Tag: bjp

കണ്ണൂരില്‍ വീണ്ടും രാഷ്ട്രീയ സംഘര്‍ഷം; പയ്യന്നൂരില്‍ സി.പി.എം, ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു, ബി.ജെ.പി ഓഫീസുകള്‍ക്ക് നേരെ ബോംബേറ്

കണ്ണൂര്‍: കണ്ണൂരില്‍ വീണ്ടും സംഘര്‍ഷം. പയ്യന്നൂരില്‍ സി.പി.ഐ.എം, ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. സി.പി.ഐ.എം പ്രവര്‍ത്തകനായ ഷിനുവിനാണ് ആദ്യം വെട്ടേറ്റത്. കാറിലെത്തിയ സംഘം ഷിനു സഞ്ചരിച്ച ബൈക്ക് തടഞ്ഞ് നിര്‍ത്തി വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ബി.ജെ.പി സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് സി.പി.ഐ.എം ആരോപിച്ചു. ആക്രമണത്തെ തുടര്‍ന്ന് ബി.ജെ.പി ഓഫീസുകള്‍ക്ക് നേരെ...

വാര്‍ത്താസമ്മേളനത്തിനിടെ പെട്രോള്‍ വില വര്‍ധനവിനെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് പൊട്ടിത്തെറിച്ച് അമിത് ഷാ; വീഡിയോ കാണാം

ന്യൂഡല്‍ഹി: വാര്‍ത്താസമ്മേളനത്തിനിടെ പെട്രോള്‍ വിലവര്‍ധനവിനെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് പൊട്ടിത്തെറിച്ച് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. നിങ്ങളുടെ അജണ്ടയെന്താണെന്ന് എനിക്ക് മനസിലാവും എന്നു പറഞ്ഞ് അമിത് ഷാ ചോദ്യത്തോട് പ്രതികരിക്കാതെ പോവുകയായിരുന്നു. കര്‍ണാടകയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ പാര്‍ട്ടി പരാജയപ്പെട്ടതിനു പിന്നാലെ തിങ്കളാഴ്ച അമിത് ഷാ വിളിച്ചുചേര്‍ത്ത...

‘കര്‍ണാടക കാവിയണിയാന്‍ പോകുന്നില്ല, വര്‍ണശബളമായി തന്നെ തുടരും’ 56ന് 55 മണിക്കൂര്‍ പിടിച്ചുനില്‍ക്കാനായില്ല; ബി.ജെ.പിയെ പരിഹസിച്ച് പ്രകാശ് രാജ്

കര്‍ണാടകയിലെ ബി.ജെ.പിയുടെ തരംതാണ പ്രവര്‍ത്തിയെ പരിഹസിച്ച് നടന്‍ പ്രകാശ് രാജ്. ബിജെപി മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാനാവാതെ രാജിവച്ചതിനെയാണ് ട്വിറ്ററിലൂടെ പ്രകാശ് രാജ് പരിഹസിച്ചത്. 'കര്‍ണാടക കാവിയണിയാന്‍ പോകുന്നില്ല, വര്‍ണശബളമായി തന്നെ തുടരും.' എന്ന് പറഞ്ഞാണ് പ്രകാശ് രാജ് തന്റെ ട്വീറ്റ്...

കര്‍ണാടകയുടെ വിധി ഇന്നറിയാം; വിശ്വാസ വോട്ടെടുപ്പ് വൈകിട്ട് നാലിന്, വിധാന്‍ സൗധയുടെ രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ നിരോധനാജ്ഞ

ബംഗളൂരു: ബി.എസ്.യെദ്യൂയൂരപ്പ സര്‍ക്കാര്‍ കര്‍ണാടകയില്‍ ഇന്ന് വിശ്വാസ വോട്ട് തേടും. വ്യാഴാഴ്ച അധികാരമേറ്റ യെദ്യൂയൂരപ്പയ്ക്കു ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ വാജുഭായി വാല അനുവദിച്ച 15 ദിവസം വെട്ടിച്ചുരുക്കിയാണു സുപ്രീം കോടതിയുടെ നിര്‍ണായക വിധി. തിങ്കളാഴ്ച വരെ സാവകാശം വേണമെന്ന ബിജെപിയുടെ ആവശ്യം ജഡ്ജിമാരായ എ.കെ.സിക്രി,...

യദ്യൂരപ്പ മന്ത്രിസഭയില്‍ ഏത് വകുപ്പു വേണമെങ്കിലും നല്‍കാം, പണവും സ്വത്തും തരാം; ബിജെപി നേതാവിന്റെ ഫോണ്‍ സംഭാഷണം പുറത്തുവിട്ട് കോണ്‍ഗ്രസ്

ബംഗളൂരു: നാളെ കര്‍ണാടകയില്‍ യദ്യൂരപ്പ സര്‍ക്കാര് വിശ്വാസവോട്ട് നേടണമെന്നിരിക്കെ ബിജെപിക്കെതിരെ പുതിയ ആരോപണവുമായി കോണ്‍ഗ്രസ്. കോണ്‍ഗ്രസ് എംഎല്‍എയെ പണവും സ്വത്തും നല്‍കി സ്വാധിനിക്കാന്‍ ജനാര്‍ദ്ദന റെഡ്ഡി ശ്രമിച്ചെന്നാണ് ആരോപണം. ഇതിന്റെ ശബ്ദരേഖ കോണ്‍ഗ്രസ്പുറത്തുവിട്ടു വിശ്വാസവോട്ടടുപ്പ് നേടാന്‍ ബിജെപി പലവഴിയും സ്വീകരിക്കുന്നതിനിടെയാണ് ബിജെപിയെ പ്രതിരോധത്തിലാക്കുന്നതരത്തില്‍ ഗുരുതര...

യെദ്യൂരപ്പ തുടരുമോ തഴയപ്പെടുമോയെന്ന് ഇന്നറിയാം; സുപ്രീം കോടതി വിധി നിര്‍ണായകം, ഗവര്‍ണര്‍ക്ക് നല്‍കിയ കത്ത് പരിശോധിച്ച ശേഷം തീരുമാനം

ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി ബി.എസ്. യെദ്യൂരപ്പ തുടരുമോ അതോ തഴയപ്പെടുമോയെന്ന് ഇന്നറിയാം. മുഖ്യമന്ത്രിയായി യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തെങ്കിലും അനിശ്ചിതത്വം ഒഴിഞ്ഞിരുന്നില്ല. കര്‍ണാടകത്തില്‍ ബി.എസ് യദ്യൂരപ്പയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചതിനെതിരെ കോണ്‍ഗ്രസും ജെഡിഎസ്സും നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഭൂരിപക്ഷം തെളിയിക്കുന്ന...

ഈ ‘വിധി’ ഞങ്ങള്‍ക്കും വേണം:അവകാശവാദവുമായി ഗോവയിലും മണിപ്പൂരിലും കോണ്‍ഗ്രസും, ബിഹാറില്‍ ആര്‍ജെഡിയും രംഗത്തിറങ്ങുന്നു

പനാജി: കര്‍ണാടകയില്‍ കൂടുതല്‍ ഭൂരിപക്ഷമുള്ള കക്ഷിയെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ നടപടി തങ്ങള്‍ക്കും ബാധകമെന്ന് ഗോവയില്‍ കോണ്‍ഗ്രസ് . ഇക്കാര്യം ഉന്നയിച്ച് കോണ്‍ഗ്രസ് നാളെ ഗവര്‍ണറെ കാണും.ഗോവയുടെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് ചെല്ല കുമാറിന്റെ നേതൃത്വത്തില്‍ 16 എംഎല്‍എമാര്‍ അടങ്ങുന്ന സംഘമാണ് നാളെ ഗവര്‍ണറെ...

ജെ.ഡി.എസ് എം.എല്‍.എമാരെ കേരളത്തില്‍ എത്തിക്കാന്‍ കോണ്‍ഗ്രസ് നീക്കം; ആലപ്പുഴയില്‍ റിസോര്‍ട്ടില്‍ അന്വേഷണം

ബംഗളൂരു: കുതികക്കച്ചവടവും കുതികാല്‍വെട്ടും നടക്കുന്നതിനിടെ ജെ.ഡി.എസ് എം.എല്‍.എമാരെ കേരളത്തില്‍ എത്തിക്കാന്‍ കോണ്‍ഗ്രസ് നീക്കം. ഇതിനായി ആലപ്പുഴയിലെ റിസോര്‍ട്ടില്‍ അന്വേഷണം നടത്തിയതായി വിവരം. ഹൈദരാബാദും കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പരിഗണനയിലിരിക്കുന്നുണ്ട്. കര്‍ണ്ണാടകയില്‍ ഗവര്‍ണ്ണറുടെ ക്ഷണപ്രകാരം ബി.ജെ.പി നേതാവ് യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് തൊട്ട് പിന്നാലെ എം.എല്‍.എമാരെ...
Advertismentspot_img

Most Popular

G-8R01BE49R7