കൊറോണ വൈറസ് കടുത്ത യാത്രനിയന്ത്രണവുമായി സൗദി ; രാജ്യാന്തര വിമാന സര്‍വീസുകളെല്ലാം നിര്‍ത്തി

റിയാദ്: കൊറോണ വൈറസ് കൂടുതല്‍ ആശങ്കാജനകമാകുന്ന സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങളുമായി സൗദി അറേബ്യ. രണ്ട് ആഴ്ചത്തേയ്ക്ക് രാജ്യാന്തര വിമാന സര്‍വീസുകളെല്ലാം സൗദി അറേബ്യ നിര്‍ത്തിവച്ചു. ഞായറാഴ്ച മുതലാണ് നിയന്ത്രണം പ്രാബല്യത്തില്‍ വരുന്നത്.

നിയന്ത്രണ കാലയളവില്‍ പ്രത്യേക സാഹചര്യങ്ങളില്‍ മാത്രം രാജ്യാന്തര സര്‍വീസുകള്‍ അനുവദിക്കുമെന്നും സൗദി വാര്‍ത്താ ഏജന്‍സി അറിയിച്ചു. ഈ കാലയളവില്‍ തിരികെ സൗദിയില്‍ എത്താന്‍ സാധിക്കാത്തവര്‍ക്ക് ഔദ്യോഗിക അവധി നല്‍കുമെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

അതേസമയം നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് മുമ്പ് തിരികെ എത്താന്‍ താത്പര്യമുള്ളവര്‍ക്ക് ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് ആഭ്യന്തര മന്ത്രാലയം വേണ്ട സഹായം ഒരുക്കുമെന്ന് അറിയിച്ചു. ഇന്ന് പ്രത്യേക സര്‍വീസുകള്‍ ഒരുക്കിയിട്ടുണ്ട്. കോഴിക്കോട് നിന്ന് ജിദ്ദയിലേക്ക് ഇന്ന് പ്രത്യേക സര്‍വീസുകള്‍ നടത്തും.കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നും ഇന്നു പുലര്‍ച്ചെ 4.50 ന് സ്‌പൈസ് ജെറ്റും രാവിലെ 11.15 ന് ഇന്‍ഡിഗോയും ജിദ്ദയിലക്ക് പ്രത്യേക സര്‍വീസ് നടത്തും. എയര്‍ ഇന്ത്യയും ഇന്ന് പ്രത്യേക സര്‍വീസ് നടത്തും.

യുറോപ്യന്‍ രാജ്യങ്ങളിലേക്കും ഏഷ്യ, ആഫ്രിക്ക ഭൂഖണ്ഡങ്ങളിലെ 12 രാജ്യങ്ങളിലേക്ക് സൗദി നേരത്തെ യാത്രാവിലക്ക ഏര്‍പ്പെടുത്തിയിരുന്നു. സൗദിയില്‍ ഇതുവരെ കോവിഡ് രോഗ ബാധിതരുടെ എണ്ണം 86 ആയി. ഇന്നലെ മാത്രം പുതിയതായി 24 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

Similar Articles

Comments

Advertismentspot_img

Most Popular