കോവിഡ് ബാധിച്ച് ഗള്‍ഫില്‍ രണ്ട് മലയാളികള്‍ കൂടി മരിച്ചു

പത്തനംതിട്ട : കോവിഡ് ബാധിച്ച് ഗള്‍ഫില്‍ രണ്ട് മലയാളികള്‍ കൂടി മരിച്ചു. പത്തനംതിട്ട തച്ചനാലില്‍ തോമസ് ടി.തോമസ് (ഷിബു 53) ആണ് ദുബായില്‍ മരിച്ചത്. ദുബായില്‍ തന്നെ മൃതദേഹം സംസ്‌കരിച്ചു. ഭാര്യ: ബീന. മക്കള്‍: ഷിബില്‍, ഷിബിന്‍, സ്‌നേഹ.

വടകര ലോകനാര്‍കാവില്‍ സ്വദേശി കുഞ്ഞിപ്പറമ്പത്ത് അജയന്‍ പത്മനാഭന്‍ (48) കുവൈത്തില്‍ മരിച്ചു. മിഷ്‌റഫ് ഫീല്‍ഡ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. കുവൈത്തില്‍ സലൂണ്‍ നടത്തിപ്പുകാരനായ അജയന്‍ ബാലുശേരിയിലാണ് താമസം. ഭാര്യ: സന്ധ്യ. രണ്ട് മക്കള്‍. ഇതോടെ ഗള്‍ഫില്‍ കോവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം 147 ആയി.

Follow us on patham online news

Similar Articles

Comments

Advertismentspot_img

Most Popular