Tag: Corona

കേന്ദ്ര സര്‍ക്കാരാണ് ഇതിന് ഉത്തരവാദി; രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ആശുപത്രികളില്‍ മെഡിക്കല്‍ ഓക്‌സിജന്റെയും ഐസിയു കിടക്കകളുടെയും അഭാവമാണ് കോവിഡ് രോഗികളുടെ മരണത്തിന് കാരണമെന്നും ഇതിന്റെ ഉത്തരവാദിത്തം സര്‍ക്കാരിനാണെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തെ കോവിഡ് മരണം ഒറ്റ ദിവസം 2263 ആയി ഉയര്‍ന്നതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം. കൊറോണ ബാധിച്ചാല്‍ ഓക്‌സിജന്റെ...

ഭീതിയുയര്‍ത്തി രാജ്യത്തെ കോവിഡ് കേസുകള്‍; 24 മണിക്കൂറിനിടെ 3,32,730 പേര്‍ക്ക് കോവിഡ്

ന്യൂഡല്‍ഹി: ഭീതിയുയര്‍ത്തി രാജ്യത്തെ കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 3,32,730 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് മഹാമാരി ആരംഭിച്ചതിനു ശേഷം ലോകത്ത് ഒരു രാജ്യത്തുണ്ടാകുന്ന ഏറ്റവും കൂടിയ പ്രതിദിന രോഗബാധയാണിത്. തുടര്‍ച്ചയായി...

കോവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ഏകോപനം മുഖ്യമന്ത്രി നേരിട്ട് ഏറ്റെടുക്കും

തിരുവനന്തപുരം: ബുധനാഴ്ച ഉച്ചയോടെ തലസ്ഥാനത്ത് മടങ്ങിയെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ഏകോപനം ഏറ്റെടുക്കും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കണ്ണൂരിലായിരുന്ന അദ്ദേഹം പിന്നീട് കോവിഡ് ബാധിതനായി ചികിത്സയിലും നിരീക്ഷണത്തിലുമായിരുന്നു. ഇതിനിടെ മന്ത്രിസഭായോഗങ്ങൾ ഓൺലൈനായി ചേർന്നിരുന്നു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് കഴിഞ്ഞദിവസങ്ങളിൽ കോവിഡ് കോർകമ്മിറ്റി യോഗങ്ങൾ ചേർന്നിരുന്നത്....

സംസ്ഥാനങ്ങള്‍ക്കു നല്‍കിയ കോവിഡ് വാക്‌സിനില്‍ 44.78 ലക്ഷം ഡോസുകള്‍ ഉപയോഗശൂന്യമായി; ഒട്ടുംഉപയോഗശൂന്യമാകാതെ ഉപയോഗിച്ച സംസ്ഥാനം കേരളം

ന്യൂഡല്‍ഹി: സംസ്ഥാനങ്ങള്‍ക്കു നല്‍കിയ കോവിഡ് വാക്‌സിനില്‍ 23 ശതമാനവും ഉപയോഗശൂന്യമായതായി വിവരാവകാശ രേഖ. ഏപ്രില്‍ 11 വരെയുള്ള കണക്കാണിത്. തമിഴ്‌നാട്ടിലാണ് ഏറ്റവും കൂടുതല്‍ വാക്‌സിന്‍ ഉപയോഗശൂന്യമായത്. വാക്‌സിന്‍ ഒട്ടും ഉപയോഗശൂന്യമാകാതെ ഉപയോഗിച്ച സംസ്ഥാനം കേരളമാണ്. വാക്‌സിന്റെ ഒരു വയലില്‍ 10 ഡോസ് ആണുള്ളത്. തുറന്നു കഴിഞ്ഞാല്‍...

മകനും മരുമകള്‍ക്കും കോവിഡ്; മന്ത്രി കെ.കെ. ശൈലജ ക്വാറന്റീനില്‍

തിരുവനന്തപുരം: മകനും മരുമകള്‍ക്കും കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ക്വാറന്റീനില്‍ പ്രവേശിച്ചു. ഫെയ്‌സ്ബുക്കിലൂടെ മന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അതേ സമയം തനിക്ക് രോഗ ലക്ഷണങ്ങള്‍ ഇല്ലെന്നും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈന്‍ വഴി നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രിയുടെ ഫെയ്‌സ്ബുക്ക്...

വായുവിലൂടെ കോവിഡ് പടരുമെന്ന് പഠനം

ന്യൂഡൽഹി : വായുവിലൂടെ കോവിഡ് പടരുമെന്നതിനു ശക്തമായ തെളിവുണ്ടെന്നു ലാൻസെറ്റ് മെഡിക്കൽ ജേണൽ. വൈറസിന്റെ വായുവിലൂടെയുള്ള വ്യാപനം തടയുന്ന പൊതുജനാരോഗ്യ നടപടികൾ കൈക്കൊണ്ടില്ലെങ്കിൽ സ്ഥിതി അപകടകരമാകുമെന്നും പഠനം നടത്തിയ യുകെ, യുഎസ്, കാനഡ എന്നിവിടങ്ങളിൽ നിന്നുള്ള ഗവേഷകർ മുന്നറിയിപ്പു നൽകുന്നു. ആകെ വൈറസ് വ്യാപനത്തിന്റെ 40...

സംസ്ഥാനത്ത് ഇന്ന് 10,031 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 10,031 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1560, എറണാകുളം 1391, മലപ്പുറം 882, കോട്ടയം 780, തിരുവനന്തപുരം 750, ആലപ്പുഴ 745, തൃശൂര്‍ 737, കണ്ണൂര്‍ 673, കാസര്‍ഗോഡ് 643, പാലക്കാട് 514, കൊല്ലം 454, വയനാട് 348, ഇടുക്കി 293,...

സ്പുട്‌നിക് വാക്‌സിന്‍ ഈ മാസം ഇന്ത്യയിലെത്തും

റഷ്യല്‍ നിന്നുള്ള സ്പുട്‌നിക് വാക്‌സിന്‍ ഈ മാസം തന്നെ ഇന്ത്യയിലെത്തും. അടുത്തമാസം മുതല്‍ സ്പുട്‌നിക് വാക്‌സിന്റെ ഉല്‍പാദനം ഇന്ത്യയില്‍ ആരംഭിക്കും. റഷ്യയിലെ ഇന്ത്യന്‍ അംബാസഡര്‍ ആണ് ഇക്കാര്യം അറിയിച്ചത്. കോവാക്‌സിന്റെ ഉല്‍പാദനം മുംബൈയിലെ ഹാഫ്കിന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലും ആരംഭിക്കും, നിലവില്‍ ഹൈദരബാദില്‍ മാത്രമാണ് കോവാക്‌സിന്‍ ഉല്‍പാദിപ്പിക്കുന്നത്. അതേസമയം സ്പുട്‌നിക്ക്...
Advertismentspot_img

Most Popular

G-8R01BE49R7