ന്യൂഡല്‍ഹി: സര്‍ക്കാര്‍ പദ്ധതികളില്‍ ആധാര്‍ ഉപയോഗിച്ചുള്ള ബയോമെട്രിക് സേവനങ്ങളിലെ ആധികാരികതയില്‍ 88 ശതമാനം മാത്രമാണ് വിജയകരമാകുന്നതെന്ന് യുഐഡിഎഐ സിഇഒ അയജ് ഭൂഷണ്‍ പാണ്ഡെ സുപ്രീംകോടതിയില്‍ വ്യക്തമാക്കി. 12 ശതമാനത്തോളം എന്‍ട്രികള്‍ പരാജയപ്പെടുന്നതായും അദ്ദേഹം വ്യക്തമാക്കി.
സര്‍ക്കാര്‍ സേവനങ്ങളില്‍ ബയോമെട്രിക് വിവരങ്ങള്‍ നല്‍കുന്നതില്‍ 96.4 ശതമാനമായിരുന്നു 2013ലെ വിജയ ശതമാനമെങ്കില്‍ 2018 ആയപ്പോഴേക്കും ഇത് 88 ശതമാനമായി ചുരുങ്ങി. എന്നാല്‍ ്രൈപവന്റ് രംഗങ്ങളില്‍ ഇത് ഉയര്‍ന്നു. ബാങ്ക് സേവനങ്ങളിലും, ടെലികോം സേവനങ്ങളിലുമാണ് ഇത് വ്യക്തമാകുന്നത്. പാണ്ഡെയുടെ പ്രസന്റേഷനിലെ 42മത്തെ സ്ലൈഡിലാണ് ഇങ്ങനെ പറയുന്നത്.
2012ല്‍ പരാജയ ശതമാനം 0.04 ശതമാനമായിരുന്നുവെന്നായിരുന്നു യുഐഡിഎഐ പുറത്ത് വിട്ട കണക്കുകളില്‍ സൂചിപ്പിക്കുന്നത്. ഗവണ്‍മെന്റ് സബ്സിഡി സേവനങ്ങളെ അധാറുമായി ബന്ധിപ്പിക്കുന്നതിലെ ഈ പരാജയം അദ്യമായാണ് യുഐഡിഎഐ അംഗീകരിക്കുന്നത്. പബ്ലിക് സെക്റ്ററിലെ വിജയവും യുഐഡിഎഐ അംഗീകരിക്കുന്ന കാഴ്ചയാണ് കാണുന്നത്.
ഗ്യാസ് സബ്സ്സിഡി, സര്‍ക്കാരില്‍ നിന്നുള്ള സ്‌കോളര്‍ഷിപ്പ്, പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ എന്നീ സാമൂഹിക സുരക്ഷാ പദ്ധതികള്‍ ലഭിക്കാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. 35 മന്ത്രാലയങ്ങള്‍ക്ക് കീഴിലുള്ള 135 സാമൂഹിക ക്ഷേമ പദ്ധതികള്‍ക്കാണ് നിലവില്‍ ആധാര്‍ ബാധകമായിട്ടുള്ളത്. ഇതില്‍ പാവപ്പെട്ട സ്ത്രീകള്‍ക്കുള്ള പാചകവാതകം, മണ്ണെണ്ണ, കീടനാശിനി, തൊഴിലുറപ്പ് പദ്ധതി എന്നിവയെല്ലാം ഉള്‍പ്പെടുന്നു.ആദായനികുതി സമര്‍പ്പിക്കുന്നതിന് ആധാറും പാന്‍ ബന്ധിപ്പിക്കേണ്ടത് നിര്‍ബന്ധമാണ്. എല്ലാത്തരത്തിലുള്ള പോസ്റ്റ് ഓഫീസ്, പിപിഎഫ്, നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ് പദ്ധതികള്‍, കിസാന്‍ വികാസ് പത്ര എന്നീ പദ്ധതികള്‍ക്കും ആധാര്‍ ബന്ധിക്കുന്നത് സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിരുന്നു. നിലവിലുള്ള അക്കൗണ്ട് ഉടമകള്‍ക്ക് ആധാറുമായി ബന്ധിപ്പിക്കുന്നത് പരാജയപ്പെട്ടാല്‍ ഇതിന് ബദല്‍ മാര്‍ഗം രൂപീകരിക്കുമെന്നും സബ്സിഡി നഷ്ടപ്പെടില്ലെന്നും യുഐഡിഎഐ വ്യക്തമാക്കുന്നു.