Tag: china

മോദി വിളിച്ചു; ഷി ജിന്‍പിങ് വരുന്നു…!!! ഈവര്‍ഷം തന്നെ ഇന്ത്യയിലെത്തും; നിര്‍ണായക ചര്‍ച്ചകളുമായി ഷാങ്ഹായ് ഉച്ചകോടി..

ന്യൂഡല്‍ഹി: ഇന്ത്യ സന്ദര്‍ശിക്കാനാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് സ്വീകരിച്ചതായി വിദേശകാര്യമന്ത്രാലയം. ഷാങ്ഹായ് ഉച്ചകോടിയോടനുബന്ധിച്ച് ഇരു രാഷ്ട്ര തലവന്‍മാരും നടത്തിയ ഉഭയകക്ഷി യോഗത്തിലാണ് ഇന്ത്യ സന്ദര്‍ശിക്കുമെന്ന് ചൈനീസ് പ്രസിഡന്റ് വ്യക്തമാക്കിയത്. ഇന്നു നടന്ന കൂടിക്കാഴ്ചയില്‍ അനൗദ്യോഗിക ഉച്ചകോടിക്കായി പ്രധാനമന്ത്രി ഷി...

യുഎസുമായുള്ള യുദ്ധം ലോകദുരന്തമായി തീരുമെന്ന് ചൈന

സിംഗപ്പുര്‍: യുഎസുമായുള്ള യുദ്ധം ലോകത്തിന് ദുരന്തമായി തീരുമെന്ന് ചൈന. തായ്‌വാന്‍, സൗത്ത് ചൈന കടല്‍ എന്നിവിടങ്ങളിലെ യുഎസ് ഇടപെടലിനെ പരോക്ഷമായി സൂചിപ്പിച്ചാണ് ചൈനയുടെ പരാമര്‍ശം. ചൈനീസ് പ്രതിരോധ മന്ത്രി വെയ് ഫെഞ്‌ജെയാണ് ഇത്തരമൊരു പരാമര്‍ശം നടത്തിയത്. ലോകരാജ്യങ്ങള്‍ ഇക്കാര്യത്തില്‍ യുഎസ്സിന് മുന്നറിയിപ്പ് നല്‍കണമെന്നും വെയ്...

ഇന്ത്യയുടെ ജനസംഖ്യാ വളര്‍ച്ചാ നിരക്ക് ചൈനയുടെ ഇരട്ടി

ന്യൂഡല്‍ഹി: ഇന്ത്യയിലെ ജനസംഖ്യാ വളര്‍ച്ചാ നിരക്കില്‍ വന്‍ കുതിപ്പ്. ചൈനയുടെ ഇരട്ടിയാണ് ഇന്ത്യയുടെ ജനസംഖ്യാ വളര്‍ച്ചാനിരക്കെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട്. ഐക്യരാഷ്ട്രസഭയുടെ ജനസംഖ്യാ ഫണ്ടാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 2019 ല്‍ 136 കോടിയാണ് രാജ്യത്തെ ജനസംഖ്യ. ചൈനയിലേത് 142 കോടിയും. 1994 ല്‍ ഇന്ത്യയില്‍ 94.2...

മസൂദ് അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കാനുള്ള പ്രമേയത്തെ ചൈന എതിര്‍ത്തു

യുണൈറ്റഡ് നേഷന്‍സ്: ജെയ്ഷെ മുഹമ്മദ് നേതാവ് മസൂദ് അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രമേയത്തെ ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയില്‍ ചൈന വീണ്ടും എതിര്‍ത്തു. പുല്‍വാമ ഭീകരാക്രമണത്തെത്തുടര്‍ന്ന് ഫെബ്രുവരി 27-ന് യു.എസ്., ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ കൊണ്ടുവന്ന പ്രമേയത്തിന്മേലാണ് ബുധനാഴ്ച രാത്രിവൈകി യു.എന്നില്‍ വോട്ടെടുപ്പ് നടന്നത്. 15...

ചൈനയുള്‍പ്പെടെ ഒരു രാജ്യവും പാകിസ്താനെ പിന്തുണച്ചില്ല; ഇത് പാകിസ്താന് ഗുണകരമല്ല; സംയമനം പാലിക്കുന്നതാണ് നല്ലത്‌

വാഷിങ്ടണ്‍: ബലാക്കോട്ടിലെ തീവ്രവാദ ക്യാമ്പില്‍ ഇന്ത്യ നടത്തിയ ആക്രമണത്തില്‍ ചൈനയുള്‍പ്പെടെ ഒരു രാജ്യവും പാകിസ്താനെ പിന്തുണച്ച് സംസാരിച്ചില്ലെന്ന് മുന്‍ പാക് നയതന്ത്രജ്ഞന്‍. യുഎസ്സിലെ മുന്‍ പാക് നയതന്ത്രജ്ഞനായിരുന്ന ഹുസൈന്‍ ഹക്കാനിയാണ് പാകിസ്താനെ പിന്തുണക്കാത്ത ചൈനയടക്കമുള്ള ലോക രാജ്യങ്ങളുടെ നടപടിയില്‍ പരിതപിച്ച് സംസാരിച്ചത്. പാകിസ്താനിലെ ജെയ്ഷെ ഭീകരവാദ...

പാക് ആക്രമണത്തിന് പിന്നാലെ നിര്‍ണായക നീക്കവുമായി ഇന്ത്യ; വ്യോമാക്രണത്തെ കുറിച്ച് ചൈനയോട് വിവരിച്ച് സുഷമ

വുസെന്‍(ചൈന): വ്യോമാക്രമണത്തിന്റെ സാഹചര്യം ഇന്ത്യ ചൈനയെ അറിയിച്ചു. ചൈനയില്‍ വച്ച് നടക്കുന്ന 16ാമത് ആര്‍ഐസി രാജ്യങ്ങളുടെ (റഷ്യ-ഇന്ത്യ-ചൈന) ഉച്ചകോടിയില്‍ വച്ചായിരുന്നു സുഷമാ സ്വരാജ് ഇന്ത്യയുടെ നിലപാട് ചൈനയെ അറിയിച്ചത്. മസൂദ് അസ്ഹറിനെ ആഗോള ഭീകരനാക്കി പ്രഖ്യാപിക്കണം എന്ന് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ എത്തിയ സുഷമാ സ്വരാജ് ചൈനയെ...

പെന്‍സില്‍ മുനയോളമോ ധാന്യമണിയോളമോ ചെറുചിപ്പുകള്‍ കമ്പ്യൂട്ടറുകളില്‍ ഘടിപ്പിക്കും; ആപ്പിള്‍, ആമസോണ്‍ കമ്പ്യൂട്ടറുകളില്‍ രഹസ്യം ചോര്‍ത്താന്‍ ചൈനീസ് സൈന്യം ചെയ്തത്…

വാഷിങ്ടണ്‍: വിവരം ചോര്‍ത്താന്‍ ചൈനീസ് സൈന്യം പുതിയ തന്ത്രങ്ങള്‍ സ്വീകരിച്ചതായി റിപ്പോര്‍ട്ട്. ആപ്പിള്‍, ആമസോണ്‍ തുടങ്ങിയ ആഗോളപ്രശസ്തമായ കമ്പനികളുടെ കംപ്യൂട്ടര്‍ സെര്‍വറുകളില്‍ ചൈനീസ് സൈന്യം മൈക്രോചിപ്പുകള്‍ ഘടിപ്പിച്ച് രഹസ്യങ്ങള്‍ ചോര്‍ത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്. യു.എസ്. മാധ്യമമായ ബ്ലൂംബെര്‍ഗാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ചൈനയില്‍നിന്നാണ് ഈ കമ്പനികള്‍ തങ്ങളുടെ...

ചൈനയ്‌ക്കെതിരേ ഭീഷണി മുഴക്കി ഡൊണാള്‍ഡ് ട്രംപ്; ഇറക്കുമതിക്ക് 10 ശതമാനം നികുതി; ഐഫോണിനെ ഒഴിവാക്കി

വാഷിങ്ടണ്‍: ചൈനയ്‌ക്കെതിരെ വ്യാപാരയുദ്ധ ഭീഷണി മുഴക്കി മേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ചൈനയില്‍ നിന്നുള്ള ഇരുപതിനായിരം കോടി ഡോളറിന്റെ ഇറക്കുമതിക്ക് അമേരിക്ക പത്തുശതമാനം നികുതി ഏര്‍പ്പെടുത്തി. ആപ്പിളിന്റെയും ഫിറ്റ്ബിറ്റിന്റെയും സ്മാര്‍ട് വാച്ചുകള്‍, സൈക്കിള്‍ ഹെല്‍മെറ്റുകള്‍, ബേബി കാര്‍ സീറ്റുകള്‍ എന്നിവയെ നികുതിയില്‍ നിന്ന് ഒഴിവാക്കി....
Advertismentspot_img

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('synced') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51