Tag: corona deth

കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

സൗദി: അല്‍ കോബാറില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. മലപ്പുറം ഡൗണ്‍ഹില്‍ വാറങ്കോട് സ്വദേശി കപ്പുക്കുത്ത് വീട്ടില്‍ അബ്ദുറഷീദ് (47) ആണ് മരിച്ചത്. 47 വയസ്സ് പ്രായമായിരുന്നു. അബ്ദുറഷീദ് ദിവസങ്ങളായി കൊവിഡ് ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്നു. രോഗം മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് അല്‍ഖോബാറിലെ സ്വകാര്യ ആശുപത്രിയില്‍...

രാജ്യത്ത് കുറയാതെ കോവിഡ് രോഗികള്‍..ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത് 9851 ;മൊത്തം രോഗികള്‍ 2,26,770 ; 6348 പേര്‍ മരിച്ചു

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 9851 കോവിഡ്–19 കേസുകളും 273 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഒറ്റ ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇതോടെ രാജ്യത്തെ മൊത്തം കേസുകളുടെ എണ്ണം 2,26,770 ആയി ഉയര്‍ന്നു. ഇതുവരെ 1,09,462 പേര്‍ സുഖം പ്രാപിച്ചു....

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; മരിച്ചവരുടെ എണ്ണം 12ആയി

പാലക്കാട്: സംസ്ഥാനത്ത് ഒരാള്‍ കൂടി കോവിഡ് 19 ബാധിച്ച് മരിച്ചു. കടമ്പഴിപ്പുറം ചെട്ടിയാംകുന്ന് താഴത്തേതില്‍ മീനാക്ഷി അമ്മാള്‍ (74) ആണു മരിച്ചത്. ഇതോടെ സംസ്ഥാനത്തു കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 12 ആയി. ജില്ലാ ആശുപത്രിയില്‍ കോവിഡ് ഐസലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലായിരുന്ന ഇവര്‍ ചൊവ്വാഴ്ച...

മരിച്ച വൈദികന് കോവിഡ്; ഇതോടെ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 11 ആയി

തിരുവനന്തപുരം: ഗുരുതര ശ്വാസകോശ രോഗബാധയെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിച്ച വൈദികന് കോവിഡ് രോഗം സ്ഥിരീകരിച്ചു. നാലാഞ്ചിറ സ്വദേശിയായ റവ. ഫാ. കെ.ജി. വര്‍ഗീസിന് (77) ആണ് കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചത്. കുറച്ചു നാളുകള്‍ക്കു മുന്‍പ് ബൈക്ക് അപകടത്തില്‍ പരുക്കേറ്റ...

കോവിഡ്: മൃതദേഹങ്ങള്‍ വരാന്തയില്‍ കുട്ടിയിടേണ്ടിവരുന്നു, ബന്ധുക്കള്‍ ഏറ്റെടുക്കുന്നില്ല…രോഗികളെ വീടുകളില്‍ നിന്ന് അടിച്ചിറക്കുന്നു..മുംബൈയിലെ സ്ഥിതി ഭയാനകം

മുംബൈ : കോവിഡ് മരണങ്ങള്‍ കൂടുമ്പോള്‍ മുംബൈ മഹാനഗരം സാക്ഷ്യം വഹിക്കുന്നത് സമാനതകളില്ലാത്ത ദുരിതക്കാഴ്ചകള്‍ക്ക്. രോഗബാധയെത്തുടര്‍ന്നുളള മരണം ഉയര്‍ന്നതോടെ മൃതശരീരങ്ങള്‍ ഏറ്റെടുക്കാന്‍ ഉറ്റവര്‍ തയാറാകാത്ത സ്ഥിതിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വൈറസ് ബാധിതരെ ഒറ്റപ്പെടുത്തുന്ന സാഹചര്യവും വര്‍ധിക്കുന്നു. ദിനംപ്രതി ശരാശരി രണ്ടായിരത്തോളം പേര്‍ക്കു രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും 80...

രാജ്യത്ത് കോവിഡി രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്; 24 മണിക്കൂറില്‍ 8380 രോഗികള്‍, ആകെ മരണം 5164 കടന്നു

ന്യൂഡല്‍ഹി : കോവിഡ് രോഗികളുടെ എണ്ണത്തില്‍ രാജ്യത്ത് ഒരു ദിവസത്തെ ഏറ്റവും വലിയ വര്‍ധന. 24 മണിക്കൂറില്‍ 8380 പേരെയാണു രോഗം ബാധിച്ചത്. 193 പേര്‍ മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 1,82,143 ആയി. രാജ്യത്ത് ആകെ ചികില്‍സയിലുള്ളത് 89,995 പേര്‍....

കോവിഡ് ബാധിച്ച് ഗള്‍ഫില്‍ രണ്ട് മലയാളികള്‍ കൂടി മരിച്ചു

പത്തനംതിട്ട : കോവിഡ് ബാധിച്ച് ഗള്‍ഫില്‍ രണ്ട് മലയാളികള്‍ കൂടി മരിച്ചു. പത്തനംതിട്ട തച്ചനാലില്‍ തോമസ് ടി.തോമസ് (ഷിബു 53) ആണ് ദുബായില്‍ മരിച്ചത്. ദുബായില്‍ തന്നെ മൃതദേഹം സംസ്‌കരിച്ചു. ഭാര്യ: ബീന. മക്കള്‍: ഷിബില്‍, ഷിബിന്‍, സ്‌നേഹ. വടകര ലോകനാര്‍കാവില്‍ സ്വദേശി കുഞ്ഞിപ്പറമ്പത്ത് അജയന്‍...

രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് ;മറ്റ് സംസ്ഥാനങ്ങില്‍ നിന്ന് പലരും എത്തുന്നത് അവശനിലയില്‍, ഇതുവരെ സാമൂഹിക വ്യാപനമില്ലെന്നും മന്ത്രി

തിരുവനന്തപൂരം: സംസ്ഥാനത്ത് മെയ് ഏഴിന് ശേഷം രോഗികളുടെ എണ്ണത്തില്‍ വര്‍ധനവെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. മെയ് ഏഴ് വരെ 512 രോഗികള്‍ മാത്രമാണ് സംസ്ഥാനത്ത് ഉണ്ടായിരുന്നത്. എന്നാല്‍ പിന്നീട് രോഗികള്‍ വളരെയധികം വര്‍ധിച്ചു. രോഗബാധിതര്‍ കൂടുതലുള്ള സ്ഥലങ്ങളില്‍ നിന്നാണ് സംസ്ഥാനത്തേക്ക് ഇപ്പോള്‍ വരുന്നവരില്‍...
Advertismentspot_img

Most Popular

G-8R01BE49R7