കൊറോണ: വ്യാജ പ്രചാരണം നടത്തിയ 10 പേര്‍ കോട്ടയത്ത് അറസ്റ്റില്‍

സമൂഹ മാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തിയ പത്ത് പേര്‍ കോട്ടയത്ത് അറസ്റ്റില്‍. തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുക്കുകയും കൊറോണ സ്ഥിരീകരിക്കുകയും ചെയ്തവര്‍ ഒളിച്ചു താമസിക്കുന്നുവെന്നായിരുന്നു വ്യാജപ്രചാരണം.

കഴിഞ്ഞ ചൊവ്വാഴ്ച കോട്ടയം തെക്കുംഗോപുരത്തുള്ള മുസ്ലീം പള്ളിയില്‍ ഫയര്‍ഫോഴ്‌സ് എത്തി അണുനശീകരണം നടത്തിയിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍കൂടി ഉപയോഗിച്ചാണ് വ്യാജപ്രചാരണം നടത്തിയത്. തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത ഏഴ് പേര്‍ ഒളിച്ചു താമസിക്കുന്നുവെന്നായിരുന്നു പ്രചരിപ്പിച്ചത്.

മാതൃസാഗ എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് വ്യാജവാര്‍ത്ത ആദ്യം വന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ട പള്ളി ഭാരവാഹികള്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്‍ ഉള്‍പ്പെടെയുള്ളവരെ പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. ഇവരെ ജാമ്യത്തില്‍ വിട്ടയച്ചു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7