വെറും രണ്ട് സീറ്റ് മാത്രം നേടിയ ബിജെപി മേഘാലയയിലും അധികാരത്തിലേക്ക്; 21 സീറ്റ് നേടിയിട്ടും കോണ്‍ഗ്രസിന് ഭരണത്തിലെത്താനായില്ല….

ഷില്ലോങ്: ഒരു പാര്‍ട്ടിക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത മേഘാലയയില്‍ ഏറ്റവും വലിയ ഒറ്റ കക്ഷിയായ കോണ്‍ഗ്രസിന് തിരിച്ചടി. ബിജെപി വെറും രണ്ട് സീറ്റാണ് ഇവിടെ നേടിയത്. എന്‍പിപിയുടെ നേതൃത്വത്തില്‍ വിശാല മുന്നണി രൂപവത്കരിച്ച് സര്‍ക്കാരുണ്ടാക്കാനുള്ള ശ്രമത്തിലാണ് ബിജെപി. 17 സീറ്റുള്ള നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍പിപി) ആയിരിക്കും മുന്നണിക്ക് നേതൃത്വം നല്‍കുക. രണ്ട് സീറ്റുള്ള ബിജെപിയെ കൂടാതെ ആറ് സീറ്റുകളുള്ള യുഡിപിയും ഇവര്‍ക്ക് പിന്തുണയുമായി കൂടെയുണ്ട്. ഒരു സ്വതന്ത്ര എംഎല്‍എയും പിന്തുണ വാഗ്ദ്ധാനം ചെയ്തിട്ടുണ്ട്. മറ്റു രണ്ടു പ്രാദേശിക പാര്‍ട്ടികളുടെ പിന്തുണ കൂടി ഇവര്‍ക്ക് ലഭിക്കുമെന്നാണ് കരുതുന്നത്. എന്‍പിപി നേതാവ് കോണ്‍റാഡ് സാങ്മ മുഖ്യമന്ത്രിയാകാനാണ് സാധ്യത. 21 സീറ്റുകളുള്ള കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം രാത്രി ഗവര്‍ണറെ കണ്ടിരുന്നുവെങ്കിലും സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം തെളിയിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതിനിടെ മുഖ്യമന്ത്രി മുകുള്‍ സാങ്മ ഗവര്‍ണര്‍ ഗംഗ പ്രസാദിനെ സന്ദര്‍ശിച്ച് രാജിക്കത്ത് നല്‍കി.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7