Tag: binoy kodiyeri

പരാതി ലഭിച്ചിട്ടില്ല; കോടിയേരിയുടെ മകന്റെ പണമിടപാട് അന്വേഷിക്കില്ലെന്ന് പിണറായി വിജയന്‍

തിരുവനന്തപുരം: സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയുടെ പണമിടപാട് അന്വേഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പണമിടപാടില്‍ ബിനോയ് കോടിയേരിക്കെതിരെ സര്‍ക്കാരിന് പരാതി ലഭിച്ചിട്ടില്ല. പാര്‍ട്ടിക്ക് ചേരാത്ത പ്രശ്നമാണെങ്കില്‍ പാര്‍ട്ടി നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോടിയേരിയുടെ മകന്റെ പണമിടപാട് പ്രതിപക്ഷമാണ് സഭയില്‍...

കോടിയേരിയുടെ മകനെതിരായ സാമ്പത്തിക തട്ടിപ്പ് ആരോപണം പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി.. വിഷയം സി.പി.ഐ.എം സെക്രട്ടറിയേറ്റ് ഇന്ന് ചര്‍ച്ച ചെയ്യും

തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനെതിരായ സാമ്പത്തിക ക്രമക്കേട് ആരോപണം പാര്‍ട്ടിയ്ക്ക് പ്രതിസന്ധി ഉണ്ടാക്കിയെന്ന് നേതാക്കളുടെ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് യോഗം ചേര്‍ന്ന് വിഷയം ചര്‍ച്ച ചെയ്യും. വിഷയത്തില്‍ പ്രതികരിക്കേണ്ടന്നായിരുന്നു പാര്‍ട്ടി തീരുമാനമെങ്കിലും പ്രതിപക്ഷം ആരോപണങ്ങള്‍ ഉന്നയിച്ച...

കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്ക് എതിരെയുള്ള സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പാക്കാന്‍ തിരക്കിട്ട ശ്രമങ്ങളുമായി സിപിഎം; കമ്പനി പ്രതിനിധി രാഹുല്‍ കൃഷ്ണ തിരുവനന്തപുരത്ത് നേതാക്കളുമായി ചര്‍ച്ച നടത്തുന്നു

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്ക് എതിരെയുള്ള സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പാക്കാന്‍ സിപിഎം തിരക്കിട്ട് ശ്രമങ്ങള്‍ തുടങ്ങി. ദുബൈ ജാസ് ടൂറിസം കമ്പനി പ്രതിനിധി രാഹുല്‍ കൃഷ്ണ തിരുവനന്തപുരത്ത് നേതാക്കളുമായി ചര്‍ച്ച നടത്തുന്നു. കമ്പനിക്ക് കുടിശ്ശിക പണം...

മകനെതിരായ ആരോപണത്തില്‍ വിശദീകരണവുമായി കോടിയേരി; തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍ സഹകരിച്ച് നിയമപരമായി മുന്നോട്ട് പോകും, ആരോപണത്തിന് മകന്‍ മറുപടി പറയും

തിരുവനന്തപുരം: മകനെതിരായ ആരോപണത്തില്‍ മറുപടിയുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തന്റെ മൂത്തമകനെതിരെ യാതൊരുവിധ പരാതിയുമില്ലെന്നും മകനു തെറ്റുപറ്റിയിട്ടില്ലെന്നും ഏതെങ്കിലും നിയമനടപടികളുണ്ടായിട്ടുണ്ടെങ്കില്‍ അതിനോട് സഹകരിച്ച് നിയമപരമായി മുന്നോട്ടു പോകുമെന്നും കോടിയേരി പറഞ്ഞു. ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആരോപണത്തില്‍ മകന്‍ ബിനോയ് കോടിയേരി മറുപടി പറയുമെന്നും...

ദുബൈയില്‍ 13 കോടിയുടെ തട്ടിപ്പ് നടത്തിയത് കോടിയേരി ബാലകൃഷ്ണന്റെ മൂത്ത മകന്‍ ബിനോയ് കോടിയേരി!! ദുബൈവിട്ട ബിനോയിയെ കുടുക്കാന്‍ ഇന്റര്‍പോളിന്റെ സഹായം തേടി ദുബൈ പൊലീസ്

തിരുവനന്തപുരം: ദുബായില്‍ 13 കോടി രൂപയുടെ തട്ടിപ്പു നടത്തിയ കേസിലെ മുഖ്യ പ്രതി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്റെ മൂത്ത മകന്‍ ബിനോയ് കോടിയേരിയെന്ന് റിപ്പോര്‍ട്ട്. ദുബായില്‍ ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ബിനോയ് കോടിയേരിയുടെ കമ്പനിക്കെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. കോടിയേരിയുടെ മകന്‍ നല്‍കിയ...
Advertismentspot_img

Most Popular