Tag: airforce

വെറും അഞ്ച് മണിക്കൂര്‍ കൊണ്ട് ഫ്രാന്‍സില്‍നിന്നും ഇന്ത്യയിലെത്തേണ്ട റഫാല്‍ വിമാനങ്ങള്‍ മൂന്ന് ദിവസമെടുത്തതിന് കാരണം..

മണിക്കൂറില്‍ 1380 കിലോമീറ്റര്‍ വേഗത്തില്‍ പറക്കാന്‍ കഴിയുന്ന റഫാല്‍ വിമാനം ഇന്ത്യയിലെത്താന്‍ 3 ദിവസമെടുക്കുന്നത് എന്തുകൊണ്ട്? ഫ്രാന്‍സില്‍നിന്നുള്ള ആകാശദൂരം 7000 കിലോമീറ്റര്‍ ആണെന്നിരിക്കെ, പരമാവധി വേഗമാര്‍ജിച്ചു പറന്നാല്‍ 5 മണിക്കൂര്‍ കൊണ്ട് ഇന്ത്യയിലെത്താം. എന്നാല്‍, ഇത്തരം ദീര്‍ഘദൂര യാത്രകളില്‍ യുദ്ധവിമാനങ്ങള്‍ പരമാവധി വേഗമെടുക്കില്ല. ആകാശത്തുവച്ച്...

അഞ്ച് റഫാല്‍ വിമാനങ്ങള്‍ അംബാല വ്യോമതാവളത്തില്‍ പറന്നിറങ്ങുന്ന വീഡിയോ കാണാം…

ന്യൂഡൽഹി: ഫ്രാൻസിൽ നിന്നുള്ള റഫാൽ യുദ്ധവിമാനങ്ങൾ ഹരിയാനയിലെ അംബാല വ്യോമതാവളത്തിലിറങ്ങി. അഞ്ചു വിമാനങ്ങളാണ് വ്യോമതാവളത്തിലിറങ്ങിയത്. വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ ആർ.കെ.എസ്. ഭദൗരിയ റഫാലിനെ സ്വീകരിക്കാൻ അംബാലയിലെത്തിയിരുന്നു. ഗുജറാത്ത് വഴിയാണ് റഫാലുകൾ ഇന്ത്യയിലേക്കു കടന്നത്. സുഖോയ് 30 യുദ്ധവിമാനങ്ങൾ റഫാലുകളെ അനുഗമിക്കുന്നുണ്ട്. റഫാല്‍ വിമാനങ്ങളെ...

റഫാൽ എത്തും മുൻപെ അതിർത്തിയിൽ ചൈനീസ് ജെ–17 വിന്യസിച്ച് പാക് വ്യോമസേന

പാക്കിസ്ഥാൻ, ചൈന വെല്ലുവിളികളെ നേരിടാൻ ലക്ഷ്യമിട്ട് ഇന്ത്യ അഞ്ച് റഫാൽ പോർവിമാനങ്ങൾ അംബാല വ്യോമതാവളത്തിൽ വിന്യസിക്കും മുന്‍പെ പാക്കിസ്ഥാനും ചൈനയും ഒന്നിച്ച് ഇന്ത്യക്കെതിരെ നീക്കം തുടങ്ങി. ലഡാക്കിലെ ഇന്ത്യ-ചൈന സംഘർഷം തുടരുന്നതിനിടെയാണ് അതിർത്തി പ്രദേശത്ത് പാക്കിസ്ഥാൻ വ്യോമസേനയുടെ പരിശീലനവും ജെ–17 പോര്‍വിമാനങ്ങളുടെ വിന്യസിക്കലും. അധിനിവേശ ഗിൽഗിറ്റ്-ബാൾട്ടിസ്ഥാൻ...

ഒടുവില്‍ അത് വരുന്നു..!!! റാഫാല്‍ യുദ്ധവിമാനങ്ങള്‍ അടുത്തമാസം തന്നെ ഇന്ത്യയിലെത്തിക്കും; ആദ്യമെത്തിക്കുക അംബാല എയര്‍ഫോഴ്‌സ് സ്‌റ്റേഷനില്‍

ആറ് റഫാല്‍ യുദ്ധവിമാനങ്ങള്‍ ജൂലായ് 27 ന് ഇന്ത്യയ്ക്ക് കൈമാറിയേക്കുമെന്ന് റിപ്പോര്‍ട്ട്. ആദ്യഘട്ട കൈമാറ്റത്തോടെതന്നെ വ്യോമസേനയുടെ ആക്രമണശേഷി വന്‍തോതില്‍ വര്‍ധിക്കുമെന്ന് വിദഗ്ധര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഇന്ത്യയ്ക്കും ചൈനയ്ക്കുമിടെ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയും വ്യോമസേന കടുത്ത ജാഗ്രത പാലിക്കുകയും ചെയ്യുന്നതിനിടെയാണ് അത്യന്താധുനിക യുദ്ധവിമാനങ്ങള്‍ ഇന്ത്യയ്ക്ക് ലഭിക്കുന്നത്. എതിരാളികള്‍ക്ക്...

പ്രളയ രക്ഷാ പ്രവര്‍ത്തനം; വീണ്ടും പണം ആവശ്യപ്പെട്ട് വ്യോമസേന; ഇത്തവണ ചോദിച്ചത് 113 കോടി രൂപ

തിരുവനന്തപുരം: പ്രളയരക്ഷാ പ്രവര്‍ത്തനത്തിന് വീണ്ടും പണം ആവശ്യപ്പെട്ട് വ്യോമസേന. 113 കോടി രൂപ നല്‍കണമെന്ന് ആവശ്യപ്പെടുന്ന അറിയിപ്പ് സംസ്ഥാന സര്‍ക്കാരിന് ലഭിച്ചു. രക്ഷാപ്രവര്‍ത്തനത്തിന്റെ ചെലവിലേയ്ക്കായി നേരത്തെയും വ്യോമസേന സംസ്ഥാനത്തോട് പണം ആവശ്യപ്പെട്ടിരുന്നു. ഓഖി ദുരന്ത സമയത്തുള്ള രക്ഷാപ്രവര്‍ത്തനത്തിനും ഇതേ രീതിയില്‍ തുക ആവശ്യപ്പെട്ടിരുന്നു. ഓഗസ്റ്റ്...

വ്യോമസേനയുടെ മിഗ് 27 വിമാനം തകര്‍ന്നു വീണു

ജയ്പൂര്‍: പരിശീലന പറക്കലിനിടെ വ്യോമസേനയുടെ മിഗ് 27 വിമാനം തകര്‍ന്നു വീണു. രാജസ്ഥാനിലെ സിരോഹിയില്‍ ഇന്ന് രാവിലെയാണ് വിമാനം തകര്‍ന്നു വീണത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് രാജസ്ഥാനിലെ ബികാനീറില്‍ മിഗ് 21 വിമാനം തകര്‍ന്ന് വീണിരുന്നു. പരിശീലനത്തിനായി പറന്ന ഉടന്‍ സമീപത്തെ ഗ്രാമത്തില്‍...

പാക് സൈന്യം മാനസികമായി പീഡിപ്പിച്ചു; അഭിനന്ദന്റെ വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി: പാക് സൈന്യത്തിന്റെ മാനസിക പീഡനം നേരിട്ടെന്ന് വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമന്റെ വെളിപ്പെടുത്തല്‍. പാക് സൈനിക ഉദ്യോഗസ്ഥരില്‍നിന്ന് ശാരീരിക ഉപദ്രവം ഉണ്ടായില്ലെന്നും മാനസികമായി വളരെയധികം പീഡിപ്പിച്ചെന്നും അഭിനന്ദന്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്തു. ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ചാണ് എ.എന്‍.ഐ. പുതിയ...

ഇന്ത്യന്‍ വ്യോമാക്രമണത്തില്‍ നാശനഷ്ടമുണ്ടാക്കിയെന്ന് ജെയ്‌ഷെ മുഹമ്മദിന്റെ ശബ്ദ സന്ദേശം; പരീശീലന കേന്ദ്രം അക്രമിക്കപ്പെട്ടു

ന്യൂഡല്‍ഹി: ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ പാകിസ്താനിലെ ബലാക്കോട്ടില്‍ നാശനഷ്ടമുണ്ടാക്കിയെന്ന് തീവ്രവാദ സംഘടനയായ ജെയ്‌ഷെ മുഹമ്മദ്. പരീശീലന കേന്ദ്രം അക്രമിക്കപ്പെട്ടുവെന്ന് ഭീകരര്‍ അംഗീകരിക്കുന്ന ശബ്ദ സന്ദേശം പുറത്തുവന്നു. ജെയ്‌ഷെ തലവന്‍ മസൂദ് അസറിന്റെ സഹോദരന്റേതാണ് സന്ദേശം. നേരത്തെ പാകിസ്താന്‍ ഇക്കാര്യം നിഷേധിച്ചിരുന്നരുന്നെങ്കിലും ഇപ്പോള്‍ ജെയ്‌ഷേ മുഹമ്മദ്...
Advertismentspot_img

Most Popular