Tag: adhar

ആധാര്‍-പാന്‍ കാര്‍ഡ് ബന്ധിപ്പിക്കല്‍; സമയപരിധി വീണ്ടും നീട്ടി

ന്യൂഡല്‍ഹി: ആധാറും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി വീണ്ടും നീട്ടി. ഡിസംബര്‍ 31 വരെയാണ് ധനകാര്യ മന്ത്രാലയം തീയതി നീട്ടിയിട്ടുള്ളത്. സെപ്റ്റംബര്‍ 30 വരെയാണ് നേരത്തെ സമയം അനുവദിച്ചിരുന്നത്. ഇതാണ് മൂന്ന് മാസത്തേക്കുകൂടി നീട്ടിയിട്ടുള്ളത്. ഇത് ഏഴാം തവണയാണ് ആധാറും പാന്‍ കാര്‍ഡും...

പാനും ആധാറും തമ്മില്‍ ബന്ധിപ്പിക്കാന്‍ ഇനി മൂന്ന് ദിവസംകൂടി മാത്രം

മുംബൈ: പാന്‍കാര്‍ഡ് ആധാര്‍നമ്പറുമായി ബന്ധിപ്പിക്കാന്‍ ഇനി മൂന്നുദിവസംകൂടി മാത്രം. സെപ്റ്റംബര്‍ 30 വരെയാണ് നിലവില്‍ ഇതിനായി സമയം അനുവദിച്ചിട്ടുള്ളത്. ജൂലായില്‍ അവതരിപ്പിച്ച ബജറ്റില്‍ വരുത്തിയ നിയമഭേദഗതിപ്രകാരം ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍നമ്പര്‍ ഒക്ടോബര്‍ ഒന്നുമുതല്‍ പ്രവര്‍ത്തനരഹിതമാകും. പാന്‍നമ്പര്‍ പ്രവര്‍ത്തനരഹിതമായാലുള്ള നടപടികള്‍ സംബന്ധിച്ച് പ്രത്യക്ഷ നികുതിബോര്‍ഡ് വ്യക്തത വരുത്തിയിട്ടില്ല....

ആധാറില്‍ നിങ്ങളുടെ വിലാസം മാറ്റാന്‍ ഇനി രേഖകള്‍ ആവശ്യമില്ല

പെട്ടെന്ന് നിങ്ങള്‍ വീടുമാറേണ്ടി വന്നാല്‍ വിലാസം തെളിയിക്കാനുള്ള രേഖ ആവശ്യമില്ലാതെതന്നെ പുതിയ അഡ്രസ് അപ്ഡേറ്റ് ചെയ്യാനുള്ള സൗകര്യമാണ് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഏര്‍പ്പെടുത്തിയിട്ടുള്ളത്. വിലാസം സ്ഥിരീകരിക്കുന്നതിന് മറ്റൊരാളുടെ സഹായത്തോടെയാണ് ഇത് സാധ്യമാക്കുന്നത്. നിങ്ങള്‍ വിവാഹം കഴിക്കുകയോ, ജോലി സംബന്ധമായി വീടുമാറുകയോ ചെയ്യുമ്പോള്‍ ഈ സൗകര്യം...

ആധാര്‍ നല്‍കിയാല്‍ പാന്‍ നമ്പര്‍ ലഭിക്കും

പാന്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് ആധാര്‍ ഉപയോഗിച്ച് ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ അവര്‍ക്ക് പാന്‍ നമ്പരും നല്‍കുമെന്ന് പ്രത്യക്ഷ നികുതി ബോര്‍ഡ് (സിബിഡിടി) അധ്യക്ഷന്‍ പ്രമോദ് ചന്ദ്ര മോദി അറിയിച്ചു. ആധാറിന്റെയും പാനിന്റെയും ഡേറ്റാ ബേസുകള്‍ പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍ ഇതിന് പ്രയോഗിക ബദ്ധിമുട്ടുകളും...

സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി

ന്യൂഡല്‍ഹി: സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സാധ്യത ആരായാന്‍ കേന്ദ്രസര്‍ക്കാരിനോട് നിര്‍ദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി. അഭിഭാഷകയും ഡല്‍ഹിയിലെ ബിജെപി നേതാവുമായ അശ്വിനി ഉപാധ്യായാണ് ഹര്‍ജി നല്‍കിയിട്ടുള്ളതെന്ന് ഐ.എ.എന്‍.എസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. രാജ്യത്ത് 3.5 കോടി ട്വിറ്റര്‍ അക്കൗണ്ടുകളും 32.5 കോടി...

ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയ പരിധി നീട്ടി

ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയ പരിധി സെപ്റ്റംബര്‍ 30 വരെ നീട്ടി. ഇത് ആറാം തവണയാണ് വ്യക്തികള്‍ക്ക് ആധാറും പാന്‍ കാര്‍ഡും ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി നീട്ടുന്നത്. കഴിഞ്ഞ ജൂണില്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം മാര്‍ച്ച് 31 വരെയായിരുന്നു...

ആദായനികുതി റിട്ടേണ്‍: പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാണെന്ന് സുപ്രീംകോടതി. ആദായനികുതി നിയമത്തിലെ 139 എഎ വകുപ്പിലുള്ള ചട്ടങ്ങള്‍ പാലിക്കാന്‍ തയ്യാറാകണമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് എ കെ സിക്രി, ജസ്റ്റിസ് എസ് അബ്ദുള്‍ നസീര്‍ എന്നിവരടങ്ങിയ ബഞ്ചിന്റേതാണ് വിധി. ഡല്‍ഹി ഹൈക്കോടതി...
Advertismentspot_img

Most Popular