Tag: china

ചൈനയില്‍ മരിച്ചവരുടെ എണ്ണം 811 ആയി

കൊറോണ ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 811 ആയി. കഴിഞ്ഞ ഒരു ദിവസത്തിനിടെ 89 പേരാണ് മരിച്ചത്. ഇതില്‍ ഒരു ജപ്പാന്‍കാരനും ഒരു അമേരിക്കക്കാരനും ഉള്‍പ്പെടുന്നു. മൊത്തം കൊറോണ ബാധിച്ചവരുടെ എണ്ണം 37,198 ആയി. ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും ചൈനയില്‍ കൊറോണ ബാധിതരുടെ എണ്ണം ഏറുകയാണ്....

കൊറോണ വ്യാപിക്കാന്‍ കാരണം ഈനാംപേച്ചി…

കൊറോണ വൈറസ് മനുഷ്യരിലേക്ക് എത്തിച്ചതില്‍ മുഖ്യപ്രതി ഈനാംപേച്ചികളെന്ന നിഗമനത്തിലേക്ക് എത്തുകയാണ് ചൈനീസ് ഗവേഷകര്‍. ഈനാംപേച്ചിയില്‍ കണ്ടെത്തിയ കൊറോണ വൈറസിന്റെ ജനിതക ഘടനയ്ക്ക് രോഗം ബാധിച്ച മനുഷ്യരിലെ വൈറസിന്റെ ഘടനയുമായി 99 % സാദൃശ്യമുണ്ടെന്നാണ് കണ്ടെത്തല്‍. അതേസമയം പുതിയ പകർച്ചവ്യാധിയെക്കുറിച്ച് ആദ്യം മുന്നറിയിപ്പു നൽകിയ ഡോക്ടർ ലീ...

യാത്രയ്ക്കൊരുങ്ങാൻ നിർദേശം; വുഹാനിലെ ഇന്ത്യക്കാരെ ഇന്നുമുതല്‍ നാട്ടിലെത്തിക്കും

ന്യൂ‍ഡൽഹി: നോവല്‍ കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാനില്‍ നിന്ന് ഇന്ത്യക്കാരെ ഇന്നുമുതല്‍ തിരിച്ചുകൊണ്ടുവരും. വുഹാനിലേക്കു വിമാനം അയക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ പൂര്‍ത്തിയാക്കി. അറുന്നൂറോളം പേരാണു തിരിച്ചുവരാന്‍ താല്‍പര്യം അറിയിച്ച് ഇന്ത്യന്‍ എംബസിയെ സമീപിച്ചിരിക്കുന്നത്. ഇന്നു വൈകുന്നേരത്തോടെ എയര്‍ ഇന്ത്യ ബോയിങ് 747 വിമാനം വുഹാനിലെത്തുമെന്ന്...

ആറ് ദിവസംകൊണ്ട് ആശുപത്രി ഉണ്ടാക്കും ; കൊറോണ രോഗികൾക്ക് അതിവേഗ നടപടിയുമായി ചൈന

കൊറോണ പ്രതിരോധ പ്രവർത്തനങ്ങളും ചികിൽസാ മുന്നൊരുക്കങ്ങളും അതിവേഗം ഒരുക്കുകയാണ് ചൈന. രോഗ ബാധിതരെ ചികിൽസിക്കാൻ മാത്രമായി പുതിയ രണ്ട് ആശുപത്രികൾ നിർമിക്കുകയാണ് ചൈന. ഇതിന്റെ നിർമാണം ആറു ദിവസത്തിനകം പൂർത്തിയാക്കും. അടുത്തയാഴ്ചയോടെ തന്നെ രോഗബാധിതരെ പുതിയ താൽക്കാലിക ആശുപത്രിയിലേക്ക് മാറ്റാൻ സാധിക്കുമെന്നാണ് റിപ്പോർട്ടുകൾ. വുഹാനിലാണ്...

എന്താണ് കൊറോണ വൈറസ്; പ്രതിവിധി എന്താണ്..?

ഭൂമിയിൽ മനുഷ്യജീവനുതന്നെ അപകടകരമായ ഭീഷണിയാണ് ചൈനയിൽ പടരുന്ന കൊറോണ വൈറസ് ഉയർത്തുന്നത്. ചൈനയിലെ 'ബുഹാൻ' നഗരത്തിൽ പടർന്നു പിടിച്ചിരിക്കുന്ന കൊറോണ വൈറസ് രോഗം ഇതുവരെ 17 പേരുടെ ജീവനപഹരിക്കുകയും 571 പേരേ ഗുരുതരാവസ്ഥയിലാക്കുകയും ചെയ്തിട്ടുണ്ട്. ബുഹാനിൽ 1300 മുതൽ 1700 ആളുകളിൽവരെ രോഗലക്ഷണം കണ്ടതായാണ്...

അജ്ഞാത വൈറസ്; കൊച്ചി വിമാനത്താവളത്തില്‍ പരിശോധന

ചൈനയില്‍ അജ്ഞാത വൈറസിനെ തുടര്‍ന്ന് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ഇന്ത്യയിലെ വിമാനത്താവളങ്ങളിലും പരിശോധന കര്‍ശനമാക്കി. ഡല്‍ഹി, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, കൊച്ചി, മുംബൈ, കൊല്‍ക്കത്ത വിമാനത്താവളങ്ങളിലാണ് ചൈനയില്‍നിന്നുള്ള യാത്രക്കാരെ പരിശോധിക്കുന്നത്. ചൈന, ഹോങ്കോങ് എന്നിവിടങ്ങളില്‍നിന്നുള്ള യാത്രക്കാരെ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം നിര്‍ദേശം...

ന്യൂനപക്ഷ തടവുകാരുടെ അവയവങ്ങള്‍ നിര്‍ബന്ധിച്ച് പറിച്ചെടുക്കുന്നു; കോടികള്‍ കൊയ്യുന്ന ചൈനയുടെ കച്ചവടം

വികസനത്തിന്റെ കാര്യത്തില്‍ ചൈനയെ കണ്ടുപഠിക്കണം എന്നാണ് എല്ലാവരും പറയുന്നത്. വ്യാവസായിക വാണിജ്യ രംഗത്തെ ചൈനയുടെ കുതിപ്പ് കണ്ട് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അന്തംവിട്ടുനില്‍ക്കാറുണ്ട്. ആരോഗ്യരംഗത്തും ചൈന മുന്‍പന്തിയിലാണെന്നത് ഏവരെയും അമ്പരപ്പിച്ചിരുന്നു. ഇതെല്ലാംകൊണ്ട് ചൈനയങ്ങനെ തഴച്ചുവളരുകയാണ്. എന്നാല്‍ ഇതിനിടെ പുറത്തുവരുന്നത് ആരോഗ്യരംഗത്ത് ചൈന നടത്തുന്ന കണ്ണില്‍ ചോരയില്ലാത്ത...

മതി നിര്‍ത്തിക്കോളൂ… ചൈനയില്‍ പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ കമ്പനികളോട് ട്രംപ്

വാഷിങ്ടണ്‍: ചൈനയില്‍ പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ കമ്പനികള്‍ പ്രവര്‍ത്തനം മതിയാക്കാന്‍ ഉത്തരവിട്ടതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് മേല്‍ ചൈന വീണ്ടും നികുതി ചുമത്തിയതിനെ തുടര്‍ന്നാണ് ട്രംപിന്റെ നിലപാട്. അതേസമയം സ്വകാര്യ കമ്പനികളോട് ഒരു രാജ്യത്തുനിന്ന് പ്രവര്‍ത്തനം മതിയാക്കാനുള്ള ഉത്തരവിടാന്‍ അമേരിക്കന്‍ പ്രസിഡന്റിന്...
Advertismentspot_img

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('livewaf') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51