Tag: Corona

ഇനി റൂട്ട് മാപ്പും അഭ്യര്‍ഥനയുമില്ല നടപടി മാത്രം: റോഡില്‍ ഇറങ്ങിയവരെ വിരട്ടി ഓടിച്ച് പോലീസ്

കാസര്‍കോട്: കാസര്‍കോട് സുരക്ഷയും നിയന്ത്രണവും ശക്തമാക്കി. പുതിയ അഞ്ച് കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് നടപടി. നിരത്തിലിറങ്ങിയ വാഹനങ്ങള്‍ പൊലീസ് തടയുന്നു. റോഡില്‍ ഇറങ്ങിയവരെ വിരട്ടിയോടിച്ചു. ഇനി റൂട്ട് മാപ്പും അഭ്യര്‍ഥനയുമില്ലെന്നും നടപടി മാത്രമേ ഉണ്ടാകൂവെന്നും കലക്ടര്‍ ഡോ. സജിത്ത് ബാബു...

ഇന്ത്യയില്‍ കൊറോണ മരണസംഖ്യ കൂടുന്നു; ഇന്ന് മരിച്ചത്…

ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഇന്ത്യയില്‍ മരണ സംഖ്യ കൂടുന്നു. കോവിഡ് 19 പോസിറ്റീവ് ആയ ഫിലീപ്പീന്‍സ് പൗരന്‍ മരിച്ചതോടെ രാജ്യത്തെ മരണസംഖ്യ എട്ടായി ഉയര്‍ന്നു. ഞായറാഴ്ചയാണ് 68 വയസ്സുള്ള ഫിലീപ്പീന്‍സ് പൗരന്‍ മുംബൈയില്‍ മരിച്ചത്. നേരത്തെ ഇയാളില്‍ കൊറോണ വൈറസ് ബാധ...

പറഞ്ഞിട്ട് കേട്ടില്ലെങ്കില്‍ പിന്നെ ഇതേ രക്ഷയുള്ളൂ…

തൃശ്ശൂര്‍: കൊറോണയുടെ പശ്ചാത്തലത്തില്‍ ആളുകള്‍ കൂട്ടിച്ചേരരുതെന്ന വിലക്ക് ലംഘിച്ച് നൂറോളം പേരെ പങ്കെടുപ്പിച്ച് കുര്‍ബാന നടത്തിയ വൈദികനെ അറസ്റ്റ് ചെയ്തു. ഫാദര്‍ പോളി പടയാട്ടിയാണ് അറസ്റ്റിലായത്. ചാലക്കുടി കൂടപ്പുഴ നിത്യസഹായമാത പള്ളിയിലെ വികാരിയാണ് ഫാ. പോളി പടയാട്ടി. കുര്‍ബാനയ്ക്ക് എത്തിയ വിശ്വാസികള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. വിശ്വാസികള്‍ വീടുകളില്‍...

കയ്യടിക്കേണ്ടത് ഇവിടെയാണ്…!!! കൊറോണയില്‍നിന്ന് കരകയറാന്‍ ഇറ്റലിയിലേക്ക് കമ്മ്യൂണിസ്റ്റ് ക്യൂബന്‍ സംഘം

കൊറോണ വൈറസ് ബാധ ഏറ്റവും രൂക്ഷമായി ബാധിച്ചത് ഇറ്റലിയെയാണ്. ശനിയാഴ്ച മാത്രം ഇവിടത്തെ മരണ സംഖ്യ ക്രമാതീതമായി ഉയര്‍ന്നു. ഈസമയം ഇറ്റലിയെ സഹായിക്കാന്‍ ഡോക്ടര്‍മാരെയും നഴ്‌സുമാരെയും അയച്ചതായി ക്യൂബ അറിയിച്ചു. ഇറ്റലിയില്‍ കോവിഡ് രോഗം ഏറ്റവും ഗുരുതരമായി ബാധിച്ച ലംബാര്‍ഡി മേഖലയിലാണ് അഭ്യര്‍ഥന അനുസരിച്ച്...

തൃശൂര്‍ ജില്ലയില്‍ 8792 പേര്‍ നിരീക്ഷണത്തില്‍

കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി തൃശൂര്‍ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 8792 ആയി. 8752 പേര്‍ വീടുകളിലും 40 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 19 പേരെ പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഞ്ച്‌പേരെ രോഗം ഭേദമായതിനെ തുടര്‍ന്ന് വീടുകളിലേക്ക് അയച്ചു. 32 സാമ്പിളുകള്‍...

ഒരു ലിറ്റര്‍ കുപ്പിക്ക് 220 രൂപ, കൊറോണയ്ക്കുള്ള വ്യാജ മരുന്ന വില്‍പ്പന; ഒരാല്‍ അറസ്റ്റില്‍

കാസര്‍കോട്: കോവിഡ്–19 രോഗത്തിന്റെ മരുന്നെന്ന് തെറ്റിദ്ധരിപ്പിച്ച് ദ്രാവകം വില്‍പന നടത്താന്‍ ശ്രമിച്ച വ്യാജ വൈദ്യനെ പൊലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് വിദ്യാനഗര്‍ ചാല റോഡിലെ കെ.എം. ഹംസ (49) യെയാണ് വിദ്യാനഗര്‍ പൊലീസ് അറസറ്റ് ചെയ്തത്. ഇഞ്ചി, വെള്ളുത്തുള്ളി, തേന്‍, കറുവപ്പട്ട എന്നിവ ചേര്‍ത്ത് ചൂടാക്കിയുള്ള...

വിദേശത്തുനിന്നെത്തിയ മലയാളികള്‍ അധികൃതരെ അറിയിക്കാതെ വയനാട് ഹോട്ടലില്‍ ഒളിച്ചു താമസിച്ചു

കല്‍പറ്റ: കൊറോണ വ്യാപനത്തിനിടെ വിദേശത്തുനിന്നെത്തിയ മലയാളികള്‍ ഹോട്ടലില്‍ ഒളിച്ചു താമസിച്ചു. മലപ്പുറം സ്വദേശികള്‍ വയനാട് മേപ്പാടിയിലെ ഹോംസ്‌റ്റേയിലാണു താമസിച്ചത്. വിദേശത്തുനിന്ന് വന്നതാണെന്ന കാര്യം ഇവര്‍ മറച്ചുവയ്ക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്തു. കോവിഡ് രോഗ ഭീഷണിയുടെ പശ്ചാത്തലത്തില്‍ വയനാട് ജില്ലയിലേക്ക് ആളുകളുടെ പ്രവേശനം നിയന്ത്രിച്ചതിനു പിന്നാലെയാണു...

കൊറോണ ബ്രിട്ടനില്‍ മരിച്ചത് 288, പുതുതായി രോഗം സ്ഥിരീകരിച്ചത് 665 പേര്‍ക്ക്, കൂട്ടത്തില്‍ ഒരു മലയാളി യുവതിയും

ലണ്ടന്‍: കൊറോണ വൈറസ് ബാധമൂലം ബ്രിട്ടനില്‍ ഇന്നലെ 48 പേര്‍കൂടി മരിച്ചതോടെ രാജ്യത്തെ ആകെ മരണസംഖ്യ 288 ആയി. 665 പേര്‍ക്കാണ് ഇന്നലെ പുതുതായി രോഗം സ്ഥിരീകരിച്ചത്. രോഗികളുടെ എണ്ണം അയ്യായിരത്തോട് അടുക്കുകയാണ്. ഗര്‍ഭിണിയായ മലയാളി യുവതിക്കും കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇവരുടെ...
Advertismentspot_img

Most Popular

G-8R01BE49R7