ന്യൂഡല്‍ഹി: കൊറോണ സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കനിക കപൂറിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ തുടരുന്നു. ആശുപത്രിയില്‍ വേണ്ടത്ര സൗകര്യങ്ങളില്ലെന്ന കനികയുടെ ആരോപണം തെറ്റാണെന്നും താരത്തെ പോലെയല്ല, രോഗിയെപ്പോലെ പെരുമാറാന്‍ ഗായിക തയാറാകണമെന്നും ക്വാറന്റീന്‍ ചെയ്ത ലക്‌നൗ സഞ്ജയ് ഗാന്ധി പിജിഐഎംഎസ് ആശുപത്രി ഡയറക്ടര്‍ പി.കെ. ധിമന്‍...
പത്തനതിട്ട: വിദേശത്തുനിന്ന് എത്തി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുഎസ് സ്വദേശികള്‍ മടങ്ങിപ്പോയതു സംബന്ധിച്ച് ആശങ്ക. അനുമതിയില്ലാതെ മടങ്ങിപ്പോയതിന് ഇവര്‍ക്കെതിരെ കേസെടുത്തതായി പൊലീസ്.
മെഴുവേലി പഞ്ചായത്തില്‍ യുഎസില്‍ നിന്ന് എത്തി നിരീക്ഷണത്തില്‍ കഴിഞ്ഞ രണ്ട് സ്ത്രീകളെയാണ് കഴിഞ്ഞ ദിവസം കാണാതായത്. പഞ്ചായത്ത് അധികൃതരുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഇലവുംതിട്ട...
കോട്ടയം : ഹോം ക്വാറന്റീന്‍ കാലയളവില്‍ പുറത്തിറങ്ങി ജനങ്ങളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട അഞ്ച് പേര്‍ക്കെതിരെ കേസെടുത്തു. കാഞ്ഞിരപ്പള്ളിയില്‍ ദമ്പതികള്‍ക്കെതിരെയും നിര്‍ദേശങ്ങള്‍ അവഗണിച്ച മൂന്നു പേര്‍ക്കെതിരെ കുണ്ടറയിലുമാണ് പൊലീസ് കേസെടുത്തത്. സുരക്ഷാ ക്രമീകരണം പാലിക്കാതെ ഇതര സംസ്ഥാന തൊഴിലാളികളെ കൂട്ടമായി താമസിപ്പിച്ചതിനു തലയോലപ്പറമ്പിലും...
ന്യൂഡല്‍ഹി: കൊറോണ വ്യാപനം തടയാനുള്ള എല്ലാ വിധ മാര്‍ഗങ്ങളും സ്വീകരിച്ചു വരികയാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലും അത്യാവശ്യ ജോലികള്‍ ചെയ്യുന്നതിനു മാത്രമായി ജീവനക്കാരുടെ എണ്ണം ചുരുക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം. മാര്‍ച്ച് 23മുതല്‍ 31 വരെയാണ്...
ലോകമെങ്ങും കൊറോണ ഭീതിയില്‍ കഴിയുമ്പോള്‍ വിവിധ കോണുകളില്‍നിന്ന് വ്യത്യസ്ത വാര്‍ത്തകള്‍ പുറത്തുവരുന്നു. യുകെയില്‍ കൊവിഡ് 19 വൈറസ് ബാധിതരെ ശുശ്രൂഷിച്ച മലയാളി നഴ്‌സിന് വൈറസ് ബാധിച്ചതായി റിപ്പോര്‍ട്ടുണ്ട്. ലണ്ടനില്‍ താമസമാക്കിയ മലയാളി നഴ്‌സിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരുടെ ഭര്‍ത്താവിനും മറ്റ് രണ്ടു മക്കള്‍ക്കും...
രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് പത്തനംതിട്ടയില്‍ വീട്ടില്‍ നിരീക്ഷണത്തില്‍ ആക്കിയിരുന്ന രണ്ട് പേരെ കാണാതായി. അമേരിക്കയില്‍ നിന്ന് എത്തിയ രണ്ട് പേരെയാണ് കാണാതായത്. ഇവര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി. അതേസയം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനിടയില്‍ നിര്‍ദേശം ലംഘിച്ച് പുറത്ത് പോയതിന് ഇവര്‍ക്കെതിരേയും മറ്റ് 11 പേര്‍ക്കെതിരേയും പൊലീസ്...
കോഴിക്കോട്: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വൈറസ് വ്യാപനത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമാണ് നടപടി.
കോഴിക്കോട് ഞായറാഴ്ച (മാര്‍ച്ച് 22) മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍വന്നു. ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉള്‍പ്പെടെയുള്ളവയുടെ വില്‍പനകേന്ദ്രങ്ങള്‍ രാവിലെ 10 മണിമുതല്‍ വൈകിട്ട് ഏഴ്...
കൊറോണ സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കനിക കപൂറിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ആശുപത്രി അധികൃതര്‍. തനിക്ക് കൃത്യമായ പരിചരണം ആശുപത്രിയില്‍ നിന്ന് ലഭിക്കുന്നില്ലെന്നായിരുന്നു കനികയുടെ ആരോപണം. ചികിത്സയ്‌ക്കെത്തിയ തനിക്ക് ഒരു കുപ്പി വെള്ളവും ഈച്ചയുള്ള പഴവുമാണ് ആകെ ലഭിച്ചതെന്നും മരുന്നുപോലും കൃത്യമായി നല്‍കിയില്ലെന്നും കനിക ഒരു...