കൊച്ചി: കൊറോണ വൈറസ് ബാധ സംശയിച്ചിരുന്ന 30 പേരുടെ പരിശോധന ഫലം പുറത്തുവന്നും 30 പേരുടെ ഫലവും നെഗറ്റീവ് ആണ്. ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലേക്കയച്ച സാംപിള്‍ പരിശോധന ഫലം ശനിയാഴ്ചയാണ് ലഭിച്ചത്. നിലവില്‍ അഞ്ഞൂറിലേറെ പേര്‍ ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തിലുണ്ട്.
അതേസമയം ഇറ്റലിയില്‍നിന്ന് മടങ്ങിയെത്തിയ...
തിരുവനന്തപുരം:കൊറോണ ഭീതിയില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ വര്‍ധിച്ചിട്ടും സര്‍വകലാശാല പരീക്ഷകള്‍ക്കു മാറ്റമില്ല. കേരള സര്‍വകലാശാല ഡിഗ്രി പരീക്ഷകള്‍ നാളെ തുടങ്ങും. പിജി പരീക്ഷകളും നടത്തും. യാത്ര, താമസം തുടങ്ങിയ കാര്യങ്ങളില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും ആശങ്കയിലാണ്. സ്വകാര്യ ഹോസ്റ്റലുകളും പേയിങ് ഗസ്റ്റ് സൗകര്യങ്ങളും അടയ്ക്കുകയാണ്. ഇതോടെ എവിടെ...
കൊവിഡ് 19 നെ ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. കൊവിഡ് ബാധിച്ച് രണ്ട് പേർ മരിക്കുകയും 83 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് കേന്ദ്രസർക്കാരിന്റെ നടപടി. കൊവിഡ് 19 വ്യാപനം തടയാനും മറ്റും ഇനി ദുരന്തനിവാരണ ഫണ്ട് ഉപയോഗിക്കാം.
കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക്...
കൊച്ചി: സംസ്ഥാനത്ത് ബിവറേജ് ഔട്ട്ലെറ്റുകള്‍ അടച്ചിടേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. കടകള്‍ അടയ്ക്കാന്‍ നിര്‍ദേശമില്ല. അതുകൊണ്ട് മദ്യശാലകൾ ഉൾപ്പടെ ഒരു കടയും അടിച്ചിടേണ്ടതില്ല. സാഹചര്യത്തിന് അനുസരിച്ച് തീരുമാനം എടുക്കുമെന്നും മന്ത്രി അറിയിച്ചു.
അതിനിടെ ഇറ്റലിയിൽ കുടുങ്ങിയ പതിമൂന്ന് വിദ്യാർത്ഥികൾ...
ബാഗ്ദാദ്: ചൈനയില്‍ കൊറോണ വൈറസ് വ്യാപനം ഉണ്ടായപ്പോള്‍ വിവാദ പരാമര്‍ശം നടത്തിയ വ്യക്തിയാണ് ഇറാഖി ഇസ്ലാം മതപണ്ഡിതനായ അയത്തുള്ള ഹാദി അല്‍-മൊദറാസ്സീ. കഴിഞ്ഞ ഫെബ്രുവരിയില്‍ ഇദ്ദേഹം നടത്തിയ പരാമര്‍ശം ലോക മാധ്യമങ്ങളിലടക്കം വാര്‍ത്തയായിരുന്നു.
"ഇത് അല്ലാഹുവിന്‍റെ പദ്ധതിയാണ്, അത് എങ്ങനെ മനസിലായി എന്നല്ലെ, കൊറോണ വൈറസ്...
റിയാദ്: കൊറോണ വൈറസ് കൂടുതല്‍ ആശങ്കാജനകമാകുന്ന സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങളുമായി സൗദി അറേബ്യ. രണ്ട് ആഴ്ചത്തേയ്ക്ക് രാജ്യാന്തര വിമാന സര്‍വീസുകളെല്ലാം സൗദി അറേബ്യ നിര്‍ത്തിവച്ചു. ഞായറാഴ്ച മുതലാണ് നിയന്ത്രണം പ്രാബല്യത്തില്‍ വരുന്നത്.
നിയന്ത്രണ കാലയളവില്‍ പ്രത്യേക സാഹചര്യങ്ങളില്‍ മാത്രം രാജ്യാന്തര സര്‍വീസുകള്‍ അനുവദിക്കുമെന്നും സൗദി വാര്‍ത്താ...
തിരുവനന്തപുരം: ജില്ലയില്‍ മൂന്നു പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പൊതു ചടങ്ങുകള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ജില്ലാ കലക്ടര്‍. മാളുകളും ബീച്ചുകളും അടയ്ക്കും. ക്ഷേത്ര ഉത്സവങ്ങള്‍ക്കും വിവാഹ ചടങ്ങുകള്‍ക്കും നിയന്ത്രണം വരും. ക്ഷേത്ര ഉത്സവമായാലും വിവാഹ ചടങ്ങായാലും പത്തോ പതിനഞ്ചോ പേര്‍ മാത്രം പങ്കെടുക്കുന്ന...