ന്യൂഡല്‍ഹി: കോവിഡിന്റെ തീവ്രത തെളിവാക്കുന്ന ചിത്രങ്ങളാണ് ഡല്‍ഹിയില്‍നിന്നു പുറത്തുവരുന്നത്. രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് പ്രസിദ്ധീകരിച്ച ചിത്രങ്ങള്‍ ഉള്ളുലയാതെ കാണാന്‍ കഴിയില്ല. പൊതുശ്മശാനത്തില്‍ സ്ഥലമില്ലാത്ത രീതിയിലാണ് മൃതദേഹങ്ങള്‍ കൂട്ടിവച്ചിരിക്കുന്നതും ദഹിപ്പിക്കുന്നതും. ഡാനിഷ് സിദ്ദിഖിയുടേതാണ് ചിത്രങ്ങള്‍.
ശ്മശാനങ്ങളില്‍ സ്ഥലം ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് രണ്ടു ദിവസമാണ് സ്വന്തം അമ്മയുടെ...
തിരുവനന്തപുരം: കോവിഡ് വാക്‌സിന് കേന്ദ്രം എത്ര വില കൂട്ടിയാലും കേരളം അത് സൗജന്യമായി നല്‍കുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. ലോക്ഡൗണിലൂടെ രാജ്യത്തിന് കനത്ത സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നതിന് പകരം, അല്‍പ്പം നഷ്ടം സഹിച്ച് വാക്‌സിന്‍ സൗജന്യമായി നല്‍കുന്നതാണ് മികച്ച സാമ്പത്തിക...
ന്യൂഡല്‍ഹി: ഭീതിയുയര്‍ത്തി രാജ്യത്തെ കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 3,32,730 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് മഹാമാരി ആരംഭിച്ചതിനു ശേഷം ലോകത്ത് ഒരു രാജ്യത്തുണ്ടാകുന്ന ഏറ്റവും കൂടിയ പ്രതിദിന രോഗബാധയാണിത്. തുടര്‍ച്ചയായി...
ന്യൂഡല്‍ഹി: കോവിഡ് പിടിമുറുക്കിയ ഒരുവര്‍ഷംകൊണ്ട് ഇന്ത്യയില്‍ ദരിദ്രരുടെ എണ്ണം ആറു കോടിയില്‍നിന്ന് 13.4 കോടിയായി ഉയര്‍ന്നതായി പഠനം. രണ്ടുരൂപയോ അതിനു താഴെയോ ദിവസവരുമാനമുള്ള ആളുകളുടെ എണ്ണമാണ് മഹാമാരിയില്‍ കഴിഞ്ഞുപോയ ഒരുവര്‍ഷംകൊണ്ട് ഇരട്ടിയായത്. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്യൂ റിസര്‍ച്ച് സെന്ററിന്റേതാണ് ലോകബാങ്ക് വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള...
മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് ആശുപത്രിക്ക് തീപിടിച്ച് 13 രോഗികള്‍ വെന്തുമരിച്ചു. പാല്‍ഘര്‍ ജില്ലയിലെ വിരാറില്‍ വിജയ് വല്ലഭ് ആശുപത്രിയിലാണ് പുലര്‍ച്ചെ 3.15 ഓടെ ദാരുണ സംഭവമുണ്ടായത്.
തീവ്രപരിചരണ വിഭാഗത്തിലെ എയര്‍ കണ്ടീഷണറില്‍ ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടിത്തത്തിന് ഇടയാക്കിയത് എന്നാണ് പ്രാഥമിക നിഗമനം. കോവിഡ്...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 26,995 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4396, കോഴിക്കോട് 3372, തൃശൂര്‍ 2781, മലപ്പുറം 2776, കോട്ടയം 2485, തിരുവനന്തപുരം 2283, കണ്ണൂര്‍ 1747, പാലക്കാട് 1518, പത്തനംതിട്ട 1246, ആലപ്പുഴ 1157, കൊല്ലം 988, ഇടുക്കി 931, കാസര്‍ഗോഡ്...
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിദിന കോവിഡ് രോഗികളുെട എണ്ണം 40,000 കടന്നേക്കാമെന്ന് സൂചന. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന് കോര്‍ കമ്മിറ്റിയുടേതാണ് വിലയിരുത്തല്‍. കണ്ണൂര്‍, മലപ്പുറം, തൃശൂര്‍, കോട്ടയം, കോഴിക്കോട് ജില്ലകളില്‍ അതിജാഗ്രത വേണമെന്ന് മുന്നറിയിപ്പുണ്ട്.
അതേസമയം, സംസ്ഥാനത്ത് ഇന്നും നാളെയും കൂട്ടപ്പരിശോധന നടത്തും. മൂന്നു ലക്ഷം...
രാജ്യത്ത് പൊതു-സ്വകാര്യമേഖലയിൽ വില്പന തുടങ്ങുന്നതോടെ കോവിഡ് വാക്‌സിന് 1000 രൂപയെങ്കിലും വിലവരുമെന്ന് വിലയിരുത്തൽ. വ്യാപാര മാർജിൻ ഉൾപ്പടെയുള്ള ചില്ലറ വിലയാണിത്. വാക്‌സിൻ നിർമാതാക്കൾ ഒരുഡോസിന് 650 രൂപയെങ്കിലും ഈടാക്കുമെന്നാണ് റിപ്പോർട്ടുകൾ. സ്ഥാപനങ്ങൾക്ക് 600-650 രൂപ നിരക്കിലാകും വാക്‌സിൻ ലഭിക്കുക.
നവീനമായ ശീതീകരണ ശൃംഖല ആവശ്യമുള്ളതിനാൽ...