ 3ന് ബി.ബി.സി.ക്ക് നല്‍കിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. സാഹചര്യങ്ങള്‍ അനുകൂലമാവുകയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുവദിക്കുകയുമാണെങ്കില്‍ ഓഗസ്റ്റില്‍ തന്നെ സ്‌കൂളുകള്‍...

കോവിഡ് ബാധിച്ച് ആലുവ സ്വദേശിയായ നടന്‍ ദുബായില്‍ മരിച്ചു

കൊച്ചി: ആലുവ സ്വദേശി ദുബായിയില്‍ കോവിഡ് ബാധിച്ച് മരിച്ചു. ആലുവയിലെ വസ്ത്ര വ്യാപാരിയും ചലച്ചിത്ര നടനുമായ ശങ്കരന്‍കുഴി എസ്.എ. ഹസന്‍ (51) ആണ് മരിച്ചത്. ഒരു വര്‍ഷമായി ദുബായില്‍ ബിസിനസ് ചെയ്തു വരികയായിരുന്നു. ദുബായിക്കാരന്‍ എന്ന സിനിമ നിര്‍മിക്കുകയും അതില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തില്‍...

കൊറോണ എന്തുകൊണ്ട് ചിലര്‍ മരണപ്പെടുന്നു..? കണ്ടെത്തലുമായി ഗവേഷകര്‍

കൊറോണാവൈറസ് എന്തുകൊണ്ടാണ് ചിലരില്‍ അവഗണിക്കാവുന്ന രോഗലക്ഷണളോടെ വന്നുപോകുന്നത്? ഇതേ രോഗം തന്നെ വേറെ ചിലരെ മരണത്തിലെത്തിക്കുകയും ചെയ്യുന്നു. ഇതിന്റെ രഹസ്യം കണ്ടെത്താനായി ജനിതകശാസ്ത്രകാരന്മാര്‍ ഡിഎന്‍എയില്‍ നടത്തിയ അന്വേഷണങ്ങളില്‍ ചില കാരണങ്ങള്‍ കണ്ടെത്തിയതായി പറയുന്നു. യൂറോപ്യന്‍ ശാസ്ത്രകാരന്മാര്‍ നടത്തിയ പഠനത്തില്‍ ജനിതക വ്യതിയാനങ്ങളും കൊറോണാവൈറസ് ഉണ്ടാക്കുന്ന...
Advertismentspot_img

Most Popular

G-8R01BE49R7