Tag: Corona

ക്വാറന്റീന്‍ നിര്‍ദേശം ലംഘിച്ച 13 പേരെ പൂട്ടിയിട്ട് പോലീസ് , വീട്ടുകാര്‍ക്കെതിരേയും നടപടി

കാസര്‍കോട്: ക്വാറന്റീന്‍ നിര്‍ദേശം ലംഘിച്ച 13 പേര്‍ക്കെതിരെ പൊലീസ് നടപടി. നിരീക്ഷണം മറികടന്ന് കറങ്ങിനടന്ന ഇവരെ പൊലീസ് പിടികൂടി സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റി. ഇവര്‍ക്കെതിരെ ക്രിമിനില്‍ കേസ് റജിസ്റ്റര്‍ ചെയ്യുമെന്ന് ജില്ലയുടെ പ്രത്യേക ചുമതലയുള്ള ഐജി വിജയ് സാഖറെ പറഞ്ഞു....

വെള്ളവും ഭക്ഷണവും വേണമെന്ന് തൊഴിലാളികള്‍; തെരുവിലിറങ്ങിയവരെ പിരിച്ചുവിടുന്നു; കേന്ദ്രം ഇടപെടണമെന്ന് കടകംപള്ളി

ലോക്ഡൗണ്‍ വിലക്ക് ലംഘിച്ച് ചങ്ങനാശേരി പായിപ്പാട് കവലയില്‍ തടിച്ചു കൂടിയ ഇതര സംസ്ഥാന തൊഴിലാളികളെ പിരിച്ചുവിടുന്നു. ആരോഗ്യവകുപ്പും പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നാണ് തൊഴിലാളികള്‍ പിരിഞ്ഞുപോകാന്‍ തയ്യാറായത്. കൂടുതല്‍ പൊലീസ് സേന സ്ഥലത്തെത്തി ഒത്തുകൂടിയവരെ പിരിച്ചുവിട്ടുകൊണ്ടിരിക്കുകയാണ്. ആയിരക്കണക്കിന് തൊഴിലാളികളാണ്...

വിലക്ക് ലംഘിച്ച് ആയിരക്കണക്കിന് തൊഴിലാളികള്‍ തെരുവിലിറങ്ങി; നാട്ടില്‍ പോകണമെന്ന് ആവശ്യം; ഡല്‍ഹിക്ക് സമാനമായി കേരളത്തിലും

ലോക്ഡൗണ്‍ വിലക്ക് ലംഘിച്ച് ചങ്ങനാശേരി പായിപ്പാട് കവലയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ തടിച്ചു കൂടുന്നു. ആയിരക്കണക്കിന് തൊഴിലാളികളാണ് തെരുവിലിറങ്ങി പ്രതിഷേധിക്കുന്നത്. ഭക്ഷണവും വെള്ളവും കിട്ടുന്നില്ലെന്നാണ് ഇവരുടെ പരാതി. നാട്ടിലേക്കു തിരികെ പോകാന്‍ വാഹനസൗകര്യം ഒരുക്കണമെന്നും ആവശ്യമുണ്ട്. പൊലീസ് സ്ഥലത്തെത്തി ഇവരെ അനുനയിപ്പിക്കാന്‍ ശ്രമങ്ങള്‍ തുടരുന്നു. ഡല്‍ഹിയില്‍നിന്നും...

കിറ്റില്‍ 16 ഇനങ്ങള്‍; 87 ലക്ഷം കുടുംബങ്ങള്‍ക്ക് ലഭിക്കും… കിറ്റില്‍ ഉള്‍പ്പെടുന്നത് ഇവയാണ്…

തിരുവനന്തപുരം: ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യങ്ങളുടേയും പലവ്യജ്ഞനങ്ങളുടേയും കിറ്റില്‍ 16 ഇനങ്ങള്‍. 87 ലക്ഷം കുടുംബങ്ങള്‍ക്ക് കിറ്റ് നല്‍കാന്‍ 800 കോടിരൂപ ചെലവു വരുമെന്നാണു പ്രാഥമിക വിലയിരുത്തല്‍. ഏപ്രില്‍ മാസത്തില്‍ ഘട്ടംഘട്ടമായി കിറ്റുകള്‍ വിതരണം ചെയ്യുമെന്ന് സിവില്‍ സപ്ലൈസ് അധികൃതര്‍ അറിയിച്ചു. റേഷന്‍...

ലോക്ഡൗണ്‍ ലംഘിക്കുന്നവര്‍ സ്വന്തം ജീവന്‍വച്ചാണ് പന്താടുന്നത്…

' ന്യൂഡല്‍ഹി: 'ലോക്ഡൗണ്‍ ലംഘിക്കുന്നവര്‍ സ്വന്തം ജീവന്‍വച്ചാണ് പന്താടുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊറോണ വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ഡൗണിനെ തുടര്‍ന്നു ജനങ്ങള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളില്‍ ക്ഷമ ചോദിക്കുന്നതായും പ്രധാനമന്ത്രി. മന്‍ കി ബാത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യവേയാണ് പ്രധാനമന്ത്രിയുടെ വാക്കുകള്‍....

ഈ വര്‍ത്തയും ചിത്രവും കണ്ണു നനയ്ക്കും…

ന്യൂഡല്‍ഹി: രാജ്യം കൊറോണയുടെ പിടിയിലായപ്പോല്‍ തകര്‍ന്നത് ഒരു കൂട്ടം ആളുകളുടെ സ്ുരക്ഷിതത്വവും സ്വപ്‌നങ്ങളുമാണ്. ലോക്ഡൗണ്‍ സാഹചര്യത്തില്‍ ഉത്തര്‍പ്രദേശിലേക്കു മടങ്ങുന്ന ആയിരക്കണക്കിനു തൊഴിലാളികളുടെ അവസ്ഥ ഹൃദയഭേദകമായിരുന്നു എന്ന് ചിത്രം നമ്മുക്ക് കാണിച്ചു തരുന്നു. കൊറോണ രോഗത്തിന്റെ ഭീകരതയോ സാമൂഹിക അകലം പാലിക്കേണ്ടതിന്റെ ആവശ്യമോ ഇവരുടെ...

രാജ്യത്ത് കൊറോണ രോഗികള്‍ 1000 കവിഞ്ഞു: മരണം 26 ആയി

ന്യൂഡല്‍ഹി : ഇന്ത്യയില്‍ കൊറോണ രോഗികളുടെ എണ്ണം ആയിരം കടന്നു. ശനിയാഴ്ച മാത്രം നൂറിലേറെ പേര്‍ക്കാണ് രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചത്. രാജ്യത്താകെ 1092 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. ഇതില്‍ 866 പേരാണ് ചികിത്സയിലുള്ളത്. 87 പേരുടെ അസുഖം ഭേദമായി. ഞായറാഴ്ച അഹമ്മാദാബാദിലും ശ്രീനഗറിലും ഓരോരുത്തര്‍...

രാജ്യത്ത് കൊറോണ മരണം കൂടുന്നു; ഇന്ന് മരിച്ചത്…

രാജ്യത്ത് വീണ്ടും കൊവിഡ് മരണം. ഇന്ന് രണ്ട് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഗുജറാത്തിലെ അഹമ്മദാബാദിലും ശ്രീനഗറിലുമാണ് മരണം സ്ഥിരീകരിച്ചിരിക്കുന്നത്. ഗുജറാത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന അഞ്ചാമത്തെ മരണമാണിത്. ഇതോടെ രാജ്യത്തെ കൊവിഡ് മരണം 24 ആയി. ഇന്ന് രാവിലെ ഒന്‍പത് മണിക്ക് ശേഷമാണ് രണ്ട് മരണങ്ങളും റിപ്പോര്‍ട്ട്...
Advertismentspot_img

Most Popular

G-8R01BE49R7