Tag: bishop

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍; രണ്ട് ദിവസം പോലീസ് കസ്റ്റഡിയില്‍ വാങ്ങും

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ഇടക്കാല ജാമ്യം തേടാനുള്ള നീക്കങ്ങള്‍ നടത്തുന്നതിനിടെയാണ് ഫ്രാങ്കോയുടെ അറസ്റ്റ്. അറസ്റ്റ് രേഖപ്പെടുത്തി വൈക്കം മജിസ്ട്രേറ്റിന് മുമ്പില്‍ ഹാജരാക്കും. ഫ്രാങ്കോയെ രണ്ട് ദിവസം പോലീസ് കസ്റ്റഡിയില്‍ വെക്കും. തുടര്‍ച്ചയായ മൂന്ന് ദിവസങ്ങളിലെ...

തെളിവുകള്‍ ഏല്‍പ്പിക്കേണ്ടിടത്ത് ഏല്‍പ്പിച്ചിട്ടുണ്ട്; എല്ലാവര്‍ക്കും കൊടുക്കേണ്ട കാര്യമില്ല; മൊഴിമാറ്റിയ ഇടവക വികാരിക്ക് മറുപടിയുടമായി കന്യാസ്ത്രീയുടെ സഹോദരി

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ നിര്‍ണായക സാക്ഷി മൊഴിമാറ്റിയതിനെ കുറിച്ച് കന്യാസ്ത്രീയുടെ സഹോദരിയുടെ പ്രതികരണം. ബിഷപ്പിനെതിരായ തെളിവുകള്‍ കൈവശമുണ്ടെന്ന് കന്യാസ്ത്രീയുടെ സഹോദരി വ്യക്തമാക്കി. ഇടവക വികാരി നിക്കോളാസ് മണിപ്പറമ്പിലിനെ ആരോ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു. തെളിവുകള്‍ ഏല്‍പ്പിക്കേണ്ടിടത്ത് ഏല്‍പ്പിച്ചിട്ടുണ്ട്. എല്ലാവര്‍ക്കും കൊടുക്കേണ്ട കാര്യമില്ല. സമരം തകര്‍ക്കാന്‍ ഫ്രാങ്കോ...

ബിഷപിനെതിരായ പീഡനക്കേസ്: നിര്‍ണായക സാക്ഷി മൊഴിമാറ്റി; അവര്‍ സഭാ ശത്രുക്കളാണ്; കന്യാസ്ത്രീയെ വെല്ലുവിളിച്ച് ഇടവക വികാരി

ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസില്‍ കന്യാസ്ത്രീയുടെ ഇടവക വികാരി നിലപാടു മാറ്റി. താന്‍ തെറ്റിദ്ധരിക്കപ്പെട്ടതാണെന്നാണ് കോടനാട് പള്ളി വികാരി ഫാ. നിക്കോളാസ് മണിപ്പറമ്പില്‍ ഇപ്പോള്‍ പറയുന്നത്. ബിഷപ്പിനെതിരെ ശക്തമായ തെളിവുണ്ടെന്നു മൂന്നുമാസം മുന്‍പു കന്യാസ്ത്രീ പറഞ്ഞിരുന്നു. ഒരു തെളിവുപോലും ഇതുവരെ തന്നെ കാണിച്ചിട്ടില്ല. അവര്‍...

മുന്‍കൂര്‍ ജാമ്യം തേടി ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍

കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ മുന്‍കൂര്‍ ജാമ്യത്തിന് നീക്കം തുടങ്ങി. അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജി നാളെ ഹൈക്കോടതിയില്‍ നല്‍കുമെന്നാണ് സൂചന. ബിഷപ്പിന്റെ പ്രതിനിധികളായി കൊച്ചിയിലെത്തിയ മൂന്നംഗ സംഘമാണ് മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കാന്‍ നീക്കങ്ങള്‍ തുടങ്ങിയത്. ഇതിനിടെ ബിഷപ്പിനെ ചോദ്യം...

ബിഷപ്പ് മാര്‍പ്പാപ്പയ്ക്ക് കത്തയച്ചു

ജലന്ധര്‍: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അന്വേഷണം നേരിടുന്ന ജലന്ധര്‍ രൂപത ബിഷപ്പ് ഫ്രാങ്കോമുളയ്ക്കല്‍ മാര്‍പ്പാപ്പയ്ക്ക് കത്തയച്ചു. കേസുമായി ബന്ധപ്പെട്ട് കേരളത്തിലേക്ക് പോകേണ്ടതുകൊണ്ട് ഭരണച്ചുമതലയില്‍ നിന്ന് തത്കാലം വിട്ടുനില്‍ക്കാന്‍ അനുമതി തേടിയാണ് കത്തയച്ചത്. തനിക്കെതിരായ കേസില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ സമയം വേണമെന്നാണ് ഫ്രാങ്കോ മുളയ്ക്കല്‍ പറയുന്നത്. കഴിഞ്ഞ...

പണത്തിന് മീതെ സഭാ പിതാക്കന്മാരുടെ നാവ് പൊങ്ങില്ല; കന്യാസ്ത്രീകളുടെ സമരം കൂടുതല്‍ ശക്തമാക്കുന്നു; ഇന്നുമുതല്‍ നിരാഹാരം

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവത്തില്‍ ജലന്തര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള സമരം കൂടുതല്‍ ശക്തമാക്കാന്‍ തീരുമാനം. ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയുടെ സഹോദരി തിങ്കളാഴ്ച മുതല്‍ കൊച്ചിയിലെ സമരപ്പന്തലില്‍ നിരാഹാര സമരം തുടങ്ങും. ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നതു വൈകുന്നതിനാലാണു തീരുമാനം....

കന്യാസ്ത്രീ സമരത്തിന് പിന്തുണയുമായി സമരപ്പന്തലില്‍ വൈദികരും

കൊച്ചി: ലൈംഗിക പീഡനപരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി വൈദികര്‍ സമരപ്പന്തലില്‍ എത്തി. എറണാകുളം അങ്കമാലി അതിരൂപതയിലെയും മര്‍ത്തോമാ സഭയിലെയും പത്തിലധികം വൈദികരാണ് കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി കൊച്ചിയിലെ സമരപ്പന്തലില്‍ എത്തിയത്. നേരത്തെ കന്യാസ്ത്രീകളുടെ സമരത്തിനെതിരെ...

വത്തിക്കാന്‍ അന്വേഷണ സമിതിയെ രൂപീകരിച്ചെന്നത് തെറ്റായ വാര്‍ത്ത,ബിഷപ്പിനെതിരായ സമരങ്ങളുടെ വീര്യം കുറയ്ക്കുക എന്നതാണ് ഇതുകൊണ്ട് ലക്ഷ്യം വെക്കുന്നതെന്ന് കന്യാസ്ത്രീയുടെ സഹോദരന്‍

കോട്ടയം: ജലന്തര്‍ ബിഷപ്പിനെതിരേയുള്ള പരാതി അന്വേഷിക്കാന്‍ വത്തിക്കാന്‍ അന്വേഷണ സമിതിയെ രൂപീകരിച്ചെന്നത് തെറ്റായ വാര്‍ത്തയാണെന്ന് കന്യാസ്ത്രീയുടെ സഹോദരന്‍. അത്തരത്തില്‍ വത്തിക്കാനില്‍ നിന്നും അന്വേഷണ സമിതിയെ രൂപീകരിച്ചിരുന്നുവെങ്കില്‍ കേസുമായി ബന്ധപ്പെട്ടവരെ വത്തിക്കാന്‍ അറിയിക്കുമായിരുന്നു. എന്നാല്‍, തങ്ങള്‍ക്ക് അങ്ങനെയൊരു അറിയിപ്പ് കിട്ടിയിട്ടില്ലെന്ന് സഹോദരന്‍ പറഞ്ഞു. അതിനാലാണ് ഇത്...
Advertismentspot_img

Most Popular

G-8R01BE49R7