കൊറോണയെ ചെറുക്കാന്‍ ലോക്ക് ഡൗണിനോട് പിന്തുണ നല്‍കി ഏവരും വീടുകളില്‍ ഒതുങ്ങി കൂടുകയാണ്. എന്നാല്‍ ചിലര്‍ ഇതിനെ വകവയ്ക്കാതെ അനാവശ്യമായി പുറത്തിറങ്ങുന്നുണ്ട്. മലയാളിയുടെ ഈ മനോഭാവത്തെ വിമര്‍ശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് പരിയാരം മെഡിക്കല്‍ കോളേജ് മേധാവിയായ ഡോ. കെ. സുധീപ്. സര്‍ക്കാര്‍ മുന്നറിയിപ്പുകള്‍ അവഗണിച്ചാല്‍...
ന്യൂഡല്‍ഹി: കൊറോണ സൃഷ്ടിച്ച ഇരുട്ടിനെ വെളിച്ചത്തിന്റെ ശക്തികൊണ്ടു നേരിടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഏറ്റെടുത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഐക്യ ദീപങ്ങള്‍ തെളിച്ച് ജനങ്ങള്‍. രാത്രി 9 മണിക്ക് 9 മിനിറ്റ് നേരം വീട്ടിലെ ലൈറ്റണച്ച്, മെഴുകുതിരിയോ ചെരാതോ ടോര്‍ച്ചോ മൊബൈല്‍ ഫ്‌ലാഷോ...
പ്രധാനമന്ത്രിയുടെ ടോര്‍ച്ച് അടിക്കല്‍ ആഹ്വാനത്തിനെതിരെ വിവിധ ഭാഗങ്ങളില്‍ നിന്ന് ട്രോളുകളും വിമര്‍ശനങ്ങളും ഉയര്‍ന്നു കഴിഞ്ഞു. ട്രോളുകള്‍ ഉയരുന്ന സാഹചര്യത്തില്‍ പരിഹാസവുമായി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയും. കോവിഡ് എന്ന അന്ധകാരത്തെ ഇല്ലാതാക്കാന്‍ പ്രതീകാത്മകമായി എല്ലാവരും ഏപ്രില്‍ 5ന് രാത്രി 9 മണിക്ക പ്രകാശം തെളിക്കണമെന്നായിരുന്നു...
കൊറോണ വ്യാപനം സൃഷ്ടിക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ആഘാതമോര്‍ത്ത് ജര്‍മനില്‍ മന്ത്രി ആത്മഹത്യ ചെയ്തു. ഹെസെ സംസ്ഥാനത്തെ ധനകാര്യ മന്ത്രി തോമസ് ഷോഫര്‍ ആണ് ജീവനൊടുക്കിയത്. 54കാരനായ തോമസിനെ റെയില്‍വെ ട്രാക്കില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നെന്നു സര്‍ക്കാര്‍ അറിയിച്ചു.
ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കലിന്റെ പാര്‍ട്ടിയായ സിഡിയുവിന്റെ പ്രമുഖ...
പത്തനംതിട്ട: ഇറ്റലിയില്‍ നിന്നെത്തിയ റാന്നി സ്വദേശികളുടെ കൊറോണ ഭേദമായെന്ന് പത്തനംതിട്ട കലക്ടര്‍ പി.ബി.നൂഹ്. ഇവരുടെ രണ്ട് അടുത്ത ബന്ധുക്കളുടെ പരിശോധനാ ഫലവും നെഗറ്റീവായതായി കലക്ടര്‍ വെളിപ്പെടുത്തി. സംസ്ഥാനത്ത് രണ്ടാംഘട്ടത്തില്‍ ആദ്യം രോഗം സ്ഥിരീകരിച്ചത് റാന്നി സ്വദേശികള്‍ക്കാണ്.
കൊച്ചിയില്‍ കൊറോണ ചികിത്സയിലായിരുന്ന വിദേശിയും ശനിയാഴ്ച സുഖം...
ചെന്നൈ: തമിഴ്‌നാട്ടില്‍ ആദ്യ കോവിഡ് മരണം. മധുര രാജാജി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 54കാരന്‍ മരിച്ചു. പ്രമേഹ രോഗിയായിരുന്നു.
ചൊവ്വാഴ്ചയാണ് കോവിഡ് സ്ഥിരീകരിച്ചത്.ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 12 ആയി ഉയര്‍ന്നു. കൊറോണ ബാധിച്ചവരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സുരക്ഷാ മുന്‍കരുതലുകള്‍ കര്‍ശനമാക്കിയതായി തമിഴ്‌നാട്...