സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ചത് 75 പേര്‍ക്ക്; 90 പേര്‍ക്ക്‌ രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 75 പേര്‍ക്ക് കോവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. 90 പേര്‍ക്ക്‌ രോഗമുക്തി.

സംസ്ഥാനത്ത് ഇതുവരെ ഈ രോഗം ബാധിച്ച് 20 പേരാണ് മരണമടഞ്ഞത്. ഇത് നമ്മുടെ സംസ്ഥാനത്തെ കണക്കാണ്. വിദേശരാജ്യങ്ങളില്‍ ഇന്നലെ വരെ 277 മലയാളികള്‍ കോവിഡ് മൂലം മരിച്ചു. രാജ്യത്തിനകത്ത് ഡല്‍ഹി,മുംബൈ,ചെന്നൈ തുടങ്ങിയ പ്രധാന നഗരങ്ങളില്‍ കേരളീയര്‍ കോവിഡ് ബാധിച്ച് മരണമടയുന്ന വാര്‍ത്തകളും വരുന്നുണ്ട്. ഇന്ന് ഡല്‍ഹിയില്‍ ഒരു മലയാളി നഴ്‌സ മരണമടഞ്ഞു. ഇതെല്ലാം സൂചന നാം നേരിടുന്ന അവസ്ഥ അതിഗുരുതരമാണ് എന്നാണ്. അതിനാല്‍ തന്നെ ഈ രോഗം കൂടുതല്‍ പേരിലേക്ക് പകരുന്നത് ഒഴിവാക്കാന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കേണ്ട ഘട്ടമാണിത്.

ഇന്ന് രോഗം ബാധിച്ചവരില്‍ 53 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. 19 പേരാണ് രാജ്യത്തെ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്നവര്‍. സമ്പര്‍ക്കം മൂലം മൂന്നുപേര്‍ക്കും രോഗബാധയുണ്ടായി. മറ്റു സംസ്ഥാനങ്ങളില്‍നിന്നു വന്നവരില്‍ കോവിഡ് സ്ഥിരീകരിച്ചത്: മഹാരാഷ്ട്ര8, ഡല്‍ഹി5,തമിഴ്‌നാട്4, ആന്ധ്ര,ഗുജറാത്ത് ഒന്നുവീതം എന്നിങ്ങനെയാണ്.

 

Updating….

FOLLOW US: pathram online daily hunt

Similar Articles

Comments

Advertismentspot_img

Most Popular