ബംഗളൂരു: നാളെ കര്‍ണാടകയില്‍ യദ്യൂരപ്പ സര്‍ക്കാര് വിശ്വാസവോട്ട് നേടണമെന്നിരിക്കെ ബിജെപിക്കെതിരെ പുതിയ ആരോപണവുമായി കോണ്‍ഗ്രസ്. കോണ്‍ഗ്രസ് എംഎല്‍എയെ പണവും സ്വത്തും നല്‍കി സ്വാധിനിക്കാന്‍ ജനാര്‍ദ്ദന റെഡ്ഡി ശ്രമിച്ചെന്നാണ് ആരോപണം. ഇതിന്റെ ശബ്ദരേഖ കോണ്‍ഗ്രസ്പുറത്തുവിട്ടു
വിശ്വാസവോട്ടടുപ്പ് നേടാന്‍ ബിജെപി പലവഴിയും സ്വീകരിക്കുന്നതിനിടെയാണ് ബിജെപിയെ പ്രതിരോധത്തിലാക്കുന്നതരത്തില്‍ ഗുരുതര ആരോപണവുമായി ബിജെപി രംഗത്തെത്തിയിരിക്കുന്നത്. റായിച്ചര്‍ റൂറലിലെ കോണ്‍ഗ്രസ് എംഎല്‍എയെയാണ് പണവും സ്വത്തുക്കളും നല്‍കാമെന്ന് പറഞ്ഞ് ജനാര്‍ദ്ദനന്‍ റെഡ്ഢി സ്വാധിനിക്കാന്‍ ശ്രമിക്കുന്നത്. യദ്യൂരപ്പ മന്ത്രിസഭയില്‍ ഏത് വകുപ്പു വേണമെങ്കിലും നല്‍കാമെന്നും വാഗ്ദാനമുണ്ട്. എംഎല്‍എയുടെ ഇപ്പോഴുള്ള സ്വത്തില്‍ നൂറ് മടങ്ങ് വര്‍ധനയും ഒപ്പം ദേശീയ നേതാക്കളുമായി ബന്ധപ്പെടാനുള്ള അവസരവും ഉണ്ടാക്കുമെന്നും ജനാര്‍ദ്ദനറെഡ്ഡി ഉറപ്പുനല്‍കുന്നു