Tag: Covid

ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്….

ഇന്ന് രോഗം ബാധിച്ചവരില്‍ 53 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. 19 പേരാണ് രാജ്യത്തെ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്നവര്‍. സമ്പര്‍ക്കം മൂലം മൂന്നുപേര്‍ക്കും രോഗബാധയുണ്ടായി. മറ്റു സംസ്ഥാനങ്ങളില്‍നിന്നു വന്നവരില്‍ കോവിഡ് സ്ഥിരീകരിച്ചത്: മഹാരാഷ്ട്ര8, ഡല്‍ഹി5,തമിഴ്‌നാട്4, ആന്ധ്ര,ഗുജറാത്ത് ഒന്നുവീതം എന്നിങ്ങനെയാണ്. സംസ്ഥാനത്ത് ഇന്ന് 75 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു....

സംസ്ഥാനത്ത് ഇതുവരെ 20 പേര്‍ കോവിഡ് ബാധിച്ചു മരിച്ചു; വിദേശത്ത് മരണമടഞ്ഞത്…

സംസ്ഥാനത്ത് ഇതുവരെ ഈ രോഗം ബാധിച്ച് 20 പേരാണ് മരണമടഞ്ഞത്. ഇത് നമ്മുടെ സംസ്ഥാനത്തെ കണക്കാണ്. വിദേശരാജ്യങ്ങളില്‍ ഇന്നലെ വരെ 277 മലയാളികള്‍ കോവിഡ് മൂലം മരിച്ചു. രാജ്യത്തിനകത്ത് ഡല്‍ഹി,മുംബൈ,ചെന്നൈ തുടങ്ങിയ പ്രധാന നഗരങ്ങളില്‍ കേരളീയര്‍ കോവിഡ് ബാധിച്ച് മരണമടയുന്ന വാര്‍ത്തകളും വരുന്നുണ്ട്. ഇന്ന്...

സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ചത് 75 പേര്‍ക്ക്; 90 പേര്‍ക്ക്‌ രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 75 പേര്‍ക്ക് കോവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. 90 പേര്‍ക്ക്‌ രോഗമുക്തി. സംസ്ഥാനത്ത് ഇതുവരെ ഈ രോഗം ബാധിച്ച് 20 പേരാണ് മരണമടഞ്ഞത്. ഇത് നമ്മുടെ സംസ്ഥാനത്തെ കണക്കാണ്. വിദേശരാജ്യങ്ങളില്‍...

പ്രവാസികള്‍ക്ക് കോവിഡ് പരിശോധന; കേരളത്തിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കും; മുന്നറിയിപ്പുമായി വി. മുരളീധരന്‍

കോവിഡ് പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ മാത്രം കേരളത്തിലേക്ക് മടങ്ങി വന്നാല്‍ മതിയെന്ന കേരള സര്‍ക്കാരിന്റെ നിലപാടിനെതിരെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. ുരളീധരന്‍. പ്രവാസികളെ വളരെ പ്രതികൂലമായി ബാധിക്കുന്ന നിലപാടാണിത്. സ്വന്തം ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞു മാറുന്ന നടപടിയാണ് കേരള സര്‍ക്കാരിന്റേതെന്നും വി.മുരളീധരന്‍...

തമിഴ്‌നാട് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കോവിഡ് ബാധിച്ച് മരിച്ചു

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ദാമോദരന്‍ കോവിഡ് ബാധിച്ച് മരിച്ചു. തമിഴ്‌നാട് സെക്രട്ടറിയേറ്റിലെ 127 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

കോവിഡില്‍ തോറ്റതിന് ഇന്ത്യയുടെ നെഞ്ചത്തേയ്‌ക്കോ? ഇന്ത്യ ചൈന അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ക്കു പിന്നിലെ യഥാര്‍ഥ കാരണമെന്ത്?

ഇന്ത്യ ചൈന അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ക്കു പിന്നിലെ യഥാര്‍ഥ കാരണമെന്ത്? അതിര്‍ത്തി മാത്രമല്ല ചൈനയുടെ പ്രശ്‌നമെന്ന് ഈ രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുന്നു. കോവിഡ്19 മൂലമുണ്ടായ സാമ്പത്തിക മാന്ദ്യവും വുഹാനില്‍ പൊട്ടിപ്പുറപ്പെട്ട വൈറസ് ചൈന മറച്ചുവച്ചെന്ന ആരോപണം ഒളിഞ്ഞും തെളിഞ്ഞും പല രാജ്യങ്ങളും ഉന്നയിക്കുന്നതും ചൈനയെ...

പ്രവാസികള്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം; നിലപാടില്‍ മാറ്റം വരുത്താതെ സര്‍ക്കാര്‍

തിരുവനന്തപുരം: പ്രവാസികള്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമെന്ന നിലപാടില്‍ മാറ്റം വരുത്താതെ സംസ്ഥാന സര്‍ക്കാര്‍. എല്ലാ വിമാനങ്ങളില്‍ വരുന്നവര്‍ക്കും കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. വന്ദേഭാരത് ദൗത്യമുള്‍പ്പെടെയുള്ള എല്ലാ വിമാനങ്ങളില്‍ വരുന്നവര്‍ക്കും കോവിഡ് സര്‍ട്ടിഫിക്കറ്റ് വേണമെന്നാണ് തീരുമാനം. വിദേശ വിമാനത്താവളങ്ങളില്‍ ട്രൂ നാറ്റ് റാപ്പിഡ്...

പരിശോധനാ ഫലം വൈകുന്നു; കോഴിക്കോട് ക്വാറന്റൈന്‍ കാലാവധി കഴിഞ്ഞ് മടങ്ങിയ ആള്‍ക്ക് രോഗം

കോഴിക്കോട്: കോഴിക്കോട് കോവിഡ് ക്വാറന്റൈന്‍ കാലാവധി കഴിഞ്ഞ് മടങ്ങിയ ആള്‍ക്ക് രോഗം സ്ഥിരീകരിച്ചു. നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കി വീട്ടിലേക്ക് മടങ്ങിയ ആള്‍ക്കാണ് പരിശോധനയില്‍ രോഗമുണ്ടെന്ന് കണ്ടെത്തിയത്. ഫറോക്ക് സ്വദേശിയായ ലോറി ഡ്രൈവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സ്രവസാംപിള്‍ ശേഖരിച്ച് ആറ് ദിവസങ്ങള്‍ക്ക് ശേഷമാണ് രോഗം...
Advertismentspot_img

Most Popular