ന്യൂഡല്‍ഹി: ബാങ്ക് തട്ടിപ്പുകള്‍ നിര്‍ത്താന്‍ ആധാറിനാവില്ലെന്ന് സുപ്രിംകോടതി നിരീക്ഷണം. ഉദ്യോഗസ്ഥര്‍ തട്ടിപ്പുകാരോടൊപ്പം പ്രവര്‍ത്തിക്കുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിന്റേതാണ് നിരീക്ഷണം. ആധാറിന് ചെറിയ തോതില്‍ അഴിമതി ഇല്ലാതാക്കാനാവുമെന്നും ബെഞ്ച് നിരീക്ഷിച്ചു.
ബാങ്ക് ഉള്‍പ്പെടെയുള്ള എല്ലാ സാമ്പത്തിക സ്ഥാപനങ്ങളിലെ ഇടപാടുകള്‍ക്കും ആധാര്‍...
ന്യൂഡല്‍ഹി: സര്‍ക്കാര്‍ പദ്ധതികളില്‍ ആധാര്‍ ഉപയോഗിച്ചുള്ള ബയോമെട്രിക് സേവനങ്ങളിലെ ആധികാരികതയില്‍ 88 ശതമാനം മാത്രമാണ് വിജയകരമാകുന്നതെന്ന് യുഐഡിഎഐ സിഇഒ അയജ് ഭൂഷണ്‍ പാണ്ഡെ സുപ്രീംകോടതിയില്‍ വ്യക്തമാക്കി. 12 ശതമാനത്തോളം എന്‍ട്രികള്‍ പരാജയപ്പെടുന്നതായും അദ്ദേഹം വ്യക്തമാക്കി.
സര്‍ക്കാര്‍ സേവനങ്ങളില്‍ ബയോമെട്രിക് വിവരങ്ങള്‍ നല്‍കുന്നതില്‍ 96.4 ശതമാനമായിരുന്നു 2013ലെ...
ന്യൂഡല്‍ഹി: സ്വകാര്യത സംരക്ഷിച്ചുകൊണ്ടു മാത്രമേ ആധാര്‍ ഉപയോഗിക്കാന്‍ പാടുള്ളുവെന്ന് സുപ്രീം കോടതിയുടെ നിരീക്ഷണം. ആധാറിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുളള ഹര്‍ജികളില്‍ നിരവധി ചോദ്യങ്ങളാണ് കോടതി ഉന്നയിച്ചത്. ഉദ്ദേശിച്ച കാര്യങ്ങള്‍ക്കു മാത്രം ആധാര്‍ ഉപയോഗിച്ചാല്‍ വിവരങ്ങള്‍ ചോരുന്നത് മൂലമുള്ള അപകടങ്ങള്‍ തടയാനാകില്ലേയെന്ന് കോടതി ആരാഞ്ഞു....
ന്യൂഡല്‍ഹി: ആധാര്‍ സുരക്ഷിതമാണോയെന്ന് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച്. തിരിച്ചറിയലിനു വേണ്ടി മാത്രമാണോ ആധാര്‍ ഉപയോഗപ്പെടുത്തുകയെന്നും കോടതി ആരാഞ്ഞു. മറ്റെന്തെങ്കിലും ആവശ്യത്തിന് ആധാര്‍ വിവരങ്ങള്‍ ഉപയോഗിക്കുമോ? ആധാര്‍ ബില്‍ സ്റ്റാന്റിങ് കമ്മിറ്റിക്ക് വിട്ടിരുന്നോ എന്നി ചോദ്യങ്ങളും കോടതി ഉന്നയിച്ചു. ആധാര്‍ കേസില്‍ സുപ്രീം കോടതിയുടെ അഞ്ചംഗ...