ന്യൂഡല്‍ഹി: പ്രിയങ്കയുടെ നിയമനം തനിക്കും സന്തോഷമുള്ള കാര്യമാണെന്ന് രാഹുല്‍ഗാന്ധി. പ്രിയങ്ക വളരെ കഴിവുള്ള വ്യക്തിയാണ്. പ്രിയങ്കയുടെ പ്രവര്‍ത്തനം ദേശീയ രാഷ്ട്രീയത്തില്‍ ചലനങ്ങളുണ്ടാക്കും. തെരഞ്ഞെടുപ്പില്‍ ബിജെപിയെ തോല്‍പ്പിക്കുകയാണ് ലക്ഷ്യമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
അതേസമയം, പ്രിയങ്കയുടെ നിയമനത്തോടെ രാഹുല്‍ ഗാന്ധി പരാജയമെന്ന് കോണ്‍ഗ്രസ് സമ്മതിച്ചെന്ന് ബിജെപി പറഞ്ഞു....
ന്യൂഡല്‍ഹി: ഒടുവില്‍ പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക്. എഐസിസി ജനറല്‍ സെക്രട്ടറിയായി പ്രിയങ്ക ഗാന്ധിയെ നിയമിച്ചു. കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയാണ് പ്രിയങ്കയ്ക്ക്. അടുത്ത മാസം ആദ്യം പ്രിയങ്ക ചുമതലയേല്‍ക്കും. കാലങ്ങളായി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആവശ്യമായ പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനമാണ് യഥാര്‍ത്ഥ്യമായിരിക്കുന്നത്. ലോക്സഭാ...
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മത്സരിക്കണമെന്നാണ് തന്റെ അഭിപ്രായമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. സംസ്ഥാനത്ത് ഇരുപതില്‍ ഇരുപത് സീറ്റും യുഡിഎഫ് നേടും. താന്‍ മത്സരിക്കാനില്ലെങ്കിലും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാര്‍ക്ക് മത്സരിക്കാന്‍ തടസ്സമില്ലെന്നും മുല്ലപ്പള്ളി ഒരു സ്വകാര്യ ചാനലിനോട് വ്യക്തമാക്കി.
കേരളത്തിലെ ഇരുപത് സീറ്റിലും...
മുംബൈ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയിലെ നാന്ദേഡില്‍നിന്ന് മത്സരിക്കുമെന്ന് അഭ്യൂഹം. കോണ്‍ഗ്രസിന്റെ സുരക്ഷിതമണ്ഡലങ്ങളിലൊന്നായ നാന്ദേഡില്‍ രാഹുല്‍ വരുന്നത് സംസ്ഥാനത്ത് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് സംസ്ഥാനനേതൃത്വത്തിന്റെ കണക്കുകൂട്ടല്‍.
ഉത്തര്‍പ്രദേശില്‍ നെഹ്രു കുടുംബത്തിന്റെ പരമ്പരാഗത മണ്ഡലമായ അമേഠിയില്‍നിന്നുള്ള എം.പി.യാണ് രാഹുല്‍ ഇപ്പോള്‍. അമേഠി ഒഴിവാക്കിയാണോ...
ന്യൂഡല്‍ഹി: ഇന്ത്യയിലെ വിവിധ തെരഞ്ഞെടുപ്പുകളില്‍ വോട്ടിംഗ് യന്ത്രങ്ങളില്‍ അട്ടിമറി നടത്തിയിട്ടുണ്ടെന്ന ഹാക്കറുടെ വെളിപ്പെടുത്തലില്‍ കോണ്‍ഗ്രസ് ബിജെപി വാക്‌പോര്. ഗുരുതരമായ ആരോപണങ്ങളില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ലണ്ടനിലെ ചടങ്ങില്‍ മാധ്യമപ്രവര്‍ത്തകന്റെ ക്ഷണപ്രകാരമാണ് കപില്‍ സിബല്‍ പങ്കെടുത്തതെന്നും കോണ്‍ഗ്രസ്സിന് ചടങ്ങ് സംഘടിപ്പിച്ചതില്‍ പങ്കില്ലെന്നും കോണ്‍ഗ്രസ്...
കോഴിക്കോട്: ബിജെപിക്കും ആര്‍എസ്എസ്സിനും കേരളത്തില്‍ സി.പി.എം ജീവവായു നല്‍കുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ജയറാം രമേശ്. മുഖ്യമന്ത്രി പിണറായി വിജയന്റെ ഓരോ പ്രവര്‍ത്തനവും ബി.ജെ.പിയെ സഹായിക്കുന്നതിനാണ്.
ഒരു നാണയത്തിന്റെ രണ്ട് വശമായി അവര്‍ പ്രവര്‍ത്തിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോടെത്തിയ ജയറാം രമേശ്...
കൊച്ചി: ശബരിമലയില്‍ യുവതീപ്രവേശം നടന്നിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ ദേവസ്വം ബോര്‍ഡ് അംഗവുമായ അജയ് തറയില്‍. സ്ത്രീകള്‍ സന്നിധാനത്തെത്തിയെന്ന് പ്രചരിപ്പിച്ചത് സര്‍ക്കാരാണ്. അതിന് വ്യാജ തെളിവുകളുണ്ടാക്കിയെന്നും അജയ് തറയില്‍ പറഞ്ഞു. ഒരു സ്വകാര്യ ചാനല്‍ ചര്‍ച്ചയ്ക്കിടെയാണ് അജയ് തറയില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
സോപാനത്തെ സിസിടിവി ദൃശ്യങ്ങള്‍...