തിരുവനന്തപുരം: ബി.ജെ.പി ബന്ധം അവസാനിപ്പിക്കാനൊരുങ്ങി ബി.ഡി.ജെ.എസ്. 14ന് ആലപ്പുഴയില്‍ ചേരുന്ന ബി.ഡി.ജെ.എസ് യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനമുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്‍.ഡി.എയില്‍ വിശ്വാസം നഷ്ടപ്പെട്ടത് കൊണ്ടാണ് മുന്നണി വിടുന്നതെന്ന് പാര്‍ട്ടി പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി കേരള കൗമുദിയോട് വെളിപ്പെടുത്തി.
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബി.ഡി.ജെ.എസ് എന്ത് തീരുമാനമെടുക്കുമെന്ന് യോഗത്തില്‍...
കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന് ബിജെപിയിലേക്ക് ക്ഷണമുണ്ടായെന്ന വാര്‍ത്തകളോട് രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. സുധാകരന്‍ ബിജെപിയില്‍ ചേര്‍ന്നാല്‍ സിപിഐഎമ്മിന് എന്താണ് വിഷമമെന്ന് സുരേന്ദ്രന്‍ ഫെയ്സ്ബുക്കിലൂടെ ചോദിച്ചു.
മറ്റു പാര്‍ട്ടിക്കാര്‍ ബിജെപിയില്‍ ചേരുന്നതു പുതിയ സംഭവമാണോ? സിപിഐഎം എംഎല്‍എയായിരുന്ന അല്‍ഫോണ്‍സ്...
കണ്ണൂര്‍: ബി.ജെ.പിയിലേക്ക് ക്ഷണിച്ച് ദൂതന്മാര്‍ സമീപിച്ചിരുന്നെന്ന വെളിപ്പെടുത്തലുമായി കെ സുധാകരന്‍ രംഗത്ത്. രണ്ടു തവണയാണ് തന്നെ അവര്‍ കണ്ടിരുന്നതെന്നും ഉന്നത നേതാക്കളുമായി കൂടിക്കാഴ്ചയ്ക്കായിരുന്നു ക്ഷണനവുമെന്നും സുധാകരന്‍ ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
രാജ്യത്തെ കോണ്‍ഗ്രസ് നേതാക്കളെ ബി.ജെ.പി സ്വന്തം കൂടാരത്തിലെത്തിക്കാന്‍ ശ്രമം...
ഡല്‍ഹി:ബിഡിജെഎസ് ഉപാധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി രാജ്യസഭയിലേക്ക്. ഇതു സംബന്ധിച്ച ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം തുഷാറിനെ അറിയിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. യുപിയില്‍ നിന്നായിരിക്കും തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കുക. ഇതിനു വേണ്ടി അടുത്തയാഴ്ച്ച നാമനിര്‍ദേശം പത്രിക നല്‍കുമെന്നാണ് സൂചന.
എന്‍ഡിഎയിലും, മുന്നണിക്ക് നേതൃത്വം നല്‍കുന്ന ബിജെപിയില്‍ നിന്നും...
അഗര്‍ത്തല: കാല്‍നൂറ്റാണ്ടിനു ശേഷമുള്ള നീണ്ട ഇടതുപക്ഷ ഭരണത്തിന് അന്ത്യംകുറിച്ച് ബിജെപി അധികാരത്തിലെത്തിയ ത്രിപുരയില്‍ സിപിഎം സ്ഥാപനങ്ങള്‍ക്കുനേരെ കനത്ത ആക്രമണം. ബലോണിയയില്‍ സ്ഥാപിച്ചിരുന്ന ലെനിന്റെ പ്രതിമ ഒരുകൂട്ടം ബിജെപി പ്രവര്‍ത്തകര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തു. സംസ്ഥാനത്ത് നിരവധി സ്ഥലങ്ങളില്‍ സിപിഎം ഓഫീസുകളും തകര്‍ക്കപ്പെട്ടിട്ടുണ്ട്.
ബലോണിയയില്‍ കോളേജ് സ്‌ക്വയറില്‍...
തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയ ബിജെപിയെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി ബിജെപി നേതാവ് കെ.സുരേന്ദ്രന്‍. ആര്‍എസ്എസിന്റെ നൂറാം സ്ഥാപകവര്‍ഷമായ 2025ഓടെ രാജ്യത്തെ മുഴുവന്‍ പ്രദേശങ്ങളും സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ നിയന്ത്രണത്തിലാവുമെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ ബിജെപി ഉണ്ടാക്കിയ നേട്ടം പെട്ടെന്നുണ്ടായ ഒരു തരംഗം മാത്രമല്ല....
ഷില്ലോങ്: ഒരു പാര്‍ട്ടിക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത മേഘാലയയില്‍ ഏറ്റവും വലിയ ഒറ്റ കക്ഷിയായ കോണ്‍ഗ്രസിന് തിരിച്ചടി. ബിജെപി വെറും രണ്ട് സീറ്റാണ് ഇവിടെ നേടിയത്. എന്‍പിപിയുടെ നേതൃത്വത്തില്‍ വിശാല മുന്നണി രൂപവത്കരിച്ച് സര്‍ക്കാരുണ്ടാക്കാനുള്ള ശ്രമത്തിലാണ് ബിജെപി. 17 സീറ്റുള്ള നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍പിപി)...