Tag: activist

കരുണാനിധിയുടെ ഭൗതികശരീരം പൊതുദര്‍ശനത്തിന് വച്ച ഹാളിലെ തിക്കിലും തിരക്കിലുംപെട്ട് രണ്ട് മരണം; ബാരിക്കേഡുകള്‍ തകര്‍ത്ത് പ്രവര്‍ത്തകര്‍ തള്ളിക്കയറി

ചെന്നൈ: മുന്‍ മുഖ്യമന്ത്രി എം.കരുണാനിധിയുടെ ഭൗതികശരീരം പൊതുദര്‍ശനത്തിനു വച്ച രാജാജി ഹാളില്‍ തിക്കിലും തിരക്കിലും പെട്ട് രണ്ടുപേര്‍ മരിച്ചു. ബാരിക്കേഡുകള്‍ തകര്‍ത്ത് ഹാളിനകത്തേക്ക് ഡിഎംകെ പ്രവര്‍ത്തകര്‍ തള്ളിക്കയറിയതോടെയാണ് തിക്കും തിരക്കും വര്‍ധിക്കാന്‍ കാരണം. പ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ ആവശ്യത്തിനുള്ള പൊലീസ് ഇല്ലെന്നും, അവര്‍ നിഷ്‌ക്രിയരായി നില്‍ക്കുകയാണെന്നും...

അഭിമന്യു വധക്കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതികളുടെ വിവരങ്ങള്‍ പുറത്ത്!!! എട്ടുപേരും എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍

കൊച്ചി: മഹാരാജാസ് കോളെജ് വിദ്യാര്‍ഥിയും എസ്.എഫ്.ഐ നേതാവുമായിരുന്ന അഭിമന്യു കൊല്ലപ്പെട്ട കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതികളുടെ വിവരങ്ങള്‍ പുറത്ത്. എട്ട് പേരാണ് കേസില്‍ പിടി കൊടുക്കാതെ ഒളിവില്‍ കഴിയുന്നത്. പൊലീസ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് പേരുകളുള്ളത്. കൊലപാതകത്തിലെ ഗൂഡാലോചനയും തയ്യാറെടുപ്പുകളും വ്യക്തമാക്കുന്നതാണ് ഈ...

വി.എം സുധീരന്‍ പാര്‍ട്ടിയില്‍ കലാപം സൃഷ്ടിക്കുന്നു; ഹൈക്കമാന്‍ഡിനെ സമീപിക്കാനൊരുങ്ങി എ ഗ്രൂപ്പ്

തിരുവനന്തപുരം: വി.എം.സുധീരനെതിരെ ഹൈക്കമാന്‍ഡിനെ സമീപിക്കാനൊരുങ്ങി എ ഗ്രൂപ്പ്. സുധീരനെ നിയന്ത്രിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് എ ഗ്രൂപ്പ് ഹൈക്കമാന്‍ഡിനെ സമീപിക്കുന്നത്. വിലക്ക് ലംഘിച്ച് പരസ്യ പ്രസ്താവന നടത്തിയെന്നതാണ് സുധീരനെതിരായ ആരോപണം. പാര്‍ട്ടിയില്‍ കലാപം സൃഷ്ടിക്കുകയാണ് സുധീരന്റെ ലക്ഷ്യമെന്നും എ ഗ്രൂപ്പ് ആരോപിക്കുന്നു. ഗ്രൂപ്പ് സമ്മര്‍ദ്ദം സഹിക്കാന്‍ വയ്യാതെയാണ്...

മലപ്പുറത്ത് മുസ്ലീം ലീഗ് പ്രവര്‍ത്തകന് വെട്ടേറ്റു; സി.പി.എം-ലീഗ് സംഘര്‍ഷത്തിന്റെ ബാക്കിപത്രമെന്ന് നിഗമനം

മലപ്പുറം: സിപിഎം-ലീഗ് സംഘര്‍ഷ മേഘലയായ മലപ്പുറം ഉണ്യാലില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകന് വെട്ടേറ്റു. പുരക്കല്‍ ഹര്‍ഷാദിനാണ് വെട്ടേറ്റത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രിയിലാണ് സംഭവമുണ്ടായത്. ഉണ്യാലില്‍ കുറച്ചു നാളായി സിപിഎം-ലീഗ് സംഘര്‍ഷം നിലനിന്നിരുന്നു. ഇതിനോടനുബന്ധിച്ചാണ് ആക്രമണം നടന്നതെന്നാണ് പ്രാഥമിക വിവരം. കഴിഞ്ഞ ഏപ്രില്‍...

മലപ്പുറം പ്രസ്‌ക്ലബിലെ ആക്രമണം: രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പിടിയില്‍

മലപ്പുറം: മലപ്പുറം പ്രസ്‌ക്ലബില്‍ ആക്രമണം നടത്തിയ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍ വാഴക്കാട് കല്ലിക്കുത്തൊടി ഷിബു, നടത്തലക്കണ്ടി ദിലീപ് കുമാര്‍ എന്നിവരാണ് പിടിയിലായത്. സംഭവത്തില്‍ ചന്ദ്രിക ഫോട്ടോഗ്രാഫര്‍ ഫുആദിന് ആര്‍എസ്എസ് മര്‍ദ്ദനമേറ്റിരിന്നു. ആര്‍എസ്എസ് പ്രകടനത്തിനിടെ ബൈക്ക് യാത്രക്കാരനെ മര്‍ദിക്കുന്ന ദൃശ്യം ഫുആദ് പകര്‍ത്തിയതാണ് ആര്‍എസ്എസ് പ്രവര്‍ത്തകരെ...

തൃപുരയില്‍ സി.പി.ഐ.എം പ്രവര്‍ത്തകനെ കൊന്ന് മരത്തില്‍ കെട്ടിത്തൂക്കി!!! പിന്നില്‍ സംഘപരിവാറെന്ന്

അഗര്‍ത്തല: ത്രിപുരയില്‍ സി.പി.ഐ.എം പ്രവര്‍ത്തകനെ കൊന്ന് മരത്തില്‍ കെട്ടിത്തൂക്കി. അമര്‍പൂരിലെ അജിന്ദര്‍ സിംഗ് എന്ന യുവാവാണ് അതി ദാരുണമായി കൊല്ലപ്പെട്ടത്. കാട്ടില്‍ വിറക് ശേഖരിക്കാന്‍ പോയ അജിന്ദര്‍ തിരിച്ചുവരാത്തതിനെത്തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് മരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിന് പിന്നില്‍...

വി.ടി ബല്‍റാം എം.എല്‍.എയുടെ കാറിന് നേരെ കല്ലേറ്; ആക്രമണം പോലീസ് ഒത്താശയോടെയെന്ന് വി.ടി ബല്‍റാം

തൃത്താല: വി ടി ബല്‍റാം എംഎല്‍എയുടെ കാറിന് നേരെ സി.പി.എം പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. ആക്രമണത്തില്‍ ബല്‍റാമിന്റെ കാറിന്റെ സൈഡ് ഗ്ലാസ് തകര്‍ന്നു. തൃത്താല കൂടല്ലൂരിനു സമീപത്ത് വച്ച് എംഎഎയെ കരിങ്കൊടി കാണിച്ച ശേഷം സിപിഎം പ്രവര്‍ത്തകര്‍ കാറിനു കല്ലെറിയുകയായിരുന്നു. ബല്‍റാം പ്രദേശത്ത് എത്തിയത് ആനക്കര...

അഹ്മദ്‌നഗറില്‍ ബൈക്കിലെത്തിയ സംഘം ശിവസേന നേതാക്കളെ വെടിവെച്ചു കൊന്നു; കൊലപാതകം മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ

അഹ്മദ്നഗര്‍: മഹാരാഷ്ട്രയിലെ അഹ്മദ്നഗറില്‍ ബൈക്കിലെത്തിയ സംഘം രണ്ട് ശിവസേന നേതാക്കള്‍ വെടിവെച്ചു കൊന്നു. ശനിയാഴ്ച മുനിസിപ്പില്‍ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ വൈകീട്ട് 5.15ഓടെ കെഡ്ഗോണിലാണ് സംഭവം. സഞ്ജയ് കോട്കര്‍, വസന്ത് ആനന്ത് തൂബെ എന്നിവരാണ് കൊല്ലപ്പെട്ടത്. മോട്ടോര്‍സൈക്കിളിലെത്തിയ രണ്ട് പേര്‍ ഇവര്‍ക്ക് നേരെ...
Advertismentspot_img

Most Popular