വരണ്ട ചുമയും തൊണ്ടവേദനയും ഉയര്‍ന്ന പനിയുമെല്ലാം കൊറോണ ബാധയുടെ പ്രധാന ലക്ഷണങ്ങളാണ്. ചിലര്‍ക്ക് ഭക്ഷണത്തിനോടുള്ള താത്പര്യക്കുറവും ഘ്രാണശക്തിയില്ലായ്മയും കൊറോണ ബാധയുടെ ലക്ഷണങ്ങളായി കണ്ടുവരുന്നുണ്ട്. എന്നാല്‍ ചില കോവിഡ് രോഗികള്‍ ചെങ്കണ്ണ് ലക്ഷണവും കാണിക്കുന്നുണ്ട് എന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ചൈനയിലെ ഹ്യൂബി പ്രവിശ്യയില്‍ ചികിത്സ...
സമൂഹ മാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തിയ പത്ത് പേര്‍ കോട്ടയത്ത് അറസ്റ്റില്‍. തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുക്കുകയും കൊറോണ സ്ഥിരീകരിക്കുകയും ചെയ്തവര്‍ ഒളിച്ചു താമസിക്കുന്നുവെന്നായിരുന്നു വ്യാജപ്രചാരണം.
കഴിഞ്ഞ ചൊവ്വാഴ്ച കോട്ടയം തെക്കുംഗോപുരത്തുള്ള മുസ്ലീം പള്ളിയില്‍ ഫയര്‍ഫോഴ്‌സ് എത്തി അണുനശീകരണം നടത്തിയിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍കൂടി ഉപയോഗിച്ചാണ് വ്യാജപ്രചാരണം നടത്തിയത്....
പ്രവാസി മലയാളികളില്‍ ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. ലോക്ഡൗണിനു ശേഷം എല്ലാവരെയും നാട്ടിലെത്തിച്ചാല്‍ ക്വാറന്റീന്‍ സൗകര്യം ഏര്‍പ്പെടുത്താല്‍ ബുദ്ധിമുട്ടുണ്ട്. പ്രവാസികള്‍ മേയ് വരെ കാത്തിരിക്കേണ്ടിവരുമെന്ന് മന്ത്രി സൂചിപ്പിച്ചു.
വിമാനം ചാര്‍ട്ടര്‍ ചെയ്ത് എത്താന്‍ വിദേശത്തുള്ള മലയാളി സംഘങ്ങള്‍...
രാജ്യത്ത് കൊവിഡ് സമൂഹവ്യാപന സൂചന നല്‍കി ഐസിഎംആര്‍ റിപ്പോര്‍ട്ട്. 20 സംസ്ഥാനങ്ങളിലെ 52 ഇടങ്ങളില്‍ സമൂഹവ്യാപനം നടന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. രണ്ടാംഘട്ട റാന്‍ഡം ടെസ്റ്റിലൂടെയാണ് ഇത് കണ്ടെത്തിയിരിക്കുന്നത്.
രാജ്യത്ത് ഇതുവരെ രോഗം ബാധിച്ച് 199 പേരാണ് മരിച്ചിരിക്കുന്നത്. 6412 പേരെയാണ് കൊറോണ വൈറസ് ബാധിച്ചിരിക്കുന്നത്. കഴിഞ്ഞ 12...
ന്യൂഡല്‍ഹി: കോവിഡ്19 ചികിത്സയ്ക്ക് സഫലപ്രദമെന്ന് കരുതുന്ന ഹൈഡ്രോക്‌സിക്ലോറോക്വിന്‍ മരുന്നിന് പുറമെ പനി നിയന്ത്രിക്കുന്നതിനുള്ള പാരസെറ്റമോളിനും വിവിധ രാജ്യങ്ങളില്‍നിന്നും ആവശ്യമുയരുന്നു. ലോകത്തിലേറ്റവും കൂടുതല്‍ പാരസെറ്റമോള്‍ ഗുളികകള്‍ ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.
പ്രതിമാസം 5,600 മെട്രിക് ടണ്‍ പാരസെറ്റമോള്‍ ഗുളികകളാണ് ഇന്ത്യ ഉത്പാദിപ്പിക്കുന്നത്. ഇന്ത്യയില്‍ മാസം 200...
കൊറോണ മഹാമാരി ഇന്ത്യയില്‍ ഇതുവരെ 199 ജീവനുകള്‍ കവര്‍ന്നു. 24 മണിക്കൂറിനിടെ 33 പേരാണ് മരിച്ചത്. 600 ഓളം പേര്‍ക്കാണ് വ്യാഴാഴ്ച മാത്രം രോഗം സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകളനുസരിച്ച് ഇതുവരെയായി 6412 പേര്‍ക്ക് രാജ്യത്ത് കൊറോണ ബാധിച്ചിട്ടുണ്ട്.
രോഗികളുടെ...
കൊറോണ വൈറസിനെ തടയാന്‍ കഴിയാതെ പല പ്രബല രാജ്യങ്ങളും ഇന്ന് നട്ടംതിരിയുകാണ്. എന്നാല്‍ കോവിഡിനെ നേരിടാന്‍ കര്‍ശന ലോക്ക്ഡൗണും സ്വയം സമ്പര്‍ക്കവിലക്കുമാണ് വേണ്ടതെന്ന് വുഹാനില്‍ തുടരേണ്ടിവന്ന ഇന്ത്യക്കാര്‍ പറയുന്നു. കര്‍ശനമായ അടച്ചുപൂട്ടല്‍ മൂലം 76 ദിവസത്തെ ദുരിതം അവസാനിച്ചതില്‍ സന്തോഷമുണ്ടെന്ന് വുഹാനില്‍ തുടരാന്‍ തീരുമാനിച്ച...
രാജ്യത്ത് കോവിഡ് 19 നെതിരായ മുൻകരുതലിനും വ്യാപനം തടയുന്നതിനും നിയന്ത്രിക്കുന്നതിനുമായി നിരവധി നടപടികളാണ് ഇന്ത്യ ഗവൺമെന്റ് സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളുമായി ചേർന്ന് നടപ്പാക്കുന്നത്. ഉന്നത തലത്തിൽ സ്ഥിതിഗതികൾ നിരീക്ഷിക്കുകയും പരിശോധിക്കപ്പെടുകയും ചെയ്യുന്നുണ്ട്.
കേന്ദ്ര ആരോഗ്യമന്ത്രി ഡോ ഹർഷ് വർധന്റെ അധ്യക്ഷതയിൽ കേന്ദ്രമന്ത്രിമാരുടെ ഉന്നതതല...