Tag: Corona

തൊഴിലാളികളുടെ നെറ്റിയില്‍ ‘ഞാന്‍ ലോക്ക്‌ഡോണ്‍ ലംഘിച്ചു’ എന്നെഴുതി പൊലീസ്

തൊഴിലാളികളുടെ നെറ്റിയില്‍ 'ലോക്ക്ഡൗണ്‍ ലംഘിച്ചു' എന്ന് എഴുതിയ മധ്യപ്രദേശ് പോലീസിന്റെ നടപടി വിവാദത്തില്‍. ഉത്തര്‍പ്രദേശില്‍നിന്നെത്തിയ മൂന്നു തൊഴിലാളികളെയാണു ഛത്തര്‍പുര്‍ ജില്ലയിലെ ഗൗരിഹാര്‍ പോലീസ് കഴിഞ്ഞദിവസം ഇത്തരത്തില്‍ അപമാനിച്ചത്. വഴിയില്‍നിന്നു പിടികൂടിയ തൊഴിലാളികളെ ചോദ്യം ചെയ്ത ശേഷം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. എന്നാല്‍, ഡോക്ടറെ കാത്തിരിക്കുന്നതിനിടെ സ്ഥലത്തെത്തിയ...

കൊറണക്കാലത്ത് വേറിട്ട വിവാഹ നിശ്ചയം

തൃശൂര്‍: കൊറണക്കാലത്ത് വേറിട്ട വിവാഹ നിശ്ചയം.കൊറോണ വ്യാപനം തടയാന്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണിനെ തുടര്‍ന്ന് അന്നനാട് സ്വദേശിനിയുടെ വിവാഹ നിശ്ചയം വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ നടത്തി. റബര്‍ ബോര്‍ഡ് ജീവനക്കാരന്‍ പെലക്കാട്ട് ഗോപാലകൃഷ്ണന്റെയും അധ്യാപിക സുനന്ദയുടെയും മകള്‍ അമൃത കൃഷ്ണയുടെയും റിട്ട. റവന്യൂ ജീവനക്കാരന്‍ എറണാകുളം...

കോട്ടയം ജില്ലയില്‍ നിരോധനാജ്ഞ; നാലു പേരില്‍ കൂടുതല്‍ ഒത്തുചേരരുത്

കോട്ടയം: കൊറോണ ബാധയുടെ സമൂഹ വ്യാപനം തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി കോട്ടയം ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സി.ആര്‍.പി.സി 144 പ്രകാരം ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇന്ന് രാവിലെ ആറു മുതല്‍ ജില്ലയുടെ പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍...

കൊറോണ ബാധിച്ച മലയാളി ഡോക്ടറുടെ പത്തുമാസമായ കുഞ്ഞിനും രോഗബാധ

ചെന്നൈ : തമിഴ്‌നാട്ടില്‍ കൊറോണ ബാധിച്ച മലയാളി ഡോക്ടറുടെ പത്തുമാസമായ കുഞ്ഞിനും രോഗബാധ. കോട്ടയം സ്വദേശിനിയായ ഡോക്ടറുടെ അമ്മയ്ക്കും വീട്ടുജോലിക്കാരിക്കും കൊറോണ സ്ഥിരീകരിച്ചു. എല്ലാവരും കോയമ്പത്തൂര്‍ ഇഎസ്‌ഐ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇന്ത്യയില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം 1024 ആയി. 27 പേരാണ്...

യുഎസില്‍ മരണസംഖ്യ 2475 ആയി, ഒറ്റ ദിവസം 255 പേര്‍ കീഴടങ്ങി ; രോഗബാധിതരുടെ എണ്ണം കുതിച്ചുയരുന്നു, നിയന്ത്രണങ്ങള്‍ 30 ദിവസം കൂടി നീട്ടി

വാഷിങ്ടന്‍: കൊറോണ രോഗബാധിതര്‍ കുതിച്ചുയരുന്ന അമേരിക്കയില്‍ മരണം 2475 കവിഞ്ഞു. ഇന്നലെ മാത്രം 255 പേര്‍ മരണത്തിന് കീഴടങ്ങി. രോഗബാധിതരുടെ എണ്ണം ഒന്നരലക്ഷം കവിഞ്ഞതായാണ് റിപ്പോര്‍ട്ട്. അതേസമയം കൊറോണ വൈറസിന്റെ ഗൗരവം യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും തിരിച്ചറിഞ്ഞു. സാമൂഹിക അകലം പാലിക്കല്‍ നിയന്ത്രണങ്ങള്‍...

‘ഓര്‍ക്കുമ്പോള്‍ പേടിയാകുന്നു, വിറച്ചുപോയി, കൊറോണയും ഏകാന്തവാസവുമെല്ലാം തന്റെ കാഴ്ചപ്പാടുകള്‍ മാറ്റിമറിച്ചെന്ന് സാനിയ മിര്‍സ

'ഓര്‍ക്കുമ്പോ!ള്‍ പേടിയാകുന്നു. മാര്‍ച്ച് 8നു രാവിലെ ദുബായില്‍നിന്നു യുഎസിലേക്കു വിമാനം കയറി. ഇന്ത്യന്‍ വെല്‍സില്‍ നടക്കുന്ന ടെന്നിസ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുകയായിരുന്നു ലക്ഷ്യം. 20 മണിക്കൂര്‍ യാത്രയ്ക്കു ശേഷമാണ് ഇന്ത്യന്‍ വെല്‍സിലെത്തിയത്. അവിടെയെത്തി ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ആ വാര്‍ത്തയെത്തി: കോവിഡ് മൂലം ടൂര്‍ണമെന്റ് റദ്ദാക്കി ഞങ്ങള്‍,...

ഇതര സംസ്ഥാന തൊഴിലാളികളെ തടയണമെന്ന് കേന്ദ്രം

ലോക്ഡൗണിനിടെ ഇതര സംസ്ഥാന തൊഴിലാളികളുടെ സഞ്ചാരം തടയാന്‍ സംസ്ഥാന അതിര്‍ത്തിയും ജില്ലാ അതിര്‍ത്തികളും അടയ്ക്കണമെന്നു സംസ്ഥാനങ്ങള്‍ക്കു കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ആവശ്യമായ ഭക്ഷണം, താമസ സൗകര്യങ്ങള്‍ എന്നിവ ഏര്‍പ്പാടാക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചു. കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ, കേന്ദ്ര...

കൊറോണ വൈറസ് : ആളുകളെ വീട്ടിലിരുത്താന്‍ പുതിയ തന്ത്രം , ഫലം കണ്ടുവെന്ന് പോലീസ്

ഇതിലും നന്നായി എങ്ങനെയാണ് ജനങ്ങലെ പറഞ്ഞ് മനസിലാക്കുക. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യം ലോക്ക്ഡൗണ്‍ ചെയ്തിരിക്കുകയാണ്. ജനങ്ങളോട് കഴിവതും വീടിനുള്ളില്‍ തന്നെ തുടരാനാണ് അധികൃതര്‍ ആവശ്യപ്പെടുന്നത്. ലോക്ക് ഡൗണ്‍ നിയമം ലംഘിച്ച് പുറത്തിറങ്ങുന്നവരെ നിയന്ത്രിക്കാന്‍ കര്‍ശന സംവിധാനങ്ങളുമുണ്ട്. ഇത്രയും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും പലസ്ഥലങ്ങളിലും...
Advertismentspot_img

Most Popular

G-8R01BE49R7