Tag: china

റോഡ് നിര്‍മാണ പദ്ധതികളില്‍ ചൈനീസ് കമ്പനികളെ അനുവദിക്കില്ലെന്ന് നിതിന്‍ ഗഡ്കരി

ഹൈവേ നിര്‍മാണമടക്കം ഇന്ത്യയിലെ റോഡ് നിര്‍മാണ പദ്ധതികളില്‍ ചൈനീസ് കമ്പനികളെ അനുവദിക്കില്ലെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ലഡാക്ക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് ഗഡ്കരിയുടെ പ്രസ്താവന. ചെറുകിട, ഇടത്തരം സംരംഭങ്ങളില്‍ ചൈനീസ് നിക്ഷേപകരെ പ്രോത്സാഹിപ്പിക്കില്ല. സംയുക്ത റോഡ് നിര്‍മാണ സംരംഭങ്ങളിലും ചൈനീസ് കമ്പനികളെ അനുവദിക്കില്ല. ചൈനീസ് കമ്പനികളുമായി...

വീണ്ടും വൈറസോ? ചൈനയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഹര്‍ഭജന്‍

ന്യൂഡല്‍ഹി: വന്‍ പകര്‍ച്ചവ്യാധിയായേക്കാവുന്ന പുതിയ തരം എച്ച്1എന്‍1 ചൈനയില്‍ പടരുന്നതായുള്ള റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ്. ചൈനയില്‍നിന്ന് ഉദ്ഭവിച്ച കോവിഡ് 19 സൃഷ്ടിച്ച കെടുതികളില്‍നിന്ന് മോചനം നേടാന്‍ ലോകം ഇപ്പോഴും ബുദ്ധിമുട്ടുമ്പോഴാണ് അവര്‍ പുതിയ വൈറസുമായി രംഗപ്രവേശം...

യുഎസ് -ചൈന യുദ്ധം; മാധ്യമങ്ങളോടും ജീവനക്കാരുടെയും സാമ്പത്തിക ഇടപാടുകളുടെയും വിവരങ്ങള്‍ ആവശ്യപ്പെട്ട് ചൈനീസ് ഭരണകൂടം

ബെയ്ജിങ് : ചൈനയില്‍ പ്രവര്‍ത്തിക്കുന്ന നാല് യുഎസ് മാധ്യമങ്ങളോടു ജീവനക്കാരുടെയും സാമ്പത്തിക ഇടപാടുകളുടെയും വിവരങ്ങള്‍ ആവശ്യപ്പെട്ട് ചൈനീസ് ഭരണകൂടം. ഏഴു ദിവസത്തിനകം വിവരങ്ങള്‍ കൈമാറണമെന്നാണു നിര്‍ദേശം. അസോസ്യേറ്റഡ് പ്രസ്, യുണൈറ്റഡ് പ്രസ് ഇന്റര്‍നാഷനല്‍, സിബിഎസ്, എന്‍പിആര്‍ എന്നീ മാധ്യമ സ്ഥാപനങ്ങളോടാണു ചൈന വിവരങ്ങള്‍ ആവശ്യപ്പെട്ടത്....

ഒടുവില്‍ സൈനികരെ പിന്‍വലിക്കുന്നത് സംബന്ധിച്ച നിബന്ധന ചൈന അംഗീകരിച്ചു

ന്യൂഡല്‍ഹി: ഇന്ത്യചൈന അതിര്‍ത്തിയിലെ ചില സംഘര്‍ഷ മേഖലയില്‍നിന്ന് സൈനികരെ പിന്‍വലിക്കുന്നത് സംബന്ധിച്ച നിബന്ധനകളില്‍ ഇരു രാജ്യങ്ങളുടെയും സൈനിക പ്രതിനിധികള്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണ. ലഡാക്കിലെ യഥാര്‍ഥ നിയന്ത്രണ രേഖയില്‍നിന്ന് ഇരു രാജ്യങ്ങളുടെയും സൈനികരെ പിന്‍വലിക്കുന്നത് സംബന്ധിച്ചുള്ള നിബന്ധനകളിലാണ് ധാരണയിലെത്തിയതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ലഡാക്കിലെ...

പാക്ക് ഭീകര സംഘടനകളുമായി ചര്‍ച്ച നടത്തി ചൈന: കാശ്മീരില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിടുന്നതായി ഇന്റലിജന്‍സ് വൃത്തങ്ങള്‍, ചൈനയെ സഹായിക്കാന്‍ പാകിസ്താന്‍ കൂടുതല്‍ സൈനികരെ വിന്യസിക്കുന്നു

ന്യൂഡല്‍ഹി: ഇന്ത്യ- ചൈന സംഘര്‍ഷത്തില്‍ പുതിയ ചൈനയെ സഹായിക്കാന്‍ പാകിസ്താനും അവിടുത്തെ ഭീകര സംഘടനകളും കൈകോര്‍ക്കുന്നതായി റിപ്പോര്‍ട്ട്. പാക് അധീന മേഖലയായ ഗില്‍ജിത് ബാള്‍ട്ടിസ്താനിലേക്ക് പാകിസ്താന്‍ കൂടുതല്‍ സൈനികരെ വിന്യസിച്ചുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഇതിന് പുറമെ പാകിസ്താനിലെ അല്‍ ബാദര്‍ എന്ന ഭീകര സംഘടനയുമായി ചൈനീസ്...

ടിക് ടോക്കില്‍ നില്‍ക്കില്ല; കൂടുതല്‍ ഉത്പന്നങ്ങള്‍ നിരോധിച്ചേക്കും

ടിക് ടോക്കിനുപിന്നാലെ എയര്‍ കണ്ടീഷണര്‍, ടെലിവിഷന്‍ സെറ്റ് തുടങ്ങി 12ലധികം ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതിനുള്ള പാര്‍ട്‌സുകളുടെ ഇറക്കുമതിക്കും ഉടനെ നിയന്ത്രണംകൊണ്ടുവന്നേക്കും. വിദേശ ഉത്പന്നങ്ങളെ, പ്രത്യേകിച്ച് ചൈനയില്‍നിന്നുള്ളവയെ അവഗണിക്കുകയാണ് ലക്ഷ്യം. ടയര്‍മുതല്‍ ചന്ദനത്തിരിവരെയുള്ള ഉത്പന്നങ്ങള്‍ രാജ്യത്ത് വന്‍തോതില്‍ നിര്‍മിക്കുന്നത്‌ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ നേരത്തെതന്നെ തുടങ്ങിയിരുന്നു. 12ഓളം...

ആപ്പുകള്‍ നിരോധിച്ചതില്‍ പ്രതികരണവുമായി ചൈന

ടിക് ടോക്ക് ഉൾപ്പടെ 59 ചൈനീസ് ആപ്പുകൾ നിരോധിച്ച ഇന്ത്യൻ നടപടിയോട് ശക്തമായി പ്രതികരിച്ച് ചൈന. ഇന്ത്യയുടെ നടപടിയിൽ കടുത്ത ഉത്‌കണ്ഠയുണ്ടെന്നും സാഹചര്യം പരിശോധിച്ചുവരികയാണെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഷാവോ ലിജിയൻ പറഞ്ഞു. ചൈനീസ് ബിസിനസുകൾ പിന്തുണയക്കാനുള്ള ഉത്തരവാദിത്തം ഇന്ത്യയ്ക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിങ്കളാഴ്ചയാണ്...

ഇന്ത്യൻ വെബ്സൈറ്റുകക്ക് ചൈന നിരോധനം ഏര്‍പ്പെടുത്തി

ഇന്ത്യൻ വെബ്സൈറ്റുകൾ ചൈനയിൽ ഉപയോഗിക്കാനാവുന്നില്ലെന്ന് റിപ്പോർട്ട്. ഷി ജിൻപിങ് സർക്കാർ വെർച്വൽ പ്രൈവറ്റ് നെറ്റ് വർക്ക് (VPN)തടസ്സപ്പെടുത്തിയതിനാലാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍ . കഴിഞ്ഞ രണ്ടുദിവസമായി ചൈനയിലെ ഐ ഫോണിലും ഡെസ്ക്ടോപ്പുകളിലും എക്‌സ്പ്രസ് വി.പി.എന്‍ പ്രവർത്തിക്കുന്നില്ല. ഐ.പി. ടി.വി. വഴി ഇന്ത്യൻ ടെലിവിഷൻ ചാനലുകൾ വീക്ഷിക്കാൻ സാധിക്കുമെന്ന്...
Advertismentspot_img

Most Popular

G-8R01BE49R7