കോടതി ലോക്കറിൽനിന്ന് 100 പവൻ സ്വർണം മോഷണം പോയി; മുൻ സീനിയർ സൂപ്രണ്ട് അറസ്റ്റിൽ

തൊണ്ടിമുതലായ സ്വര്‍ണം കോടതിയില്‍ നിന്ന് മോഷണം പോയ സംഭവത്തില്‍ കളക്ട്രേറ്റിലെ മുന്‍ ജീവനക്കാരന്‍ അറസ്റ്റില്‍. കോടതിയിലെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന തൊണ്ടി മുതല്‍ മോഷ്ടിച്ചതിനാണ് മുന്‍ സീനിയര്‍ സൂപ്രണ്ട് ശ്രീകണ്ഠന്‍ നായരെ പേരൂര്‍ക്കട പോലീസ് അറസ്റ്റ് ചെയ്തത്. പുലര്‍ച്ചെ 12.30നാണ് പേരൂര്‍ക്കടിയിലെ വീട്ടില്‍ നിന്ന് ശ്രീകണ്ഠന്‍ നായരെ പിടികൂടിയത്.

ഒരു മാസത്തോളമായി സ്വര്‍ണം നഷ്ടപ്പെട്ട കേസില്‍ പോലീസ് അന്വേഷണം തുടരുകയായിരുന്നു. നിരവധി പേരെ സംശയിച്ചിരുന്നുവെങ്കിലും ഇതിനിടയില്‍ ശ്രകണ്ഠന്‍ നായരിലേക്ക് അന്വേഷണം എത്തുകയും ഇയാളെ നിരീക്ഷിച്ച് വരികയുമായിരുന്നു.

നൂറ് പവനോളം സ്വര്‍ണവും വെള്ളിയും പണവുമാണ് ആര്‍ഡിഒ കോടതി ലോക്കറില്‍ നിന്ന് കാണാതായത്. ജീവനക്കാരെ കേന്ദ്രീകരിച്ച് തന്നെയായിരുന്നു പോലീസ് അന്വേഷണം പുരോഗമിച്ചത്. അതിനിടെയാണ് ലോക്കറിന്റെ കസ്‌റ്റോഡിയനായ ശ്രകണ്ഠന്‍ നായരിലേക്ക് അന്വേഷണം എത്തിയത്.

മോഷ്ടിച്ച സ്വര്‍ണത്തില്‍ കുറച്ച് സ്വര്‍ണം വില്‍ക്കുകയും പണയം വെക്കുകയും ചെയ്തിട്ടുണ്ട്. ഇത് വീണ്ടെടുക്കാനുള്ള ശ്രമം പോലീസ് ആരംഭിച്ചിട്ടുണ്ട്.

പത്താംനമ്പര്‍ ജേഴ്സി നിനിക്ക് തരാം; നെയ്മര്‍ വിരമിക്കുന്നു..?

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7