പ്രധാനമന്ത്രിയുടെ ടോര്‍ച്ച് അടിക്കല്‍ ആഹ്വാനത്തിനെതിരെ വിവിധ ഭാഗങ്ങളില്‍ നിന്ന് ട്രോളുകളും വിമര്‍ശനങ്ങളും ഉയര്‍ന്നു കഴിഞ്ഞു. ട്രോളുകള്‍ ഉയരുന്ന സാഹചര്യത്തില്‍ പരിഹാസവുമായി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയും. കോവിഡ് എന്ന അന്ധകാരത്തെ ഇല്ലാതാക്കാന്‍ പ്രതീകാത്മകമായി എല്ലാവരും ഏപ്രില്‍ 5ന് രാത്രി 9 മണിക്ക പ്രകാശം തെളിക്കണമെന്നായിരുന്നു പ്രധാനമന്ത്രിയുടെ ആഹ്വാനം. നിമിഷങ്ങള്‍ക്കകം തന്നെ മോദിയുടെ ആഹ്വാനത്തെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ കൊണ്ട് മൂടിയിരുന്നു. ഇതിന്റെ ചുവടു പിടിച്ചാണ് സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരിയും രംഗത്തെത്തിയത്. തന്റെ ഫേസ്ബുക്ക് പ്രോഫൈലിലൂടെയാണ് ലിജോ പരിഹാസപൂര്‍വം പ്രതിഷേധം അറിയിച്ചത്.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
പുര കത്തുമ്പോ ടോര്‍ച്ചടിക്കുന്ന ഒരു പുതിയ പരിപാടിയിറങ്ങീട്ടുണ്ട് അടിക്കുമ്പോ കറക്റ്റ് കൊറോണയുടെ കണ്ണില് നോക്കി അടിക്കണം
nb: മെഴുതിരി , ബള്‍ബ് , മണ്ണെണ്ണ വിളക്ക് , പെട്രോമാസ് , അരിക്കലാമ്പ് , എമര്‍ജന്‍സി ലൈറ്റ് മുതലായവയുമായ് വരുന്നവരെ വേദിയില്‍ പ്രവേശിപ്പിക്കുന്നതല്ല
എന്ന്
കമ്മിറ്റി
കോവിഡ് വ്യാപനത്തെ തടയാനെന്ന തരത്തില്‍ പ്രരിക്കുന്ന വ്യാജ ചികിത്സാരീതികള്‍ക്കെതിരെയും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചിരുന്നു.