Tag: corona deth

കോവിഡ്: മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ മാലിന്യ കൂമ്പാരത്തില്‍ കണ്ടെടുക്കുന്ന സാഹചര്യം; മൃഗങ്ങളേക്കാള്‍ മോശമായാണ് രോഗികളെ ചികിത്സിക്കുന്നത്; ഡല്‍ഹിയിലെ അവസ്ഥ ദയനീയം

ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ മാലിന്യ കൂമ്പാരത്തില്‍ നിന്നുവരെ കണ്ടെടുക്കുന്ന സാഹചര്യം ആണെന്ന് സുപ്രീം കോടതി. ഡല്‍ഹിയില്‍ മൃതദേഹങ്ങള്‍ ആശുപത്രികളുടെ ഇടനാഴികളിലും കാത്തിരിപ്പ് കേന്ദ്രങ്ങളിലും ഇട്ടിരിക്കുന്ന സാഹചര്യം ആണ്. രോഗികളെ മൃഗങ്ങളേക്കാള്‍ മോശമായാണ് ചികിത്സിക്കുന്നത്. കോവിഡ് രോഗികളുടെ മൃതദേഹം കൈകാര്യം ചെയ്യുന്നതിലുള്ള അനാദരവ്...

ദീര്‍ഘനേരം വെയിലുള്ളത് കോവിഡ് സാധ്യത വര്‍ധിപ്പിക്കുമെന്ന് പഠനങ്ങള്‍

ലോകത്ത് കോവിഡ് മൂലം നിരവധി ആളുകളാണ് ദിവസവും മരണപ്പെടുന്നത്. ഇതുവരെ മരുന്ന് കണ്ടെത്താന്‍ സാധിക്കാത്തത് മരണ നിരക്ക് കൂട്ടുന്നു. ദിവസവും കോവിഡിനെകുറിച്ച് പുതിയ പുതിയ പഠനങ്ങളാണാണ് പുറത്തുവരുന്നത്. ദീര്‍ഘനേരം വെയില്‍ കോവിഡ് സാധ്യത വര്‍ധിപ്പിക്കുമെന്ന് എറ്റവും പുതിയ പഠനങ്ങള്‍ പറയുന്നു. ഉയര്‍ന്ന ചൂടും ഈര്‍പ്പവും...

സംസ്ഥാനത്ത് ഇന്ന് 83 പേര്‍ക്ക് കോവിഡ്; ഏറ്റവും കൂടുതലുള്ള ജില്ല…

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 83 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 62 പേര്‍ രോഗമുക്തി നേടി. കണ്ണൂര്‍, ഇരിട്ടി സ്വദേശിയായ ഒരാള്‍ രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടതായി മുഖ്യമന്ത്രി അറിയിച്ചു. തൃശൂര്‍ 25, പാലക്കാട് 1, മലപ്പുറം 10,...

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; ആകെ മരണം 18 ആയി

കണ്ണൂര്‍ : സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. കണ്ണൂര്‍ ഇരിട്ടി പയഞ്ചേരി പി.കെ.മുഹമ്മദ് (70) ആണ് മരിച്ചത്. ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ച മുഹമ്മദിനെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് മരണം സംഭവിച്ചത്. മുഹമ്മദടക്കം കണ്ണൂരില്‍ ബുധനാഴ്ച രോഗം സ്ഥിരീകരിച്ച നാല് പേര്‍ മസ്‌കത്തില്‍ നിന്നാണെത്തിയത്. ഹൃദയസംബന്ധമായ...

24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് പതിനായിരത്തോളം കോവിഡ് കേസുകള്‍, ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന സംഖ്യ, മരണം 6,929 ആയി

ന്യൂഡല്‍ഹി: ഒറ്റദിവസം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തതു പതിനായിരത്തോളം കോവിഡ് കേസുകള്‍. 24 മണിക്കൂറിനിടെ 9,971 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന സംഖ്യയാണിത്. കോവിഡ് രോഗികളുടെ എണ്ണത്തില്‍ സ്‌പെയിനിനേയും മറികടന്ന് ഇന്ത്യ അഞ്ചാം സ്ഥാനത്തായി. യുഎസ്, ബ്രസീല്‍, റഷ്യ,...

ഡല്‍ഹിയില്‍ ഇനി ഡല്‍ഹികാര്‍ക്കു മാത്രമേ ചികിത്സ നല്‍കു..സര്‍ക്കാര്‍ ആശുപ്ത്രിയും സ്വകാര്യ ആശുപത്രികളും മറ്റു സംസ്ഥാനക്കാരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണെന്ന് കജ്‌രിവാള്‍

ന്യൂഡല്‍ഹി: ഡല്‍ഹി സര്‍ക്കാരിന്റെ കീഴിലുള്ള എല്ലാ ആശുപത്രികളിലും ചില സ്വകാര്യ ആശുപത്രികളിലും ഡല്‍ഹിയില്‍ താമസിക്കുന്നവര്‍ക്കു മാത്രമേ ചികില്‍സ നല്‍കൂവെന്നു മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെക്കൊണ്ട് ആശുപത്രികള്‍ നിറഞ്ഞു. തിങ്കളാഴ്ച മുതല്‍ സംസ്ഥാന അതിര്‍ത്തികള്‍ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു. 10,000 കട്ടിലുകളാണ് ഡല്‍ഹിക്കാര്‍ക്കായി നീക്കിവയ്ക്കുന്നത്....

തൃശൂര്‍ ജില്ലയില്‍ ഒരു കുടുംബത്തിലെ 5 പേര്‍ ഉള്‍പ്പെടെ 16 കോവിഡ്

തൃശൂര്‍: ഒരു കുടുംബത്തിലെ 5 പേര്‍ ഉള്‍പ്പെടെ 16 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും തിരികെ എത്തിയവരാണ് 15 രോഗ ബാധിതരും. ഒരാള്‍ക്കു സമ്പര്‍ക്കത്തിലൂടെ രോഗം പിടിപ്പെട്ടു. ബഹ്‌റൈനില്‍ നിന്നു മേയ് 27നു തിരികെയെത്തിയ അമ്മയ്ക്കും (41)...

കോവിഡ് : രാജ്യത്ത് ഭയാനകമായ അവസ്ഥ; 9887 പുതിയ കേസുകള്‍, 294 മരണം, ആകെ മരിച്ചവരുടെ എണ്ണം 6642 ആയി

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 9887 പുതിയ കോവിഡ് കേസുകള്‍. ഒറ്റ ദിവസം ഇത്രയേറെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ഇതാദ്യമായിട്ടാണ്. 48.20% പേരാണ് ഇന്നലെ രോഗവിമുക്തരായത്. 294 പേര്‍ മരിച്ചു. ഇതോടെ ഇന്ത്യയില്‍ ആകെ മരിച്ചവരുടെ എണ്ണം 6642 ആയി....
Advertismentspot_img

Most Popular

G-8R01BE49R7