ന്യൂഡല്‍ഹി: ഇന്ത്യയില്‍ പ്രളയ സാധ്യതയെന്ന് ചൈനയുടെ മുന്നറിയിപ്പ്. ബ്രഹ്മപുത്ര നദിയില്‍ ജലനിരപ്പുയരുന്നത് ആണ് പ്രളയത്തിന് കാരണമായേക്കാമെന്ന് ചൈന മുന്നറിയിപ്പ് നല്‍കുന്നത്. ചൈനയില്‍ സാങ്‌പോ എന്നും അരുണാചല്‍ പ്രദേശില്‍ സിയാങ് എന്നും അസം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ബ്രഹ്മപുത്രയെന്നും അറിയപ്പെടുന്ന നദിയില്‍ 150 വര്‍ഷത്തിനിടെ ആദ്യമായാണ് ജലനിരപ്പ്...
ബെയ്ജിങ്: കുഞ്ഞുങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന നയം ചൈന പിന്‍വലിച്ചേക്കുമെന്ന് സൂചന. വര്‍ഷങ്ങളായി തുടരുന്ന നയത്തില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ ശ്രമം തുടങ്ങിയെന്ന വാര്‍ത്ത ചൈനീസ് ഔദ്യോഗിക മാധ്യമമാണ് പുറത്തു വിട്ടത്. ലോകമാകെ വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയ നയമായിരുന്നു 1979ല്‍ ചൈന നടപ്പിലാക്കിയ ഒറ്റക്കുട്ടി നയം....
ഇന്ത്യന്‍ കറന്‍സി അച്ചടിക്കാനുള്ള കരാര്‍ ചൈനയ്ക്ക് ലഭിച്ചതായി റിപ്പോര്‍ട്ട്. ഇന്ത്യയുള്‍പ്പെടെയുള്ള നിരവധി ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ കറന്‍സി അച്ചടിക്കുന്നതിനുള്ള കരാര്‍ ചൈനയുടെ ബാങ്ക്‌നോട്ട് പ്രിന്റിങ് ആന്‍ഡ് മൈനിങ് കോര്‍പറേഷന് ലഭിച്ചതായി സൗത്ത് ചൈന മോണിങ് പോസ്റ്റാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇന്ത്യ, തായ്‌ലന്‍ഡ്, ബംഗ്ലാദേശ്, ശ്രീലങ്ക, മലേഷ്യ തുടങ്ങിയ...
ന്യൂഡല്‍ഹി: ചൈന, ഇറാന്‍, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ 'ശ്രദ്ധ വേണ്ട രാജ്യങ്ങളു'മായി സംസ്ഥാനങ്ങള്‍ നേരിട്ടു ബന്ധപ്പെടരുതെന്നു കേന്ദ്രം. ഈ രാജ്യങ്ങളുമായി നടത്തുന്ന ആഭ്യന്തര സുരക്ഷയുമായി ബന്ധപ്പെടുന്ന ഏത് ആശയവിനിമയവും കേന്ദ്രസര്‍ക്കാരിലൂടെ മാത്രമേ ആകാവൂ എന്നാണ് ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കരുതല്‍...
ബീജിങ്: നമ്മുടെ സംസ്ഥാനത്ത് നിപ്പാ വൈറസ് ബാധയുടെ ആശങ്കയിലാണ് ജനങ്ങള്‍. അതിനിടെ ചൈനയില്‍നിന്ന് പുതിയ ഒരു രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു. ദുരൂഹ രോഗലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് ചൈനയിലെ തങ്ങളുടെ സ്ഥാനപതി കാര്യാലയത്തില്‍ ജോലിചെയ്യുന്ന ഉദ്യോഗസ്ഥരെ യു.എസ്. തിരിച്ചുവിളിച്ചു. ഗ്വാങ്ഷൂവിലെ കാര്യാലയത്തില്‍ ജോലിചെയ്യുന്ന ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമാണ് നിഗൂഢവും...
ബാഹുബലി 2ന് ചൈനയില്‍ ഞെട്ടിപ്പിക്കുന്ന വരവേല്‍പ്പ്. 18,000 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. ആമിര്‍ ഖാന്റെ സീക്രട്ട് സൂപ്പര്‍സ്റ്റാര്‍, സല്‍മാന്‍ ഖാന്റെ ബജ്രംഗി ഭായ്ജാന്‍, ഇര്‍പാന്‍ ഖാന്റെ ഹിന്ദി മീഡിയം എന്നീ ചിത്രങ്ങളാണ് ഇതിനുമുന്‍പ് ഇത്രയധികം സ്‌ക്രീനുകളില്‍ പ്രദര്‍ശനത്തിനെത്തിയത്.
ബാഹുബലി ആദ്യഭാഗത്തെക്കാള്‍ വന്‍ വരവേല്‍പ്പാണ് ചൈനയില്‍ രണ്ടാം...
ബീജം നല്‍കുന്നയാള്‍ ഉറച്ച കമ്യൂണിസ്റ്റുകാരനായിരിക്കണമെന്ന കടുത്ത നിലപാടുമായി സര്‍ക്കാര്‍ ബീജബാങ്ക്. ചൈനയിലാണ് സംഭവം. ബുധനാഴ്ച പ്രവര്‍ത്തനം തുടങ്ങിയ പീക്കിങ് സര്‍വകലാശാലയോടുചേര്‍ന്നുള്ള ആശുപത്രിയിലെ ബീജബാങ്കാണ് വേറിട്ട നിര്‍ദ്ദേശം മുന്നോട്ടുവെച്ചിരിക്കുന്നത്.
സംഭവം സോഷ്യല്‍ മീഡിയില്‍ വൈറാലായതോടെ ആശുപത്രി അധികൃതര്‍ ഔദ്യോഗിക സൈറ്റില്‍നിന്ന് നോട്ടീസ് നീക്കം ചെയ്തു.
ബീജദാതാവിനു വേണ്ട...
കണ്ണൂര്‍: കണ്ണൂരിലെ കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ വധവുമായി ബന്ധപ്പെട്ട കോണ്‍ഗ്രസിന്റെ പ്രതിഷേധം ശക്തമാവുകയാണ്. ഷുഹൈബ് വധക്കേസ് പാര്‍ട്ടി അന്വേഷിക്കാന്‍ ഇത് ചൈനയല്ല, ജനാധിപത്യ രാജ്യമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേസില്‍ സിപിഐഎം ജില്ലാ കമ്മിറ്റിക്കു വീഴ്ചയുണ്ടായെങ്കില്‍ തുറന്നുപറയാനുള്ള ആര്‍ജവം മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണനും...