തിരുവനന്തപുരം: ഗുരുതര ശ്വാസകോശ രോഗബാധയെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിച്ച വൈദികന് കോവിഡ് രോഗം സ്ഥിരീകരിച്ചു. നാലാഞ്ചിറ സ്വദേശിയായ റവ. ഫാ. കെ.ജി. വര്‍ഗീസിന് (77) ആണ് കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചത്. കുറച്ചു നാളുകള്‍ക്കു മുന്‍പ് ബൈക്ക് അപകടത്തില്‍ പരുക്കേറ്റ വൈദികനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ഇദ്ദേഹത്തിന് എവിടെനിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല. സംസ്ഥാനത്തെ കോവിഡ് മരണങ്ങളുടെ എണ്ണം 11 ആയി.
Follow us _ pathram online