Tag: congress

മൂന്ന് എംഎല്‍എമാരെ ചാക്കിട്ടുപിടിക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന് കോണ്‍ഗ്രസ്

ബംഗളൂരു: ബി.ജെ.പി വീണ്ടും ഓപ്പറേഷന്‍ താമര നടപ്പാക്കുന്നുവെന്ന ആരോപണവുമായി കര്‍ണാടക മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡി.കെ ശിവകുമാര്‍ രംഗത്ത്. കര്‍ണാടകയിലെ കോണ്‍ഗ്രസ് - ജെ.ഡി.എസ് സര്‍ക്കാരിനെ അട്ടിമറിക്കാനായി മൂന്ന് കേണ്‍ഗ്രസ് എം.എല്‍.എമാരെ ബി.ജെ.പി മുംബൈയിലെ ഹോട്ടലില്‍ താമസിപ്പിച്ചിരിക്കുകയാണെന്നും ശിവകുമാര്‍ ആരോപിച്ചു. 'സംസ്ഥാനത്ത് രാഷ്ട്രീയ കുതിക്കച്ചവടമാണ് നടക്കുന്നത്....

കെ. മുരളീധരന് മറുപടിയുമായി പത്മകുമാര്‍

തിരുവനന്തപുരം: കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച കെ. മുരളീധരന് മറുപടിയുമായി ദേവസ്വം പ്രസിഡന്റ് എ പത്മകുമാര്‍. സ്വന്തം സ്ഥാനം പാര്‍ട്ടിയില്‍ ഉറപ്പാണോയെന്ന് കെ. മുരളീധരന്‍ പരിശോധിക്കണമെന്ന് പത്മകുമാര്‍ പറഞ്ഞു. താന്‍ ഇതുവരെ പാര്‍ട്ടിയോ മുന്നണിയോ മാറിയിട്ടില്ല. പിടിച്ച കൊടി ജീവിതാവസാനം വരെ കൊണ്ടുനടക്കുമെന്ന് പത്മകുമാര്‍ പറഞ്ഞു. പാര്‍ട്ടിയും...

തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയാന്‍ രാഹുല്‍ ഗാന്ധി കേരളത്തിലേക്ക്…

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിക്കാന്‍ ഐ.ഐ.സി.സി. അധ്യക്ഷന്‍ രാഹുല്‍ഗാന്ധി കേരളത്തിലെത്തും. ജനുവരി 24ന് കൊച്ചിയില്‍ കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റുമാരുടെയും വനിതാ വൈസ് പ്രസിഡന്റുമാരുടെയും സംസ്ഥാന യോഗത്തില്‍ രാഹുല്‍ പങ്കെടുക്കുമെന്ന് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിനുമുമ്പ് ജനുവരിയില്‍ കെ.പി.സി.സി. പുനഃസംഘടന പൂര്‍ത്തിയാക്കാനാണ്...

ഇതു കര്‍ഷകരുടെയും സാധാരണക്കാരുടെയും വിജയമെന്ന് രാഹുല്‍; യോഗിയുടെ പ്രചരണത്തില്‍ അടിപതറി ബിജെപി

ന്യൂഡല്‍ഹി: വിവിധ സംസ്ഥാന നിയമസഭകളിലേക്കു നടന്ന തിരഞ്ഞെടുപ്പിലെ വിജയം കോണ്‍ഗ്രസിന്റെ ഉത്തരവാദിത്തം വര്‍ധിപ്പിക്കുന്നതായി പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇതു കര്‍ഷകരുടെയും സാധാരണക്കാരുടെയും വിജയമാണ്. യുവജനങ്ങളും കര്‍ഷകരും ചെറുകിട വ്യാപാരികളുമാണ് കോണ്‍ഗ്രസിന്റെ വിജയത്തിനു പിന്നില്‍. പാര്‍ട്ടിക്കു വോട്ടു ചെയ്ത എല്ലാവര്‍ക്കും നന്ദി. ഏല്‍പ്പിച്ച ഉത്തരവാദിത്തം...

മുന്‍മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ അന്തരിച്ചു; ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ സഹകരണ മന്ത്രിയായിരുന്നു; അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍

കൊച്ചി/ തൃശൂര്‍: മുന്‍മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍(86) അന്തരിച്ചു. കൊച്ചിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ന്യൂമോണിയ ബാധിച്ച് ചികില്‍സയിലായിരുന്നു. ദീര്‍ഘകാലം തൃശൂര്‍ ഡിസിസി പ്രസിഡന്റും കെപിസിസി ട്രഷററുമായിരുന്നു. ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ സഹകരണവകുപ്പ് മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. തൃശ്ശൂര്‍ പുഴയ്ക്കല്‍ സ്വദേശിയായ അദ്ദേഹം ഗ്രാമീണ വായനശാലയിലെ ലൈബ്രേയിയനായിരുന്നു. വിനോബ ഭാവേയുടെ...

ശബരിമല: മുഖ്യമന്ത്രിയും ബിജെപിയും തമ്മില്‍ ഒത്തുതീര്‍പ്പ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും ബിജെപിയും തമ്മിലുണ്ടാക്കിയ ഒത്തുതീര്‍പ്പു പ്രകാരമാണു ബിജെപിയുടെ സമരം ശബരിമലയില്‍നിന്നു സെക്രട്ടേറിയറ്റിനു മുന്നിലേക്കു മാറ്റിയതെന്നു കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ശബരിമലയില്‍ ഇരുകൂട്ടരുടെയും കൈപൊള്ളിയിരിക്കുകയാണ്. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം നടപടി എടുക്കേണ്ടിവന്ന 2 ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ കണ്ണീരോടെയാണു മല ഇറങ്ങിയതെന്നും...

ബിജെപിക്കെതിരേ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി വാജ്‌പേയുടെ മരുമകള്‍; മത്സരിക്കുന്നത് മുഖ്യമന്ത്രിക്കെതിരേ…

റായ്പുര്‍: ബിജെപിയെ സമ്മര്‍ദ്ദത്തിലാക്കാന്‍ പുതിയ തന്ത്രവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ഛത്തീസ്ഗഡ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി രമണ്‍സിങ്ങിന്റെ മണ്ഡലമായ രാജ്‌നന്ദ്ഗാവില്‍ അദ്ദേഹത്തിനെതിരെ അന്തരിച്ച മുന്‍ പ്രധാനമന്ത്രി എ.ബി. വാജ്‌പേയിയുടെ മരുമകളെ സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. വാജ്‌പേയിയുടെ മരുമകളും മുന്‍ ലോകസഭാംഗവുമായ കരുണ ശുകഌയയാണ് രമണ്‍...

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകില്ല…? ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്…

ചെന്നൈ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി രാഹുല്‍ ഗാന്ധിയെ ഉയര്‍ത്തിക്കാട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ പി. ചിദംബരം. കോണ്‍ഗ്രസുമായി പ്രാദേശിക പാര്‍ട്ടികള്‍ സഖ്യമുണ്ടാക്കുന്നത് തടയുന്നതിന് അപകടകരമായ തന്ത്രങ്ങളാണ് ബിജെപി പയറ്റുന്നതെന്നും അദ്ദേഹം ആരോപിച്ചു. രാഹുല്‍ ഗാന്ധിയെയോ മറ്റേതെങ്കിലും നേതാവിനെയോ ഉയര്‍ത്തിക്കാട്ടില്ല. രാഹുല്‍ ഗാന്ധി...
Advertismentspot_img

Most Popular

G-8R01BE49R7