സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം

തൃശൂര്‍ : കോവിഡ് സ്ഥിരീകരിച്ചു തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചാലക്കുടി സ്വദേശി ഡിന്നി ചാക്കോ (43) മരിച്ചു. ജില്ലയിലെ മൂന്നാം കോവിഡ് മരണമാണിത്. സംസ്ഥാനത്തെ മൊത്തം കോവിഡ് മരണം 17 ആയി.

ഞായറാഴ്ച ഏങ്ങണ്ടിയൂര്‍ സ്വദേശിയായ കുമാരന്‍ (87) കോവിഡ് ബാധിച്ചു മരിച്ചിരുന്നു. ഞായറാഴ്ച വൈകിട്ട് കോവി!ഡ് സ്ഥിരീകരിച്ചു മണിക്കൂറുകള്‍ക്കുള്ളിലായിരുന്നു മരണം. മുംബൈയില്‍ നിന്നെത്തിയ വയോധിക നേരത്തെ തൃശൂര്‍ ജില്ലയില്‍ കോവിഡ് ബാധിച്ചു മരിച്ചിരുന്നു. ചാവക്കാട് കടപ്പുറം അഞ്ചങ്ങാടി കെട്ടുങ്ങല്‍ പരേതനായ മുഹമ്മദിന്റെ ഭാര്യ കദീജക്കുട്ടി (68) ആണി മരിച്ചത്.

Follow us: pathram online

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7