സ്വകാര്യത സംരക്ഷിച്ചുവേണം ആധാര്‍ ഉപയോഗിക്കാന്‍: കടുത്ത നിരീക്ഷണവുമായി സുപ്രീംകോടതി

ന്യൂഡല്‍ഹി: സ്വകാര്യത സംരക്ഷിച്ചുകൊണ്ടു മാത്രമേ ആധാര്‍ ഉപയോഗിക്കാന്‍ പാടുള്ളുവെന്ന് സുപ്രീം കോടതിയുടെ നിരീക്ഷണം. ആധാറിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുളള ഹര്‍ജികളില്‍ നിരവധി ചോദ്യങ്ങളാണ് കോടതി ഉന്നയിച്ചത്. ഉദ്ദേശിച്ച കാര്യങ്ങള്‍ക്കു മാത്രം ആധാര്‍ ഉപയോഗിച്ചാല്‍ വിവരങ്ങള്‍ ചോരുന്നത് മൂലമുള്ള അപകടങ്ങള്‍ തടയാനാകില്ലേയെന്ന് കോടതി ആരാഞ്ഞു. വ്യക്തിവിവരങ്ങള്‍ ഇപ്പോള്‍ തന്നെ സ്വകാര്യ ഏജന്‍സികളുടെ കൈവശം ഇല്ലേയെന്നും കോടതി ആശങ്കപ്പെട്ടു.

സബ്സിഡികള്‍ക്കു മാത്രമാണോ ആധാര്‍ വേണ്ടത് എന്നു ചോദിച്ച സുപ്രീം കോടതി മറ്റു കാര്യങ്ങള്‍ക്ക് ആധാര്‍ ഉപയോഗിക്കാനാകുമോ എന്ന് നിശ്ചയിക്കണമെന്നും പറഞ്ഞു. അഞ്ചംഗ ജഡ്ജിമാര്‍ അടങ്ങിയ ബെഞ്ചാണ് ഇക്കാര്യങ്ങള്‍ ചോദിച്ചത്.

ഈ കേസിലെ അന്തിമ വാദമാണ് ഇപ്പോള്‍ നടക്കുന്നത്. കേസില്‍ നാളെയും വാദം തുടരും. നേരത്തേ അമേരിക്കയുടെ ദേശീയ സുരക്ഷാ ഏജന്‍സി മുന്‍ ഉദ്യോഗസ്ഥന്‍ എഡ്വേഡ് സ്നോഡന്‍ ആധാറിനെതിരെ രംഗത്തെത്തി. സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കുന്നത് ക്രിമിനല്‍ നടപടിയായി കണക്കാക്കിയാണ് നേരിടേണ്ടതെന്നാണ് സ്നോഡന്‍ ട്വിറ്ററില്‍ കുറിച്ചത്.

Similar Articles

Comments

Advertisment

Most Popular

പി.സിക്കെതിരായ കേസ്:ചുമത്തിയിട്ടുള്ളത് ജാമ്യമില്ലാ വകുപ്പുകള്‍, പീഡനം ഫെബ്രുവരി പത്തിനെന്ന് FIR;

തിരുവനന്തപുരം: പീഡനക്കേസില്‍ പി.സി ജോര്‍ജിനെ മ്യൂസിയം പോലീസ് അറസ്റ്റുചെയ്തത് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി. സര്‍ക്കാരിനെതിരായ ഗുഢാലോചന നടത്തിയെന്ന കേസില്‍ ജോര്‍ജിനെ ചോദ്യം ചെയ്യാനായി തൈക്കാട് ഗസ്റ്റ്ഹൗസിലേക്ക് വിളിച്ചു വരുത്തിയതിന് പിന്നാലെയായിരുന്നു പീഡനക്കേസിലെ അറസ്റ്റ്....

പീഡന പരാതിയിൽ പി.സി ജോർജ് അറസ്റ്റിൽ

പീഡന പരാതിയിൽ ജനപക്ഷം നേതാവ് പി.സി ജോർജ് അറസ്റ്റിൽ. സോളാർ തട്ടിപ്പ് കേസിലെ പ്രതിയുടെ രഹസ്യമൊഴിയിൽ മ്യൂസിയം പൊലീസാണ് മുൻ എംഎൽഎയെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം ഗസ്റ്റ് ഹൗസിൽ വച്ച് ലൈംഗിക താൽപര്യത്തോടെ...

വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടി സുപ്രീംകോടതിയിൽ

എറണാകുളം: ബലാത്സംഗ കേസില്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച്‌ ലൈം​ഗീക അതിക്രമത്തിനിരയായ യുവനടി. നിയമത്തെ വെല്ലുവിളിക്കുന്ന സമീപനമാണ് വിജയ് ബാബുവിന്റെ ഭാ​ഗത്ത് നിന്നുണ്ടായതെന്ന് നടി ഹര്‍ജിയില്‍ പറഞ്ഞു....